സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

December 30th, 2014

film-director-madhu-kaithapram-ePathram
കണ്ണൂര്‍ : ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗ ബാധയെ ത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ദേശീയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥ മാക്കിയ ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളി വെളിച്ചത്തില്‍ എന്നീ ചിത്ര ങ്ങള്‍ സംവിധാനം ചെയ്തു.

2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാര ത്തിന് ‘ഏകാന്തം’ എന്ന സിനിമ യിലൂടെ അര്‍ഹനായി. 2006ല്‍ ഇന്ത്യന്‍ പനോരമ യിലേക്കു തെരഞ്ഞെ ടുക്ക പ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറി യുടെ പ്രത്യേക പരാമര്‍ശവും നേടി.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള യുടെ മത്സര വിഭാഗ ത്തില്‍ ഇന്ത്യ യില്‍ നിന്നുള്ള സിനിമ കളില്‍ ഒന്നായി ’മധ്യവേനല്‍ തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.

പയ്യന്നൂര്‍ കൈതപ്രത്ത് കെ. പി. കുഞ്ഞിരാമ പൊതുവാളുടെയും വി. കെ. നാരായണി യുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.

- pma

വായിക്കുക: ,

Comments Off on സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

September 1st, 2014

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍ മാനായി സംവിധായകന്‍ രാജീവ്‌നാഥിനെ നിയമിച്ചു.

സംവിധായകന്‍ ജോഷി മാത്യു വൈസ് ചെയര്‍മാനായും സൂര്യ കൃഷ്ണ മൂര്‍ത്തി, നടന്‍ ജി. കെ. പിള്ള, ചലച്ചിത്ര നിര്‍മാതാവ് പി. വി. ഗംഗാധരന്‍, ആര്യാടന്‍ ഷൗക്കത്ത്, സുരേഷ്, സിബി മലയില്‍, എം. ചന്ദ്ര പ്രകാശ്, ജി. എസ്. വിജയന്‍, രാമചന്ദ്ര ബാബു, എം. രഞ്ജിത്ത്, പ്രേം പ്രകാശ്, ശ്രീകുമാര വര്‍മ, മണിയന്‍ പിള്ള രാജു, ഗിരിജാ സേതുനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അടങ്ങുന്ന 15 അംഗ ജനറല്‍ കൗണ്‍സില്‍ പുനഃസംഘ ടിപ്പിച്ചു

രാജീവ്‌ നാഥ്, ജോഷി മാത്യു എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ ഷൗക്കത്ത്, രാമചന്ദ്ര ബാബു എന്നിവരെ അക്കാദമി യുടെ നിര്‍വാഹക സമിതി അംഗ ങ്ങളായും നിയമിച്ചു.

- pma

വായിക്കുക: ,

Comments Off on രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്തി ഭീഷണി : ലോഹിതദാസിന്റെ കുടുംബം സര്‍ക്കാര്‍ സഹായം തേടി

August 9th, 2012

lohithadas-epathram

തിരുവനന്തപുരം : ജപ്തി ഭീഷണിയെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എത്തിയ അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ. കെ. ലോഹിതദാസിന്റെ കുടുംബം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സിന്ധുവും മകനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടു കണ്ട് നിവേദനം നല്‍കുകയായിരുന്നു. ആലുവയിലും ഒറ്റപ്പാലത്തുമുള്ള വീടും പുരയിടവും പണയപ്പെടുത്തിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവർ ജപ്തി ഭീഷണി നേരിടുന്നത്. ഇവരുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഒറ്റപ്പാലത്തെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്നും, ആലുവ കെ. എസ്. എഫ്. ഇ. യില്‍ നിന്നും സിനിമ നിര്‍മ്മിക്കുവാനായിട്ടാണ് ലോഹിതദാസ് വന്‍ തുക കടമെടുത്തിരുന്നത്. ഈ തുക തിരിച്ചടയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പണമടയ്ക്കുവാന്‍ സാവകാശം നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങാവുന്നതിലും അധികമാണ് ഈ തുക.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സ്നേഹത്തിന്റെ പവിത്രതയും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ രചനകള്‍ മലയാളി തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുന്നു. എന്നാല്‍ സ്നേഹമല്ലാതെ സമ്പത്തുണ്ടാക്കുന്നതില്‍ പരാജിതരായ തന്റെ തന്നെ ചില നായകന്മാരില്‍ ഒരാളായി അപ്രതീക്ഷിതമായി അദ്ദേഹം അരങ്ങൊഴിയുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ അനുഗ്രഹീത കലാകാരന്റെ കുടുംബം ഇന്നിപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുകയാണ്. ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പിറവിയെടുത്ത ചിത്രങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പോലും നിരവധി പുരസ്കാരങ്ങളും വന്‍ സാമ്പത്തിക ലാഭവും നേടിയിരുന്നു. പലരും അദ്ദേഹത്തിന്റെ രചനകളിലൂടെ സൂപ്പര്‍ താരങ്ങളും സംവിധായകരുമായി. എന്നാല്‍ സിനിമ അദ്ദേഹത്തോട് നന്ദികേടു കാണിച്ചു എന്നു വേണം കരുതുവാൻ. ലോഹിത ദാസ് അന്തരിച്ചപ്പോള്‍ പല സിനിമാ സംഘടനകളും, സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

3 of 3123

« Previous Page « ശ്രീവിദ്യയുടെ ബന്ധുക്കള്‍ മന്ത്രി ഗണേഷ്‌ കുമാറിനെതിരെ
Next » സനുഷ നായികയാവുന്ന മിസ്റ്റര്‍ മരുമകന്‍ റംസാന് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine