ബെര്‍ലിന്‍ : മൂന്ന് ആണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച റോമന്‍ കത്തോലിക്കാ പുരോഹിതന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. 280 പ്രാവശ്യം താന്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് പുരോഹിതന്റെ മൊഴി. 46 കാരനായ ഇയാളെ സഭയുടെ ചുമതലകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച കോടതിയില്‍ വിചാരണ നേരിട്ട ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഒന്നും പ്രകടിപ്പിച്ചില്ല.
9 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരകളാക്കിയത്. ഇതില്‍ ഒരു കുട്ടി തന്റെ അമ്മയോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ പുരോഹിതന്‍ പോലീസ് പിടിയില്‍ ആയത്.
പുരോഹിതന്റെ പീഡനത്തിന് ഇരകളായ കുട്ടികളെ പോലെ തന്നെ കത്തോലിക്കാ സഭയ്ക്കും പ്രതിയുടെ കൃത്യങ്ങള്‍ വന്‍ ദുരന്തമാണ് വരുത്തിയത് എന്ന് സഭാ വക്താവ് പ്രസ്താവിച്ചു.
പോപ് ബെനഡിക്ട് പതിനാറാമന്റെ ജന്മനാടായ ജര്‍മ്മനിയില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന നിരവധി പുരോഹിത പീഡന കഥകള്‍ പുറത്തു വന്നത് സഭയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.