ബുര്ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ 18 ലക്ഷം പിഴയും ഒരു വര്ഷം തടവും

September 14th, 2010

face-veil-epathram

പാരീസ്‌ : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ്‌ നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ്‌ വോട്ടു ചെയ്യുന്നത്.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.

9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

സ്വകാര്യത പ്രശ്നമില്ല; പണം മതി എന്ന് ബ്ലാക്ക്ബെറി

August 13th, 2010

blackberry-epathramന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക്  ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.

ഇന്ത്യക്ക് പുറമേ യു.എ.ഇ., സൗദി അറേബ്യ, ഇന്‍ഡോനേഷ്യ, ബഹറൈന്‍ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ബ്ലാക്ക്ബെറി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കമ്പനി വഴങ്ങാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യ ബ്ലാക്ക്ബെറിയുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റുകയും തിങ്കളാഴ്ച വരെ പ്രവര്‍ത്തനം തുടരാന്‍ കമ്പനിയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ. യാകട്ടെ ഒക്ടോബര്‍ 11 കഴിഞ്ഞാല്‍ രാജ്യത്ത് ബ്ലാക്ക്ബെറിയുടെ സേവനം ലഭ്യമാകില്ല എന്നാണു അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം വരെ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറാന്‍ ലോകത്തെ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല എന്നും ഇന്റര്‍നെറ്റ്‌ എന്താണ് എന്ന് അറിവില്ലാത്തത്‌ കൊണ്ടാണ് വിദേശ സര്‍ക്കാരുകള്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് എന്നൊക്കെയായിരുന്നു കമ്പനി പറഞ്ഞു കൊണ്ടിരുന്നത്.

കമ്പനി അധികൃതര്‍ ഇന്ന് ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി നിലപാട് മാറ്റി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സിനു അമേരിക്കന്‍ താക്കീത്‌

August 7th, 2010

Julian-Assange-ePathramവാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ്‌ ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിക്ക് മറ്റൊരു ഉദാഹരണമാണ് വിക്കിലീക്ക്സ്‌. കേന്ദ്രീകൃതമായ ഒരു ഓഫീസോ, ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരോ ഇല്ലാത്ത വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ ഒരു ചെറിയ സംഘം ആളുകളാണ് നടത്തി കൊണ്ട് പോകുന്നത്. 800 ഓളം സന്നദ്ധ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ സഹായത്തിനുണ്ട്. വിക്കി ലീക്ക്സിന്റെ ഉടമയായ ജൂലിയന്‍ അസ്സാന്‍ജെ ഓസ്ട്രേലിയക്കാരന്‍ ആണെങ്കിലും സുരക്ഷിതത്വ കാരണങ്ങളാല്‍ സ്വീഡനിലും ഐസ് ലാന്‍ഡിലും മാത്രമേ കാണപ്പെടാറുള്ളൂ. ഈ രണ്ടു രാജ്യങ്ങളും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ്‌ സ്വകാര്യത ഉറപ്പു നല്‍കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയ പര്‍ദ്ദ നിരോധിച്ചു

July 21st, 2010

niqab-burqa-purdah-epathramഡമാസ്കസ് : അറബ് രാഷ്ട്രമായ സിറിയയും പര്‍ദ്ദ നിരോധിച്ചു. യൂറോപ്പിലും മധ്യ പൂര്‍വ രാഷ്ട്രങ്ങളിലും പര്‍ദ്ദയുടെ നിരോധനം ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്ന സമയത്ത് തങ്ങളുടെ മത നിരപേക്ഷ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാനാണ് സിറിയ ഈ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി സിറിയയിലെ സര്‍വകലാശാല കളില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കരുത്‌ എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും നിരോധനം ബാധകമാണ്.

സര്‍വകലാശാല കള്‍ക്ക് പുറമേ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാര്‍ക്കും നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. നിരോധനം പാലിക്കാത്ത നൂറു കണക്കിന് അദ്ധ്യാപികമാരെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ധ്യാപന ജോലിയില്‍ നിന്നും പഠനേതര ജോലികളിലേക്ക് മാറ്റി നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടപ്പില്‍ വരുത്തിയ ഈ നിരോധനം പക്ഷെ, തലയില്‍ തട്ടമിടുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കുന്നില്ല.

burqa-ban-france-epathram

ഫ്രാന്‍സിലും പര്‍ദ്ദ നിരോധിച്ചു

യാഥാസ്ഥിതിക ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രകടമായ ചിഹ്നങ്ങളില്‍ ഒന്നായാണ് സ്ത്രീകളുടെ കണ്ണ് ഒഴികെ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ കാണപ്പെടുന്നത്.

ഇത്തരമൊരു നിരോധനം ടര്‍ക്കിയില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. ആധുനിക ടര്‍ക്കിയുടെ മത നിരപേക്ഷ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിച്ചു വരുന്നത് എന്ന് പറഞ്ഞായിരുന്നു ഈ നിരോധനം.

മോഷ്ടാക്കള്‍ ഇത്തരം പര്ദ്ദയ്ക്കുള്ളില്‍ ഒളിച്ചു രക്ഷപ്പെടുന്നു എന്ന് പ്രചരിപ്പിച്ചാണ് ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ പര്‍ദ്ദയുടെ ഉപയോഗം തടയുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് നിയമസഭ പര്‍ദ്ദ നിരോധിച്ചു കൊണ്ടുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തിനാണ് പാസ്സാക്കിയത്. ഇത് ഫ്രാന്‍സിലെ മുസ്ലിം സമുദായത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.

തനിക്ക് തന്റെ ശരീരം മറയ്ക്കുവാനുള്ള അവകാശം നിഷേധിയ്ക്കുന്നത് ന്യായമല്ല എന്ന് 20 കാരിയായ സമീറ പറയുന്നു. തന്റെ വിശ്വാസ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ച് തനിക്ക് പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇത് നിഷേധിയ്ക്കുന്ന പക്ഷം തനിക്ക് വിദ്യാഭ്യാസം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വരുന്ന അവസ്ഥയാവും ഉണ്ടാവുന്നത്. പര്‍ദ്ദ ധരിക്കുന്നത് മതം അനുശാസിക്കുന്നതാണ്. ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്.

women-without-burqa-epathram

ഏറെ പ്രായോഗികമാണ് പര്‍ദ്ദ എന്ന് അനുഭവസ്ഥരുടെ പക്ഷം

തന്നെ തെറ്റായ കണ്ണുകള്‍ കൊണ്ട് അന്യ പുരുഷന്മാര്‍ നോക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്നു. പൊതു സ്ഥലത്ത് തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മാന്യതയില്ലാതെ പെരുമാറുന്ന പുരുഷന്മാര്‍ മൂലം പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ പര്‍ദ്ദ ധരിക്കുന്നത് ഏറെ സഹായകരമാണ് എന്നാണു തന്റെ അഭിപ്രായം എന്നും സമീറ പറയുന്നു.

burqa-ban-in-france

ഇതില്‍ ഏതാണ് അഭികാമ്യം എന്നതാണ് ചോദ്യം

യൂറോപ്പില്‍ ആകമാനം പര്‍ദ്ദയ്ക്കെതിരായ വികാരം ശക്തമായി ക്കൊണ്ടിരി ക്കുകയാണ്. സ്പെയിന്‍, ബെല്‍ജിയം, ഹോളണ്ട് എന്നിങ്ങനെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പര്‍ദ്ദ നിരോധിയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണം നടക്കുകയാണ്.

പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ടിതമാണ് ബ്രിട്ടീഷ്‌ സമൂഹമെന്നും അതിനാല്‍ പര്‍ദ്ദ നിരോധിക്കുന്നത് പോലുള്ള നടപടികളെ ബ്രിട്ടന്‍ സ്വാഗതം ചെയ്യില്ല എന്നും കഴിഞ്ഞ ദിവസം ബ്രിട്ടീഷ്‌ ഇമിഗ്രേഷന്‍ വകുപ്പ്‌ മന്ത്രി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം മത തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. പുതുതായി ശക്തി പ്രാപിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര പൂര്‍ണ്ണമായ വേഷ വിധാനങ്ങള്‍ ദരിദ്ര വര്‍ഗ്ഗത്തെ പര്ദ്ദയ്ക്കുള്ളില്‍ ഒളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണു ചില സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായം. സമ്പന്ന വര്‍ഗ്ഗത്തിനു മുന്‍പില്‍ ആത്മാവിഷ്ക്കാരത്തിനുള്ള ഉപാധിയായി കടുത്ത മത തീവ്രവാദത്തിലേയ്ക്ക്‌ ഇവര്‍ തിരിയുന്നു എന്നും ഇവര്‍ ആശങ്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ഗാസയില്‍ സ്ത്രീകള്‍ക്ക് പുകവലി നിരോധനം

July 18th, 2010

gaza-women-smoking-ban-epathramഗാസ : ഗാസയില്‍ ഇനി പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകള്‍ക്ക് പുകവലിക്കാനാവില്ല. വിവാഹ ബന്ധങ്ങള്‍ക്ക് വരെ ദോഷം ചെയ്യുന്ന ഈ ഏര്‍പ്പാട്‌ പലസ്തീന്‍ വനിതകളുടെ പ്രതിച്ഛായക്ക് നല്ലതല്ല എന്നാണു ഗാസ ഭരിക്കുന്ന ഹമാസിന്റെ നിലപാട്. ഉപരോധം മൂലം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനതയ്ക്ക്‌ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഹമാസിന്റെ ഏറ്റവും പുതിയ നടപടിയാണിത്. സാങ്കേതികമായി ഇസ്ലാം മതം സ്ത്രീകളെ പുകവലിക്കുന്നതില്‍ നിന്നും വിലക്കുന്നില്ലെങ്കിലും സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ഇരുന്നു പുകവലിക്കുന്നതിനോട് പൊതുവേ യാഥാസ്ഥിതികര്‍ക്ക് വിയോജിപ്പാണുള്ളത്. ഹമാസ്‌ ഗാസയിലെ യാഥാസ്ഥിതിക പാരമ്പര്യം പലപ്പോഴും ഇസ്ലാമിക നിയമവുമായി ഇടകലര്‍ത്തി നിര്‍വചിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ പുകവലി നിരോധനം ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്ന സ്ത്രീകളില്‍ പലരെയും അവരുടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് പോലീസ്‌ വക്താവ്‌ അറിയിച്ചു. പ്രത്യേകിച്ച് മുന്നറിയിപ്പ്‌ ഒന്നുമില്ലാതെയാണ് പോലീസ്‌ പുകവലി നിരോധനം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം കോഫി ഷോപ്പുകളും ഹുക്ക വലി കേന്ദ്രങ്ങളും നിറഞ്ഞ തെരുവില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട പോലീസ്‌ സംഘം കോഫി ഷോപ്പ് ഉടമകള്‍ക്ക്‌ നിരോധനാജ്ഞ കൈമാറുകയായിരുന്നു. ഹുക്ക വലിക്കെതിരെ സമ്പൂര്‍ണ്ണ നിരോധനമാണെന്നു കരുതി പരിഭ്രാന്തരായ കടയുടമകളെ ആശ്വസിപ്പിച്ചു കൊണ്ട് ഉടന്‍ അധികൃതര്‍ വിശദീകരണം നല്‍കി – പുകവലി വിലക്ക് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ. നിരോധനം നടപ്പിലായതോടെ ഇനി മുതല്‍ ഗാസയിലെ കടയുടമകള്‍ക്ക് സ്ത്രീകള്‍ക്ക് ഹുക്ക നല്‍കാന്‍ ആവില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അര്‍ജ്ജന്റീനയിലെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം ആഗസ്റ്റ് 13ന്

July 17th, 2010

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയ അര്‍ജന്റീനയില്‍ ആദ്യ സ്വവര്‍ഗ്ഗ വിവാഹം ആഗസ്ത് 13 നു നടക്കും. 34 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന 61 ഉം 60 ഉം വയസ്സുള്ള പങ്കാളികള്‍ ആണ് വിവാഹിതരാകുന്നത്. സ്വവര്‍ഗ്ഗ വിവാഹം സബന്ധിച്ച് നീണ്ട വിവാദങ്ങള്‍ അര്‍ജ്ജന്റീനയില്‍ അരങ്ങേറിയിരുന്നു. കത്തോലിക്കാ സഭയുടേയും മറ്റു മതവിഭാഗങ്ങളുടേയും ശക്തമായ എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ വ്യാഴ്ചയാണ് സ്വവര്‍ഗ്ഗവിവാഹം അനുവദിക്കുന്ന ബില്‍ 27നു എതിരെ 33 പേരുടെ പിന്തുണയോടെ പാ‍സാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇനിമുതല്‍ ഔദ്യോഗികമായി വിവാഹിതരാകാമെന്ന നിയമം പാസ്സായതിനെ തുടര്‍ന്ന് ഈ വിഭാഗത്തില്‍ പെട്ട നിരവധി പേര്‍ വിവാഹിതരാകുവാന്‍ മുന്നോട്ട് വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഏഴ് കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പു വെച്ചു

June 10th, 2010

Flag-Pins-India-Sri-Lanka-epathramന്യൂഡല്‍ഹി: ശ്രീലങ്ക യിലെ പട്ടാള നടപടികളെ ത്തുടര്‍ന്ന് അഭയാര്‍ത്ഥി കളാക്കപ്പെട്ട തമിഴ് വംശജരുടെ പുനരധിവാസം വേഗത്തി ലാക്കാനും വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ യുമായി  ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച യിലാണ് ഈ ധാരണ ഉണ്ടായത്.  തടവുകാരെ കൈ മാറുന്നത് അടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ജയിലുകളില്‍ കഴിയുന്ന തടവുകാരെ പരസ്പരം കൈ മാറുന്നതിനുള്ള കരാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ളയും ശ്രീലങ്കന്‍ പ്രസിഡണ്ടിന്‍റെ സെക്രട്ടറി ലളിത് വീര തുംഗയും ഒപ്പു വെച്ചു.

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് മലയാളി കള്‍ അടക്കം ഒട്ടേറെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളി ലെയും ജയിലുകളില്‍ ഉണ്ട്.  മത്സ്യ ത്തൊഴിലാളി കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തടവുകാരെ കൈമാറാനുള്ള കരാര്‍.  ശ്രീലങ്കയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് ധാരണയായി.

ജാഫ്‌ന മേഖലയിലെ ട്രിങ്കോമാലി യില്‍ കല്‍ക്കരി അടിസ്ഥാന മാക്കിയുള്ള താപ വൈദ്യുതി നിലയം നിര്‍മിക്കുന്നതിന് ഇന്ത്യ 20 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനും ധാരണ യായി.  ഇതു സംബന്ധിച്ച കരാര്‍ മൂന്ന് മാസ ത്തിനുള്ളില്‍ ഒപ്പു വെക്കും.

rajapakse-manmohan sing-epathramശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിധവകള്‍ ആയവരെ  സഹായിക്കാന്‍ ഒരു കേന്ദ്രം ആരംഭിക്കുവാനും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടു.  രാമേശ്വര ത്തു നിന്ന് തലൈ മന്നാര്‍ വരെ യുള്ള ബോട്ട് സര്‍വ്വീസ് ശക്തി പ്പെടുത്തും  എന്ന് ഇന്ത്യ ശ്രീലങ്ക യ്ക്ക് ഉറപ്പ് നല്‍കി യിട്ടുണ്ട്. തലൈ മന്നാര്‍ മുതല്‍ മധുര വരെ യുള്ള റെയില്‍വേ പാത നിര്‍മ്മിക്കുന്നതിനുള്ള സഹായം സംബന്ധിച്ചും കരാറായി. ഐക്യ രാഷ്ട്ര സഭ യുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധ്യം ഉറപ്പു വരുത്തു ന്നതിന്ന് ഉള്ള ശ്രീലങ്കയുടെ പിന്തുണ ഇന്നലെ നടന്ന കൂടി ക്കാഴ്ചയില്‍ പ്രസിഡന്‍റ് രാജപകെ്‌സ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കണം എന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രസിഡന്‍റ്, പുനരധി വസിപ്പിക്ക പ്പെട്ട തമിഴ് വംശജര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുമെന്നും പറഞ്ഞു.  വടക്കന്‍ ശ്രീലങ്കയില്‍ 80,000 ത്തോളം തമിഴ് വംശജര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്.

പതിറ്റാണ്ടുകളായി ശ്രീലങ്കയെ അലട്ടുന്ന തമിഴ് വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കു വാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെണ്ടില്‍ പ്രതിനിധി സഭ  രൂപ വല്‍കരിച്ച് തമിഴ് വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കും എന്നും ചര്‍ച്ച യില്‍ രാജപകെ്‌സ, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. എന്നാല്‍ പ്രവിശ്യാ ഭരണ കൂടങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുന്ന ഭരണ ഘടനാ ഭേദ ഗതിക്ക് ശ്രീലങ്ക മുന്‍കൈ എടുക്കണ മെന്നും അതുവഴി മാത്രമേ തമിഴ് വംശജര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുകയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.  ഇക്കാര്യത്തെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആഭ്യന്തര പുനരധിവാസ പരിപാടികളുടെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം നല്‍കുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.

2008 മുതല്‍ ചര്‍ച്ച യിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് രാജപകെ്‌സ യുമായി ധന മന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി എങ്കിലും ധാരണയില്‍ എത്താനായില്ല.  ഇന്ത്യയ്ക്ക് സാമ്പത്തിക – രാഷ്ട്രീയ അധികാരങ്ങള്‍ അടിയറ വെക്കുന്നതാണ് ഈ കരാര്‍ എന്ന് ആരോപിച്ച് ശ്രീലങ്കയില്‍ പ്രതിപക്ഷം കരാറിന് എതിരെ പ്രക്ഷോഭത്തിലാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക – യുദ്ധ കുറ്റകൃത്യത്തിനു പുതിയ തെളിവ്‌

May 22nd, 2010

srilanka-warcrime-victimന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ്‌ പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.

ബ്രസ്സല്‍സ്‌ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ്‌ വംശജരെ കൊന്നൊടുക്കി യതായ്‌ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ

April 11th, 2010

ശ്രീലങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ ഭരണ കക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിക്ക്‌ വിജയം. മത്സരിച്ച 225 സീറ്റുകളില്‍ 117 സീറ്റുകളും രാജപക്സെയുടെ പാര്‍ട്ടി നേടി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ്‌ മതി എന്നിരിക്കെ, തൂക്കു മന്ത്രി സഭ വരുമെന്ന അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ടു കൊണ്ടാണ് ഭരണ കക്ഷിയായ യു. പി. എഫ്. എ. ഉജ്ജ്വല വിജയം നേടിയത്‌.
 
പ്രധാന പ്രതിപക്ഷമായ നാഷണല്‍ യുനൈറ്റഡ് പാര്‍ട്ടിക്ക് 46 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എതനിക് തമിള്‍ പാര്‍ട്ടി 12 സീറ്റ് നേടി. യു. പി. എഫ്. എ. യുടെ ടിക്കറ്റില്‍ തെക്കന്‍ മണ്ഡലമായ തൊറയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം ജയസൂര്യ 74352 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു വിജയി ച്ചപ്പോള്‍, പ്രതിപക്ഷ ത്തുള്ള ഫോണ്സേകെ യുടെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രണതുംഗെ പരാജയപ്പെട്ടു. “എല്‍. ടി. ടി. ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി വര്‍ഷങ്ങളായി നില നിന്നിരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും ശ്രീലങ്കയെ മോചിപ്പിച്ചു സമാധാ നാന്തരീക്ഷം കൊണ്ടു വന്നു എന്നവകാശ പ്പെട്ടു കൊണ്ടാണ് തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിച്ചത്, അത് ജനങ്ങള്‍ അംഗീകരിച്ചു” എന്ന് യു. പി. എഫ്. എ. പറയുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂചിയ്ക്ക്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല

March 10th, 2010

കോടതി ശിക്ഷയ്ക്കു വിധിക്കപ്പെട്ട ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആകില്ലെന്ന പുതിയ നിയമം സര്‍ക്കാര്‍ പാസാക്കിയതോടെ ജയില്‍ മോചിതയായാലും മ്യാന്മറിലെ ജനാധിപത്യ നേതാവ്‌ ആങ്ങ്‌ സാന്‍ സൂചിയ്ക്ക്‌ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ ആകില്ല.
 
കഴിഞ്ഞ 21 വര്‍ഷത്തിനിടെ 15 വര്‍ഷമായി ജയിലിലായിരുന്നു സൂചി. ഏറ്റവും ഒടുവില്‍ ഒരു യു.എസ്‌ പൗരനെ വീട്ടില്‍ പാര്‍പ്പിച്ച്‌ ആഭ്യന്തര സുരക്ഷാ നിയമം ലംഘിച്ചു എന്നെ കേസിലാണ്‌ ഒന്നര വര്‍ഷത്തെ തടവ്‌ അനുഭവികുന്നത്‌. പട്ടാള ഭരണകൂടത്തിന്റെ വീട്ടുതടന്‍കലില്‍ കഴിയുന്ന സൂചിയെ വിട്ടയക്കുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ ബാങ്കിമൂണും സൂചിയുടെ മോചനത്തിനായി പട്ടാള ഭരണകൂടത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പുതിയ നിയമം സൂചിയേയും മറ്റു ജനാധിപത്യ നേതാക്കളയേയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുവാന്‍ ഉള്ള ശ്രമമായിട്ടാണ്‌ വിലയിരുത്തപ്പെടുന്നത്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

21 of 2610202122»|

« Previous Page« Previous « സൗദിയും ഇന്ത്യയും കുറ്റവാളികളെ കൈമാറാന്‍ ധാരണയായി
Next »Next Page » ലോക ധനാഡ്യരില്‍ മുകേഷ്‌ അംബാനിയും ലക്ഷ്മി മിത്തലും »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine