ദുബായ് : പൊതു അവധി ദിന ങ്ങളില്‍ യു. എ. ഇ. യിലെ ജീവന ക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതു സംബന്ധിച്ച് വ്യക്തത നല്‍കി ക്കൊ ണ്ട് മാനവ വിഭവ ശേഷി – എമിററ്റെ സേഷന്‍ മന്ത്രാലയം വാര്‍ത്താ ക്കുറിപ്പ് ഇറക്കി.
മുഹറം ഒന്ന് (ഹിജറ പുതു വര്‍ഷ ദിനം), റബീഉൽ അവ്വൽ 12 (നബി ദിനം), ഇസ്‌റാഅ് – മിഅ്‌റാജ് (മിഅ്റാജ് ദിനം), ഈദുൽ ഫിത്ർ (ചെറിയ പെരു ന്നാൾ – രണ്ടു ദിവസം അവധി), അറഫാ ദിനം (ദുൽ ഹജ്ജ് 9), ഈദുല്‍ അദ്ഹ (ദുൽ ഹജ്ജ് 10,11 ബലി പെരുന്നാൾ- രണ്ടു ദിവസം അവധി), ഡിസം ബർ 2 (ദേശീയ ദിനം), ജനുവരി ഒന്ന് (പുതുവല്‍സര ദിനം) എന്നിങ്ങനെ പത്ത് അവധി ദിവസ ങ്ങളി ലാണ് ജീവന ക്കാര്‍ക്ക് ശമ്പള ത്തിന് അര്‍ഹത.
പൊതു അവധി ദിന ങ്ങളില്‍ ശമ്പളം ലഭി ക്കുന്നതു സംബ ന്ധിച്ച് സോഷ്യൽ മീഡിയ യിൽ നിരവധി പേര്‍ സംശയ ങ്ങള്‍ ഉന്നയിച്ച തോടെ യാണ് മന്ത്രാലയം ഇക്കാ ര്യ ത്തിൽ വ്യക്തത വരു ത്തിയത്.
- pma