സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം

May 1st, 2021

satyajit-ray-award-for-outstanding-contribution-ePathram
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് സത്യ ജിത് റേ സ്മാരക പുരസ്‌കാരം നല്‍കും. എല്ലാ വര്‍ഷവും ദേശീയ ചലച്ചിത്രമേള യോട് അനുബ ന്ധിച്ച് പുരസ്കാരം സമ്മാനിക്കും. പത്തു ലക്ഷം രൂപയും രജത മയൂരം ആലേഖനം ചെയ്ത മെഡലും അടങ്ങുന്നതായിരിക്കും  സത്യജിത് റേ സ്മാരക പുരസ്‌കാരം.

റേ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ത്യ യിലും വിദേശത്തു മായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിധം വിപുലമായ പരിപാടികളോടെ ആഘോഷിക്കു വാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റേ സിനിമ കളുടെ പ്രത്യേക പ്രദര്‍ശനങ്ങളും കാന്‍ ഫിലിം ഫെസ്റ്റി വലില്‍ സത്യജിത് റേ അനുസ്മരണ പ്രദര്‍ശനങ്ങളും ഒരുക്കും. എന്‍. എഫ്. ഡി. സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചലച്ചി ത്രോത്സവ് ഡയറക്ടറേറ്റ്, ഫിലിം ആര്‍ക്കൈവ്സ് എന്നിവയുടെ സഹകരണത്തോടെ യാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​

January 31st, 2021

enthiran-epathram

ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് – ഐശ്വര്യ റായ് ജോഡി അഭിനയിച്ച സൂപ്പര്‍ ഹിറ്റ്‌ സിനിമ യന്തിരന്‍ ചിത്രീകരിച്ചത് തന്റെ ജിഗുബ എന്ന കഥ മോഷ്ടിച്ചു കൊണ്ടാണ് എന്ന് കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ സംവി ധായ കന്‍ ശങ്കറിന്ന് ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (2) യാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജിഗുബ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്‍റെ കഥ യാണ് യന്തിരൻ എന്ന പേരില്‍ സംവിധായകന്‍ ശങ്കർ ചിത്രീ കരിച്ചത് എന്നു കാണിച്ച് എഴുത്തു കാരൻ അരൂർ തമിഴ് നാടൻ നൽകിയ ഹര്‍ജി യിലെ  കേസിലാണ് കോടതി വാറണ്ട് പുറ പ്പെടുവി ച്ചിരി ക്കുന്നത്.

പലപ്പോഴായി അറിയിപ്പ് ഉണ്ടായിട്ടും ശങ്കര്‍ കോടതി യിൽ ഹാജരായില്ല. തുടർന്നാണ് ശങ്കറിന്ന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രു വരി 19 ന് കേസ് വീണ്ടും പരിഗണിക്കും.

ജിഗുബ എന്ന കഥ 1996 ൽ ഒരു തമിഴ് മാഗസി നിൽ പ്രസിദ്ധീ കരി ച്ചിരുന്നു. പിന്നീട് 2007 ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുന: പ്രസി ദ്ധീ കരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യന്തിരൻ സിനിമ നിർമ്മിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

2010 ല്‍ റിലീസ് ചെയ്ത ‘യന്തിരൻ’  ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഹിന്ദി അടക്കം വിവിധ ഭാഷ കളില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് യന്തിരന്‍ രണ്ടാം ഭാഗം ‘2.0’ എന്ന പേരിലും 2017 ല്‍ റിലീസ് ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവാദ രംഗ ങ്ങൾ : ‘വര്‍ത്തമാനം’ സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു

December 28th, 2020

actress-parvathy-thiruvoth-varthamanam-movie-ePathram

പാര്‍വ്വതി തിരുവോത്ത് നായികയായി അഭിനയിച്ച ‘വര്‍ത്തമാനം’ എന്ന സിനിമ യുടെ പ്രദര്‍ശന അനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ദേശ വിരുദ്ധവും മത സൗഹാര്‍ദ്ദം തകര്‍ ക്കുന്നതും ആയിട്ടുള്ള വിഷയമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന സിനിമയുടേത് എന്നു ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.

ജെ. എന്‍. യു., കാശ്മീര്‍ വിഷയ ങ്ങള്‍ പ്രതിപാദിക്കുന്ന സീനുകളാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ‘വര്‍ത്തമാനം’ എന്ന സിനിമയെ പ്രതിക്കൂട്ടിൽ നിറുത്തി യത്. വിശദ പരിശോധന കള്‍ക്കായി സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം അയച്ചു എന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ജെ. എന്‍. യു. വില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രം ആയിട്ടാണ് പാര്‍വ്വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി, മുത്തു മണി എന്നിവരും ചിത്രത്തിലുണ്ട്. നിലവിലെ സാഹചര്യ ത്തില്‍ കമ്മിറ്റി ചെയര്‍മാന്റെ തീരുമാനം വരുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍

December 21st, 2020

lal-jose-movie-myaavoo-ePathram
പ്രവാസി കലാകാരന്മാരെ കൂടെ ഉള്‍പ്പെടുത്തി ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ലാല്‍ ജോസ് സിനിമക്ക് ‘മ്യാവൂ’ എന്നു പേരിട്ടു. സൗബിൻ ഷാഹിർ, മംമ്ത മോഹൻ ദാസ്, സലിം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങി യവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്ന ‘മ്യാവൂ’ ഇപ്പോള്‍ യു. എ. ഇ. യില്‍ ചിത്രീകരണം തുടരുന്നു.

സംവിധായകന്‍ ലാല്‍ ജോസ്, തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ യാണ് ‘മ്യാവൂ’ പോസ്റ്റര്‍ റിലീസ് ചെയ്തതും ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വെച്ചതും.
iqbal-kuttippuram-saubin-shahir-lal-jose-myavoo-ePathram

ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ‘മ്യാവൂ’ നിര്‍മ്മി ക്കുന്നത് തോമസ്സ് തിരുവല്ല. ദുബായില്‍ തന്നെ ചിത്രീകരിച്ച ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, കൂടാതെ ‘വിക്രമാദിത്യൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലാൽ ജോസ് – ഡോ. ഇക്ബാൽ കുറ്റിപ്പുറം  ഒത്തു ചേരുന്ന സിനിമ എന്ന പ്രത്യേകതയും ‘മ്യാവൂ’ വിനുണ്ട്.

ഗാന രചന : സുഹൈൽ കോയ, സംഗീതം : ജസ്റ്റിൻ വർഗ്ഗീസ്സ്, ഛായാഗ്രഹണം : അജ്മൽ ബാബു, എഡിറ്റിംഗ് :  രഞ്ജൻ  എബ്രാഹം, ചീഫ് അസ്സിസിയേറ്റ് ഡയറക്ടർ : രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവരാണ് പ്രധാന പിന്നണിക്കാർ.

അരങ്ങില്‍ വിസ്മയം തീര്‍ത്ത നിരവധി പ്രവാസി കലാകാരന്മാരും പ്രവാസം പ്രമേയ മായ മ്യാവൂ എന്ന ഈ ചിത്രത്തില്‍ പങ്കാളികള്‍ ആവുന്നു. എൽ.  ജെ. ഫിലിംസ് റിലീസ് ചെയ്യുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ഗോപികുമാർ അന്തരിച്ചു

October 21st, 2020

film-director-p-gopi-kumar-ePathramസംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.

ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.

മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.

മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.

പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 36123...1020...Last »

« Previous « നടി പാര്‍വ്വതി അമ്മ യില്‍ നിന്നും രാജി വെച്ചു
Next Page » വിഖ്യാത നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു  »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine