സനാ ഖാൻ വിവാഹിതയായി

November 23rd, 2020

actress-sana-khan-ePathram
ന‌ടിയും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ സനാ ഖാൻ വിവാഹിതയായി. സൂറത്ത് സ്വദേശി മുഫ്തി അനസ് സെയിദുമായുള്ള വിവാഹ ഫോട്ടോകള്‍ സനാ ഖാന്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കു വെച്ചു. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഒരുക്കിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു.

മോഡലിംഗി ലൂടെ രംഗത്തു വന്ന സനാഖാന്‍ വിവാദ ടെലിവിഷന്‍ ഷോ ബിഗ് ബോസ്സില്‍ പങ്കാളി ആയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തന്റെ ആരാധകരെ നിരാശ പ്പെടുത്തി ക്കൊണ്ട് സനാഖാന്‍ അഭിനയ രംഗത്തു നിന്നും പിന്‍മാറി കഴിഞ്ഞ മാസം മുതല്‍ ആത്മീയ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു.

മുംബെെ നിവാസിയായ സനാഖാന്‍ 2005 മുതല്‍ അഭിനയ രംഗത്ത് സജീവ മായി രുന്നു. എതാനും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും ക്ലൈമാക്‌സ് എന്ന മലയാള സിനിമ യിലും അഭിനയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഋഷി കപൂർ അന്തരിച്ചു

April 30th, 2020

bobby-fame-actor-rishi-kapoor-passed-away-ePathram
മുംബൈ : ബോളിവുഡിലെ റൊമാന്റിക് ഹീറോ ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ ത്തിനു കീഴടങ്ങി. അര്‍ബുദ ബാധിത നായി ചികിത്സ യില്‍ ആയിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ബോബി (1973) യിലൂ ടെ യാണ് ഋഷി കപൂറിന് റൊമാന്റിക് ഹീറോ പരിവേഷം നല്‍കി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കര നാക്കി മാറ്റിയത്. അതിനു മുന്‍പേ ബാല നടനായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമ കളിലും അഭിനയിച്ചിരുന്നു.

ബോബി, ലൈലാ മജ്നു, അമര്‍ അക്ബര്‍ ആന്റണി, ഹം കിസീ സെ കം നഹി, സർഗ്ഗം, കർസ്, പ്രേം രോഗ്, നാഗിന, ചാന്ദ്‌നി, റാഫൂ ചക്കര്‍, ഹണി മൂൺ, ഹീന, യേ വാദാ രഹാ തു, ബോൽ രാധാ ബോൽ, ദീവാന തുടങ്ങി തൊണ്ണൂ റോളം സിനിമ കള്‍ അദ്ദേഹ ത്തിന്റെ ക്രഡിറ്റില്‍ ഉണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

April 29th, 2020

actor-irfan-khan-passed-away-ePathram

മുബൈ : പ്രമുഖ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. വൻ കുടലിലെ അണു ബാധയെ ത്തുടർന്ന് ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സ യില്‍ ആയിരുന്നു. ബോളി വുഡിലും ഹോളി വുഡിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍.

‘ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം’ എന്നായി രുന്നു ഇർഫാനെ കുറിച്ച് മാധ്യമ ങ്ങള്‍ വിശേഷി പ്പിക്കുക. അഭിനയത്തിലെ അടക്കവും കഥാപാത്ര ങ്ങള്‍ അവതരി പ്പിക്കു ന്നതിലെ വൈവിധ്യവും ആയിരുന്നു അദ്ദേഹത്തെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്.

രാജസ്ഥാന്‍ സ്വദേശിയായ ഇർഫാൻ ഖാൻ, ഡല്‍ഹി യിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തി യാക്കി. മുബൈ യില്‍ ചേക്കേറുകയും നിരവധി ടെലി വിഷൻ പരമ്പര കളില്‍ വേഷമിടുകയും ചെയ്തു.

മീരാ നായരുടെ സലാം ബോംബെ യാണ് ആദ്യ ചിത്രം. ‘പാൻസിംഗ് തോമര്‍’ എന്ന സിനിമ യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2011 -ല്‍ പദ്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി

January 24th, 2020

sharukh khan_epathram

താരങ്ങളും അവരുടെ വീട്ടു വിശേഷങ്ങളും അറിയാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഇപ്പോഴിതാ ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാന്റെ വീടിനെക്കുറിച്ചാണ് കൗതുകം നിറഞ്ഞ ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കാൻ ഷാരൂഖ് ഖാൻ നടത്തിയ ആസ്‌ക്എസ്ആർകെ എന്ന ഹാഷ്ടാഗിലാണ് ആരാധകൻ ചോദ്യവുമായി രംഗത്തെത്തിയത്.

ഷാരൂഖിന്റെ ഇരുനൂറു കോടി രൂപ മുതൽ മുടക്കിലുള്ള സ്വപ്‌ന സൗധത്തിൽ ഒരു മുറിയുടെ വാടകയാണ് ആരാധകൻ ചോദിച്ചത്. എന്നാൽ, ആരാധകന്റെ ചോദ്യത്തിന് കൗതുകവും യുക്തി പൂർവവുമായ മറുപടിയാണ് താരം നൽകിയത്. മന്നത്തിലെ ഒരു മുറിയുടെ വാടക തന്റെ മുപ്പതു വർഷത്തെ കഠിനാധ്വാനമാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

June 30th, 2019

actress-zaira-wasim-ePathram
കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.

മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.

വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.

‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’

ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 12123...10...Last »

« Previous Page« Previous « ‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം
Next »Next Page » ‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine