ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌

June 21st, 2011

ട്യുണീസ്‌: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ്‌ ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന്‌ ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ  വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു.  കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന്‌ സൗദി ഭരണകൂടത്തോട്‌ ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും നാറ്റോയുടെ വ്യോമാക്രമണം

June 21st, 2011

ട്രിപ്പോളി: കിഴക്കന്‍ ട്രിപ്പോളിയില്‍ പ്രാന്തത്തിലെ അരാഡയിലെ ജനവാസ കേന്ദ്രത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന്  പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു ലിബിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്  നാറ്റോ സേന  മിസൈല്‍ പതിച്ചത്. അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്ന മൂന്നു നിലയുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്‌ട്‌. സൈനികകേന്ദ്രങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളൂ എന്നവകാശപ്പെടുന്ന നാറ്റോ സേന തുടര്‍ച്ചയായി രണ്ടാം തവണയാണ് സിവിലിയന്‍മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നു നാറ്റോ വക്താവ്‌ അറിയിച്ചതിനു പിറകെയാണ് ഈ ആക്രമണവും. സാധാരണ പൗരന്മാരുടെ വസതി ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണം പാശ്ചാത്യരാജ്യങ്ങളുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന്‌ വിദേശമന്ത്രി ഖാലിദ്‌ കെയിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നാശനഷ്ടങ്ങള്‍ നേരില്‍ക്കാണാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വീടിനു നേരെ നാറ്റോ ആക്രമണം

June 17th, 2011

nato-attacks-gaddafi-epathram

ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ്‌ അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്‌. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്‌. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്‌.

മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന്‌ എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയില്‍ നാറ്റോ ആക്രമണം

June 8th, 2011

libya-attacked-epathram

ട്രിപ്പോളി : അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ നാറ്റോ യുദ്ധ വിമാനങ്ങള്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ചൊവ്വാഴ്ച വന്‍ തോതില്‍ ബോംബ്‌ വര്ഷം നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ സൈനിക നീക്കത്തില്‍ നാറ്റോ വിമാനങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം ബോംബ്‌ ആക്രമണങ്ങള്‍ നടത്തി. ഇത്തരം വ്യോമാക്രമണങ്ങള്‍ നേരത്തെ രാത്രി കാലങ്ങളില്‍ മാത്രമേ നടന്നിരുന്നുള്ളൂ.

മരണം വരെ തങ്ങള്‍ ജന്മനാട്ടില്‍ തുടരുക തന്നെ ചെയ്യും എന്ന് ഒരു പൊതു പ്രഖ്യാപനത്തില്‍ ഗദ്ദാഫി ആക്രമണത്തിനുള്ള മറുപടിയായി അറിയിച്ചു. നിങ്ങളുടെ മിസൈലുകളേക്കാള്‍ കരുത്തരാണ് ഞങ്ങള്‍. നിങ്ങളുടെ യുദ്ധ വിമാനങ്ങളേക്കാള്‍ ശക്തരാണ് ഞങ്ങള്‍. ലിബിയന്‍ ജനതയുടെ ശബ്ദം ബോംബ്‌ സ്ഫോടനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധം ചെയ്യാതെ അമേരിക്കയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള നാറ്റോ സഖ്യത്തെ മുന്‍പില്‍ നിര്‍ത്തി തങ്ങള്‍ക്ക് ആവശ്യമുള്ള യുദ്ധങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് അടുത്ത കാലത്തായി ഒബാമ ഭരണകൂടം സ്വീകരിച്ചു വരുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: 23 മരണം

June 7th, 2011

gaza-epathram

ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്‌. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ്‌ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ്‌ ബാങ്കും, ഗാസയും പിടിച്ചെടുത്തത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന് പാക്കിസ്ഥാന്‍ സഹായം ലഭിച്ചു എന്ന് ഒബാമ

May 10th, 2011

barack-obama-epathram
വാഷിംഗ്ടണ്‍ : അമേരിക്ക കൊലപ്പെടുത്തി എന്ന് അവകാശപ്പെടുന്ന അല്‍ ഖായിദ നേതാവ്‌ ഒസാമാ ബിന്‍ ലാദന് പാക്കിസ്ഥാന് അകത്തു നിന്നും സഹായം ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. ഞായറാഴ്ച ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് ഒബാമ ഇത് അറിയിച്ചത്‌. എന്നാല്‍ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്ന സമയത്ത് പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു എന്ന വസ്തുത പാക്കിസ്ഥാന്‍ സര്‍ക്കാരിന്  അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല എന്നും ഒബാമ പറഞ്ഞു.

സര്‍ക്കാരിന് അകത്തോ, പുറത്തോ എവിടെ നിന്നാണ് ബിന്‍ ലാദന് സഹായം ലഭിച്ചത് എന്ന് പരിശോധിക്കും എന്നും ഒബാമ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു

May 4th, 2011

obama-epathram
വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ  അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.

നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദന്റെ മരണം : അമേരിക്ക ആഘോഷ ലഹരിയില്‍

May 3rd, 2011

osama-bin-laden-death-celebration-7-epathram

വാഷിംഗ്ടണ്‍ : നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുത്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വരികളാണിവ. സദൃശ്യ വാക്യങ്ങള്‍ 24:17. എന്നിട്ടും ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി, തെരുവുകളില്‍ ആനന്ദ നൃത്തമാടി. പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും (റോമര്‍ 12:19) എന്നും നിന്റെ ശത്രുവിനെ നിന്നെ പോലെ സ്നേഹിക്കുക എന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ വിശുദ്ധമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയാണ് ശത്രുവിന്റെ മരണത്തില്‍ താണ്ടവ നൃത്തമാടിയത്.

ബിന്‍ ലാദന്റെ മരണ വാര്‍ത്ത അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെയാണ് ഒബാമ ലോകത്തെ അറിയിച്ചത്‌.

എന്നാല്‍ വൈറ്റ് ഹൌസിന് പുറത്ത്‌ അമേരിക്ക ആഘോഷ ലഹരിയില്‍ ആടിത്തിമിര്‍ത്തു.
osama-bin-laden-death-celebration-1-epathram
അമേരിക്കയുടെ കുപ്രസിദ്ധമായ അബു ഗ്രൈബ് തടവറയില്‍ ശവത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാരിയുടെ മുഖത്തെ അതേ വികാരം തന്നെയാണ് വാഷിംഗ്ടണ്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയ അമേരിക്കക്കാരുടെ മുഖത്തും പ്രകടമായത്‌. ഈ ചിത്രം ഒരു ദുസ്സൂചനയാണ്. സമൂഹ മനസ്സിന്റെ ഒരു അപകടകരമായ അവസ്ഥയാണ് ഇവിടെ അനാവൃതമാകുന്നത്.
abu-ghraib-female-soldier-epathram

അബു ഗ്രൈബ് തടവറയില്‍ നിന്നുള്ള ദൃശ്യം

osama-bin-laden-death-celebration-6-epathram
ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഒരു ഭീകരന്‍ കൊല്ലപ്പെടുന്നത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഈ ലോകത്ത് ഉണ്ടാവാതിരിക്കാന്‍ സഹായകരമാണ്. ആ നിലയ്ക്ക് ഒസാമാ ബിന്‍ ലാദന്റെ മരണം ആശ്വാസകരമായി തോന്നാം. തങ്ങളുടെ പ്രിയപ്പെട്ടവരെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക്‌ ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചു എന്ന് അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ച വ്യക്തിയോട് പ്രതികാരം തോന്നുന്നതും മനുഷ്യ സഹജമാണ്. എന്നാല്‍ സഹജമായ വികാരങ്ങള്‍ എപ്പോഴും ഉത്തമമല്ല. ഇത്തരം അധമ ചോദനകളെ നിയന്ത്രിക്കുന്നതാണ് മനുഷ്യനെ സംസ്കാര ചിത്തനാക്കുന്നത്. നൂറ്റാണ്ടുകളായി ഇതാണ് മതങ്ങളും, സാമൂഹ്യ ആത്മീയ രാഷ്ട്രീയ നേതാക്കളും ഉദ്ബോധനം ചെയ്തു പോന്നത്.

6 ലക്ഷം അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിന്റെ ഒടുവില്‍ പ്രതികാരത്തിനുള്ള ആഹ്വാനം അമേരിക്കന്‍ രാഷ്ട്ര ശില്‍പ്പിയായ അബ്രഹാം ലിങ്കണ്‍ തള്ളിക്കളഞ്ഞു. നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ നന്മയെ തിരിച്ചറിയാനാണ് അന്ന് ലിങ്കണ്‍ അമേരിക്കന്‍ ജനതയെ പഠിപ്പിച്ചത്.

നമ്മളെല്ലാം ഒരേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്ന് പറഞ്ഞ ലിങ്കണ്‍ യുദ്ധത്തില്‍ രണ്ടു പക്ഷത്ത് നില കൊള്ളുന്നവര്‍ക്കും അവരുടേതായ ന്യായം ഉണ്ടാവും എന്ന അടിസ്ഥാന തത്വം അമേരിക്കക്കാരെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിനിറങ്ങുന്ന ഓരോ ശത്രു സൈനികനും തന്റെ ആത്മരക്ഷയ്ക്കായി അതേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്നും. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭൂമിയിലെ അവസാനത്തെ പ്രതീക്ഷയായി നിലകൊള്ളാനുള്ള ഒരു മഹത്തായ ദൌത്യം അമേരിക്കയ്ക്ക് നിര്‍വഹിക്കാനുണ്ട് എന്ന ലിങ്കന്റെ വാക്കുകള്‍ക്ക് അന്ന് അമേരിക്കക്കാരെ ശാന്തരാക്കാന്‍ കഴിഞ്ഞു.

ഈ മഹത്തായ ലക്ഷ്യ ബോധമാണ് ഇന്നലെ തെരുവില്‍ നൃത്തമാടിയ അമേരിക്കയ്ക്ക് നഷ്ടമായത്‌. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ന്നു വീണപ്പോള്‍ പലസ്തീന്‍ തെരുവുകളില്‍ ജനം നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായ പ്രകടനമാണ് അമേരിക്കന്‍ തെരുവുകളിലും അരങ്ങേറിയത്‌. അപക്വമായ, ബാലിശമായ ഈ വികാര പ്രകടനം അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പ്രതികാരത്തിലൂടെ എന്താണ് നേടുന്നത് എന്ന് ചിന്തിക്കുവാനും തിരിച്ചറിയുവാനുമുള്ള സന്ദര്‍ഭമാണിത്. നഷ്ടങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക
Next »Next Page » ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine