കൊച്ചി : മലയാള സിനിമാ താരം കാവ്യാ മാധവന് വിവാഹ മോചിതയായി. കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിനായി കാവ്യയും നിഷാല്‍ ചന്ദ്രയും സംയുക്തമായാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. നേരത്തെ ഇരുവരേയും കോടതി കൌണ്‍സിലിങ്ങിനു വിധേയരാക്കിയെങ്കിലും ഒരുമിച്ചു പോകുവാന്‍ ബുദ്ധിമുട്ടാണെന്ന് ഇരുവരും തീര്‍ത്തു പറഞ്ഞു. ഇതേ തുടര്‍ന്ന് കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നേരത്തെ നിഷാലിനും കുടുമ്പത്തിനുമെതിരെ കാവ്യ സമര്‍പ്പിച്ചിരുന്ന കേസ് പിന്‍വലിച്ചിട്ടുണ്ട്.
2009 ഫെബ്രുവരി അഞ്ചിന് ആഘോഷ പൂര്‍വ്വമായിരുന്നു കാവ്യയുടേയും നിഷാല്‍ ചന്ദ്രയുടേയും വിവാഹം നടന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമേ ആ വിവാഹ ബന്ധം നീണ്ടു നിന്നിരുന്നുള്ളൂ. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും കോടതിയെ സമീപിച്ചു.
ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതോടെ നിഷാലില്‍ നിന്നും വേറിട്ടു താമസിക്കുകയായിരുന്നു കാവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് അഭിനയിച്ച “ഗദ്ദാമ” എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kavya, relationships
കാവ്യാമാധവന്‍ കരയുന്ന പടമൊ ? വിവാഹ മോചിതയായി കോടതിയില്‍ നിന്നും പുറത്തു വന്നത് ചിരിച്ചു കൊണ്ടായിരുന്നല്ലോ ???