നടി പത്മപ്രിയ വിവാഹിതയായി

November 12th, 2014

padmapriya-epathram

മുംബൈ: പ്രശസ്ത തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായ പത്മപ്രിയ വിവാഹിതയായി. ഗുജറത്ത് സ്വദേശിയും ഗവേഷകനുമായ ജാസ്മിന്‍ ഷായാണ് വരന്‍. മുംബൈയില്‍ വധൂ വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തി നൊടുവിലാണ് ഇവര്‍ വിവാഹിതരായത്. ന്യൂയോര്‍ക്കില്‍ ഗവേഷണ പഠനത്തിനിടെയാണ് ഇവര്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഡെല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍. ജി. ഓ. യില്‍ അസോസിയേറ്റ് ഡയറക്ടറാണ് ജാസ്മിന് ഷാ‍.

ബ്ലസ്സി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ പത്മപ്രിയ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസന്‍ തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റംഡാന്‍സിലൂടെ തെളിയിച്ചു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍

June 9th, 2013

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പത്മപ്രിയയും നായികാ നായകന്മാരാകുന്നു. ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മകര മഞ്ഞ് എന്ന ചിത്രത്തിനു ശേഷം ഇടവപ്പാതി എന്ന ഒരു ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലെനിന്‍ ആരംഭിച്ചിരുന്നു എങ്കിലും അത് ഇനിയും പൂര്‍ത്തിയായില്ല. അതിനു ശേഷം ആയിരിക്കും ഫഹദ് ചിത്രം ആരംഭിക്കുക. ഫഹദിനും പത്മപ്രിയക്കും പുറമെ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കും.

ആമേന്‍ എന്ന ചിത്രം കൂടെ വന്‍ വിജയമായതോടെ ഫഹദ് മലയാളത്തിലെ ഒഴിച്ചു കൂടാനാകാത്ത നായകനായി മാറി. ത്രീഫോര്‍ത്തും, ഐഫോണും ചേര്‍ന്ന നാഗരിക പശ്ചാത്തലമുള്ള നായകന്‍ എന്ന സങ്കല്പത്തെ ഉടച്ചു വാര്‍ത്ത് ആമേനിലെ സോളമന്‍ എന്ന തനി നാടന്‍ കഥാപാത്രത്തെ ഫഹദ് അവിസ്മരണീയമാക്കി. ഫ്രൈഡേ എന്ന ചിത്രത്തിലും സാധാരണക്കാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി പത്മപ്രിയ മലയാളത്തില്‍ സജീവമല്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാഡ് ഡാഡ് എത്തി

January 16th, 2013

mad-dad-epathram

രേവതി എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ ഒരുക്കിയ രേവതി എസ്. വർമ്മ മലയാളത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ തുടക്കമാണ് മാഡ് ഡാഡ്. പി. എൻ. വി. അസോസിയേറ്റ്സിന്റെ ബാനറിൽ പി. എൻ. വേണുഗോപാൽ നിർമ്മിച്ച ചിത്രത്തിൽ ലാൽ, നസറിയ നസീം, മേഘ്നാ രാജ്, ശ്രീജിത്ത് വിജയ്, പത്മപ്രിയ, ജനാർദ്ദനൻ, വിജയരാഘവൻ, സലീം കുമാർ എന്നിവർ അഭിനയിക്കുന്നു. സന്തോഷ് വർമ്മ, രേവതി എസ്. വർമ്മ എന്നിവരുടെ വരികൾക്ക് അലക്സ് പോൾ സംഗീതം നൽകിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാച്ചിലര്‍ പാര്‍ട്ടി കണ്ടവര്‍ കുടുങ്ങി

September 8th, 2012

agent-jadoo-epathram

തിരുവനന്തപുരം: അമല്‍ നീരദ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി‘ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തവര്‍ കുടുങ്ങി. ജാദു എന്ന പ്രത്യേക സോഫ്‌റ്റ് വെയറിന്റെ സഹായത്താലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനധികൃതമായി ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം അപ്‌ലോഡ് ചെയ്യുകയും ആസ്വദിക്കുകയും ചെയ്തവരെ കണ്ടെത്തിയത്.

ചിത്രത്തിന്റെ ഡി. വി. ഡി. ഫയല്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരില്‍ 16 പേരെ പ്രതികളാക്കി എഫ്. ഐ. ആര്‍. ആന്റി പൈറസി സെല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചിത്രത്തിന്റെ ഡി. വി. ഡി. റിലീസായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും വ്യാജ പതിപ്പ് കണ്ടത് ഏതാണ്ട് 33,000 പേരാണ്. ഇതില്‍ 1010 പേര്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാദുവിന്റെ സഹായത്താല്‍ ചിത്രം കണ്ട ആയിരകണക്കിന് ഐ. പി. അഡ്രസ്സുകളാണ്‌ ശേഖരിച്ചത്. ഇതില്‍ നിന്നും ഐ. പി. ഉടമകളെ കണ്ടെത്തുവാന്‍ കഴിയും.

പ്രമുഖ സിനിമാ നിർമ്മാതാവും നടനുമായ പ്രകാശ് ബാരെയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ജാദു എന്ന സോഫ്‌റ്റ്വെയറിന്റെ സേവനം ആരംഭിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. അനധികൃതമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നത് സിനിമാ വ്യവസായത്തിനു വന്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ബോക്സോഫീസില്‍ രമ്യാ നമ്പീശൻ, പത്മപ്രിയ തുടങ്ങിയവരുടെ ഐറ്റം ഡാന്‍സ് ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു എങ്കിലും ബാച്ചിലര്‍ പാര്‍ട്ടി വന്‍ വിജയം ആയിരുന്നില്ല. ചിത്രത്തിന്റെ സി. ഡി. പുറത്തിറക്കിയ കമ്പനിയാണ് അനധികൃതമായി ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ കോപ്പികള്‍ ഷെയര്‍ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ജാദുവിന്റെ സഹായം തേടിയത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

വിഷുവിന് കോബ്ര എത്തുന്നു

April 12th, 2012

co-brothers-epathram

ഇത്തവണ വിഷു ആഘോഷിക്കുവാന്‍ മലയാള ക്കരയിലേക്ക് കോ ബ്രദേഴ്സ് (കോബ്ര) എത്തുന്നു. മമ്മൂട്ടിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കനിഹയും പത്മപ്രിയയുമാണ് നായികമാര്‍. പ്ലേ ഹൌസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും സസ്പെന്‍സിനും ആക്ഷനുമെല്ലാം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ബാബു ആന്റണി, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ലാലു അലക്സ്, സലിംകുമാര്‍, ബിന്ദു മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വേണുവാണ് ചിത്രത്തിനു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ക്സ് പോള്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « വിവാഹശേഷം മം‌മ്ത മോഹന്‍‌ദാസ് തിരിച്ചെത്തുന്നു
Next Page » ഇന്ത്യന്‍ ചലച്ചിത്രോല്‍സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine