ഹുസ്നി മുബാറക്ക് അന്തരിച്ചു

February 26th, 2020

hosni-mubarak-epathram
കെയ്റോ : ഈജിപ്റ്റിലെ മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറക്ക് (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു. ഈജിപ്റ്റിന്റെ നാലാമത്തെ പ്രസിഡണ്ട് ആയി സ്ഥനമേറ്റ ഹുസ്നി മുബാറ ക്ക് 1981 മുതല്‍ 2011 വരെ തുടര്‍ച്ച യായി അധികാരത്തില്‍ ഇരുന്നു.

2011 ജനുവരി യില്‍ നടന്ന മുല്ലപ്പൂ വിപ്ലവ ത്തി ലൂടെ യാണ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടത്.

പ്രസിദ്ധമായ നൈല്‍ നദീ തീരത്തെ മൊനുഫീയ ഗവര്‍ണ്ണേ റ്റില്‍ കാഫ്ര്‍ – എല്‍ – മെസെല്‍ഹ യില്‍ 1928 മേയ് 4 ന് ആയിരുന്നു ഹുസ്നി മുബാറക്ക് ജനിച്ചത്. ഹൈസ്‌കൂള്‍ പഠന ത്തിനു ശേഷം ഈജിപ്ഷ്യല്‍ മിലിറ്ററി അക്കാഡമി യില്‍ നിന്നും ബിരുദം നേടിയ ശേഷം വ്യോമ സേനാ പൈലറ്റായി.

വ്യോമസേനാ കമാൻഡര്‍ പദവിയില്‍ ഇരിക്കെ 1975 -ൽ ഈജിപ്റ്റിലെ വൈസ് പ്രസിഡണ്ട് ആയി നിയമിക്ക പ്പെട്ടു. പ്രസിഡണ്ട് അൻവർ സാദത്ത് 1981- ൽ വധിക്ക പ്പെടു കയും തുടർന്ന് ഹുസ്‌നി മുബാറക്ക് ഭരണ സാരഥ്യം ഏറ്റെടു ക്കുകയും ആയിരുന്നു.

ഹുസ്‌നി മുബാറക്കിന്റെ മൂന്നു പതിറ്റാണ്ടിലെ സ്വേച്ഛാധിപത്യത്തില്‍ അമര്‍ഷം പൂണ്ട ജനങ്ങള്‍ തെരു വില്‍ ഇറങ്ങു കയും മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ലോക ശ്രദ്ധ നേടിയ ജനകീയ പ്രക്ഷോഭ ത്തെ തുടർന്ന് സ്ഥാന ഭ്രഷ്ടനായി വര്‍ഷ ങ്ങളോളം ജയിലില്‍ കിടക്കു കയും ചെയ്തു. പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവ ത്തിൽ ഹുസ്നി മുബാറക് നിരപരാധി എന്നു കോടതി വിധിച്ച തോടെ 2017 ല്‍ ജയില്‍ മോചിതനായി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുര്‍സി ജയിച്ചെന്ന് ബ്രദര്‍ഹുഡ് : തെറ്റെന്ന് ശഫീഖ്

June 20th, 2012

Mohammed-Mursi-and-Ahmed-Shafiq-epathram

കൈറോ: മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍  മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി രണ്ടാമതും വിജയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ഒരിക്കല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു കക്ഷികളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഈ തെരെഞ്ഞെടുപ്പിന്റെ  ഔദ്യോഗിക ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ, ബ്രദര്‍ഹുഡും രാജ്യത്തെ ഏതാനും സ്വതന്ത്രപത്രങ്ങളും മുര്‍സി 50ശതമാനത്തിലേറെ വോട്ടുകള്‍ നേടിയതായി അറിയിച്ചു. എതിര്‍സ്ഥാനാര്‍ഥിയും ഹുസ്നി മുബാറകിന്റെ കാലത്തെ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ശഫീഖിന്റെ വക്താവ് ബ്രദര്‍ഹുഡിന്റെ ഈ വിജയവാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട്   തള്ളിയിട്ടുണ്ടെങ്കിലും രാജ്യമെങ്ങും മുര്‍സി വിജയിച്ചുവെന്ന പ്രതീതിയില്‍ വിജയാഹ്ലാദത്തില്‍ മുങ്ങിയിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« യുവഗായികയെ വെടിവച്ചുകൊന്നു
ഹൊസ്നി മുബാറക്കിന് വൈദ്യശാസ്ത്ര മരണം »



  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine