അറ്റ്ലസ് രാമചന്ദ്രന്‍ : വൈശാലിയുടെ നിര്‍മ്മാതാവ്

October 3rd, 2022

suparna-sanjay-vaisali-ePathram

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെ സാധാരണക്കാരുടെ മനസ്സില്‍ കുടിയേറിയ അറ്റ്ലസ് രാമചന്ദ്രന്‍ (എം. എം. രാമചന്ദ്രന്‍) എന്ന കലാകാരന്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് സ്ക്രീനിനു മുന്നിലും പിന്നിലും അവസരം നല്‍കിയ നിര്‍മ്മാതാവ് എന്നുള്ള കാര്യം പലര്‍ക്കും അറിവുള്ളതല്ല.

ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ഏറെ കൗതുകത്തോടെ ഇന്നും കാണുന്ന വൈശാലി (1988) എന്ന സിനിമ അടക്കം നിരവധി കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ പ്രമുഖ പ്രവാസി സംരംഭകന്‍ എം. എം. രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് അന്തരിച്ചു.

atlas-rama-chandran-vaisali-movie-ePathram

സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി, പിന്നീട് വാസ്തുഹാര (ജി. അരവിന്ദന്‍ -1991), ധനം (സിബി മലയില്‍ -1991), സുകൃതം (ഹരികുമാര്‍ – 1994) എന്നീ ചിത്രങ്ങള്‍ എം. എം. രാമചന്ദ്രന്‍ നിര്‍മ്മിച്ചു.

മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഇന്നലെ (പി. പത്മരാജന്‍-1990), കൗരവര്‍ (ജോഷി – 1992),  വെങ്കലം (ഭരതന്‍ -1993), ചകോരം – (എം. എ. വേണു -1994) എന്നിവ യുടെ വിതരണക്കാരന്‍ ആയിരുന്നു.

നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ റോളുകളില്‍ നിന്നും സംവിധായകന്‍ എന്ന റോളിലും ഹോളിഡേയ്സ് (2010) എന്ന സിനിമയിലൂടെ അദ്ദേഹം എത്തി.

meghangal-shoot-atlas-ramachandran-ePathram

മേഘങ്ങള്‍ ടെലി സിനിമ ഷൂട്ട്

വലിപ്പച്ചെറുപ്പം ഇല്ലാതെ കലാകാരന്മാരെ പ്രോത്സാഹി പ്പിക്കുന്നതില്‍ അല്പം പോലും മടി കാണിക്കാത്ത അദ്ദേഹം, ഗള്‍ഫില്‍ ചിത്രീകരിച്ച എം. ജെ. എസ്. മീഡിയയുടെ ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു.

അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിംഗ് തുടങ്ങി ഗള്‍ഫിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അഭിനേതാവ് എന്ന നിലയിലും അറ്റ്ലസ് രാമ ചന്ദ്രന്‍ തന്‍റെ സാന്നിദ്ധ്യം നില നിര്‍ത്തി.  M. M. Ramachandran 

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി. 

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതാപ് പോത്തന്‍ അന്തരിച്ചു

July 15th, 2022

actor-director-prathap-pothan-ePathram
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,

മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

May 29th, 2022

singer-edava-basheer-ePathram
ആലപ്പുഴ : ഗാനമേള വേദിയില്‍ പാടുമ്പോള്‍ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്ര യുടെ സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യ കാല ഗായകന്‍ കൂടിയായ ഇടവ ബഷീര്‍, അതേ ട്രൂപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിയില്‍, യേശുദാസിന്‍റെ ‘മാനാ ഹോ തും…’ എന്ന ഹിന്ദി ഗാനത്തിന്‍റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടു വരി ബാക്കി നില്‍ക്കെ യാണ് കുഴഞ്ഞു വീണു മരിച്ചത്.

ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ ഭാഗ്യം ആണെങ്കിലും ഗാനമേള വേദികളെ കൂടുതല്‍ ജനകീയമാക്കിയ ഈ പ്രതിഭ യുടെ വേര്‍പാട് സംഗീത ലോകത്തെ ശോകമൂകമാക്കി.

ഏതാനും സിനിമകളിലും ഇടവാ ബഷീറിന്‍റെ ശബ്ദ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം (1978) എന്ന സിനിമയിലെ ‘വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ…’ എന്ന ഈ ഗാനം എസ്. ജാനകി ക്കൊപ്പം പാടിക്കൊണ്ടായിരുന്നു സനിമാ പ്രവേശം. സംഗീതം നല്‍കിയത് എ. ടി. ഉമ്മര്‍.

പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമ യിലെ ‘ആഴിത്തിരമാലകള്‍…’ എന്ന ഗാനം വാണി ജയറാമിനൊപ്പം പാടി. സംഗീതം നൽകിയത് കെ. ജെ. ജോയ്.

മാപ്പിളപ്പാട്ടു ഗാന ശാഖയിലും അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റു പാടുന്നു. ഈദുല്‍ ഫിത്വറിന്‍ തക്ബീര്‍ നാദം.. പെരുന്നാള്‍ കുരുവീ…, കുളിര്‍ കോരി പൂ നിലാവില്‍… എന്നിവ അവയില്‍ ചിലതു മാത്രം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോട്ടയം പ്രദീപ് അന്തരിച്ചു

February 17th, 2022

actor-kottayam-pradeep-ePathram
കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നാലു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സിൽ എൻ. എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ വേഷമിട്ടു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.

‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും ഐ. വി. ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും എത്തി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രദീപിനെ തേടി ഹിന്ദി സിനിമയിൽ നിന്നും അവസരം എത്തിയിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ യുടെ എല്ലാ ഭാഷ കളിലേയും റീമേക്കുകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. എല്‍. ഐ. സി. ജീവനക്കാരനാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

February 15th, 2022

evergreen-hero-prem-nazeer-ePathram

പ്രേംനസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീര്‍ സ്മാരക ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം : വെള്ളം. മികച്ച സംവിധായകന്‍ ജി. പ്രജേഷ് സെൻ (വെള്ളം). മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (നായാട്ട്, മാലിക്ക്), സഹ നടന്‍ : അലന്‍സിയര്‍ (ചതുര്‍ മുഖം ), മികച്ച സഹ നടി : മഞ്ജു പിള്ള (#ഹോം).

ഒരില തണലില്‍ മികച്ച പാരിസ്ഥിതിക സിനിമയായി തെരഞ്ഞെടുത്തു. ഇതിലെ പ്രകടനത്തിലൂടെ ശ്രീധരന്‍ കാണി മികച്ച നവാഗത നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച തിരക്കഥാ കൃത്ത് : എസ്. സഞ്ജീവ് (നിഴല്‍), മികച്ച ക്യാമറ : ദീപക് മേനോന്‍ (നിഴല്‍), മികച്ച ഗാന രചയിതാവ് : പ്രഭാവര്‍മ്മ (മരക്കാര്‍, ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് മികച്ച ഗായിക : ശുഭ രഘുനാഥ്, പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ് അംബികക്കു സമര്‍പ്പിക്കും.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ (ചെയര്‍മാന്‍) സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നി വര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 15« First...234...10...Last »

« Previous Page« Previous « ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി
Next »Next Page » ബപ്പി ലാഹിരി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine