Tuesday, July 10th, 2012

നവ്യാ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

navya-epathram
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബലാമണിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന നവ്യാ നായര്‍ വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നവ്യ വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവുമൊത്ത് മുംബൈയില്‍ താമസമാക്കിയ നവ്യ ഒരു ഇടവേളയ്ക്കു ശേഷം ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. മഞ്ജു എന്ന പ്ലസ് ടു അദ്ധ്യാപികയുടെ കഥാപാത്രത്തെ ആണ് ചിത്രത്തില്‍ നവ്യ അവതരിപ്പിക്കുന്നത്.  ലാല്‍ ആണ് നായകൻ. ഒറ്റപ്പാലത്തെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് കൈക്കുഞ്ഞുമായാണ് നവ്യ എത്തിയത്. അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്ന് നവ്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഷേക്സ്പിയര്‍ എം. എ.  മലയാളം, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഷൈജു വ്യത്യസ്ഥമായ ഒരു കഥയാണ് പുതിയ ചിത്രത്തില്‍ പറയുന്നത്. ഒരു സഹ സംവിധായകന്റെ വേഷമാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. കെ. കെ. നാരായണ ദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആണ് ലക്ഷ്യം വെക്കുന്നത്.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “നവ്യാ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു”

  1. gramashree says:

    സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമ യിലൂടെ യാണു നവ്യാ നായര്‍ കടന്നു വന്നത് !!! രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബലാമണിയെ അവതരിപ്പിച്ചു കൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ( തെറ്റു തിരുത്തുമല്ലോ )

  2. dieta says:

    സെക്കന്‍ഷോ നായിക ഇനി ചെയ്യേണ്ടത് മലയാളസിനിമയിലേക്ക് ദിനംപ്രതി പുതുമുഖനായികമാര്‍ കടന്നു വന്നുകൊണ്ടിരിക്കയാണ്. പലരും ആദ്യസിനിമയ്ക്കപ്പുറം പിടിച്ചു നില്ക്കാനാവാതെ അണിയറയിലേക്കു മടങ്ങുന്നു. ഒരു സിനിമാ നടിയുടെ പരമ്പരാഗത ലുക്കില്ലെങ്കിലും ഭാഗ്യമുള്ള നടിയാണ് ഗൗതമിനായര്‍. ആദ്യസിനിമ കൊണ്ടുതന്നെ ഇനിയൊരു സിനിമയ്ക്കിവള്‍ കൊള്ളില്ല എന്ന രീതിയിലാണ് സെക്കന്റ് ഷോയിലെ കഥാപാത്രത്തെ കണ്ടപ്പോള്‍ തോന്നിയത്. മമ്മൂട്ടിയുടെ പുത്രന് തുടക്കം കുറിച്ചതുകൊണ്ട് മാത്രം സിനിമ കഷ്ടിച്ചു രക്ഷപ്പെട്ടുഎന്നുപറയാം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine