ഒ. വി.വിജയന്‍ നോവല്‍ അവാര്‍ഡ് ബര്‍ഗ് മാന്‍ തോമസിന് സമ്മാനിച്ചു.

August 3rd, 2011

ov-vijayan-award-2010-ePathram
കുവൈറ്റ് : കുവൈറ്റിലെ ശ്രദ്ധേയനായ എഴുത്തു കാരനും നാടക പ്രവര്‍ത്ത കനുമായ  ബര്‍ഗ്മാന്‍ തോമസിന് 2010 ലെ ഒ. വി. വിജയന്‍ നോവല്‍ അവാര്‍ഡ് സമ്മാനിച്ചു.  തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫാണ് അവാര്‍ഡും പ്രശസ്തി പത്രവും നല്കിയത്.
 
ബര്‍ഗ്മാന്‍ തോമസിന്‍റെ ‘പുറങ്കടല്‍’ എന്ന നോവലാണ് മൂന്നാമത് ഒ. വി. വിജയന്‍ നോവല്‍ രചനാ അവാര്‍ഡിനു തിരഞ്ഞെടുക്ക പ്പെട്ടത്.  കടലോര മേഖല യിലെ മനുഷ്യ ജീവിത ങ്ങളെയും ദുരിത ങ്ങളെയും അക്ഷര ങ്ങളില്‍ ആവാഹിച്ച ഇതിഹാസ സമാനമായ നോവലാണ് ‘പുറങ്കടല്‍ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന ബര്‍ഗ്മാന്‍ തോമസ്, തിരുവനന്ത പുരം സ്വദേശി യാണ്. നാടകം, കഥ എന്നീ മേഖല കളില്‍ ശ്രദ്ധേയമായ സംഭാവന കള്‍ നല്കിയിട്ടുള്ള ബര്‍ഗ്മാന്‍ തിരുവനന്ത പുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജീവനും വെളിച്ചവും’ മാസിക യുടെ പത്രാധിപര്‍ ആയിരുന്നു.
 
പഞ്ഞം (നാടകങ്ങള്‍),  മാംസവും ചോരയും (കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. ആനുകാലിക ങ്ങളില്‍ കഥയെഴുതുന്നു. പ്രവാസി എഴുത്തു കാരുടെ കഥകള്‍ ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്നു പ്രസിദ്ധീകരിച്ച അയനം കഥാസമാഹാര ത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു.
 
മികച്ച അഭിനേതാവും നാടക സംവിധായകനും കൂടിയായ ബര്‍ഗ്മാന്‍ തോമസ്സിന്‍റെ നാടക ങ്ങള്‍ കുവൈറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം. രാജീവ് കുമാര്‍, ഓഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ എം. ആര്‍. തമ്പാന്‍ തുടങ്ങി എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഉന്‍മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍’ പ്രകാശനം ചെയ്തു

July 27th, 2011

unmathathakalude-crash-landing-book-release-ePathram
അബുദാബി : രാജേഷ്‌ ചിത്തിര യുടെ പ്രഥമ കവിതാ സമാഹാരം ‘ഉന്‍മത്തത യുടെ ക്രാഷ് ലാന്‍ഡിംഗുകള്‍’  പ്രകാശനം ചെയ്തു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന സൌഹൃദ കൂട്ടായ്മയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍, ആദ്യ പ്രതി ഡോക്ടര്‍ കെ. എം. വേണു ഗോപാലിന് നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. പ്രസാധകര്‍ : സൈകതം ബുക്സ്.

യുവ കവി എം. ആര്‍. വിഷ്ണു പ്രസാദ്‌ പുസ്തക പരിചയം നടത്തി. കഥാകൃത്ത് ബി .മുരളി കവി ശാന്തന്‍, രവികുമാര്‍ എം. ജി., ഷൈജു കോട്ടാത്തല, ദിനേശ്. സീ. പീ., ഡോമിനിക് കാട്ടൂര്‍, അനില്‍ കുര്യാത്തി, സുനില്‍ പണിക്കെര്‍, കവയിത്രികളായ സബീന എം. സാലി, കുസുമം എം. പുന്നപ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഭാവന കഥയരങ്ങ്- 2011’ രാജു ഇരിങ്ങല്‍ ഒന്നാം സമ്മാനം നേടി

July 26th, 2011

bhavana-story-writing-winner-ePathram

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനിയും സംയുക്തമായി റോയല്‍ പാലസ് ഹോട്ടലില്‍ കഥയരങ്ങ് സംഘടിപ്പിച്ചു.

‘ഭാവന കഥയരങ്ങ്- 2011 എന്ന പേരില്‍ നടന്ന പരിപാടി യില്‍ ഒന്നാം സമ്മാനം നേടിയ രാജു ഇരിങ്ങല്‍ രചിച്ച ‘നിരപരാധി എന്ന അശ്ലീല കഥ’ ഭാവന കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് അവതരി പ്പിച്ചു. രാജു വിനുള്ള അവാര്‍ഡ്‌ ഷാനവാസ് ഏറ്റുവാങ്ങി.

രണ്ടാം സമ്മാനം നേടിയ സി. പി. അനില്‍ കുമാറിന്‍റെ ‘വൈഖരി’, മൂന്നാം സമ്മാനം കിട്ടിയ സോണിയ റഫീക്കിന്‍റെ ‘കാലാന്തരങ്ങള്‍’ എന്നിവ കഥാകൃത്തുക്കള്‍ തന്നെ അവതരിപ്പിച്ചു.

ജോസ്‌ ആന്റണി കുരീപ്പുഴ, തോമസ്‌ ചെറിയാന്‍, അജിത്‌ കുമാര്‍ എന്നിവര്‍ സമ്മാനാര്‍ഹമായ കഥകള്‍ വിലയിരുത്തി സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. താജ്മഹലിന് ഓര്‍മ്മ ക്കുറിപ്പ്, രാവണ പുത്രി എന്നീ കവിതകള്‍ ശിവപ്രസാദ്, വിപുല്‍ കുമാര്‍ എന്നിവര്‍ ആലപിച്ചു.

കെ. ത്രിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ തണ്ടിലം സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

July 25th, 2011

sakthi-literary-wing-programme-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷ ങ്ങള്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ സമാപിച്ചു.

വൈലോപ്പിള്ളിയെ ക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ ‘ഇവനെകൂടി’ എന്ന കവിത ജി. ആര്‍. ഗോവിന്ദ് ആലപിച്ചു കൊണ്ടാണ് പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹ്യന്റെ മകന്‍, മാമ്പഴം എന്നീ കവിതകള്‍ ആലപിച്ചു. കുട്ടികള്‍ സംഘമായി ആലപിച്ച ‘പന്തങ്ങള്‍’ ശ്രദ്ധേയമായി.

audiance-sakthi-vailoppilli-programme-ePathram

മാന്ത്രികന്‍ നജീം. കെ. സുല്‍ത്താന്‍ ജാലവിദ്യ യിലൂടെ മാമ്പഴം അവതരിപ്പിച്ചു. കൃഷ്ണന്‍ വേട്ടംമ്പള്ളി, മുഹമ്മദലി കൊടുമുണ്ട, മഹേഷ് ശുകപുരം, ബാബു രാജ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ശക്തി പ്രസിഡന്റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും​’ പ്രകാശനം ചെയ്തു

July 25th, 2011

book-release-jaleel-ramanthali-ePathram

അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ  ‘മരുഭൂമികള്‍ പറയുന്നത് ;  പറയാത്തതും’  എന്ന കൃതി യുടെ പ്രകാശന കര്‍മ്മം  അബുദാബി  ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും എഴുത്തു കാരിയുമായ  ഡോക്ടര്‍  ശൈഖ ആയിഷ അല്‍ മസ്കരി,  പാര്‍കോ ഗ്രൂപ്പ്  ഡയറക്ടര്‍   ഖദീജ അബ്ദു റഹിമാന്  ആദ്യ പ്രതി നല്‍കി ക്കൊണ്ട്  നിര്‍വ്വഹിച്ചു.
 
 

audiance-book-release-of-ramanthali-ePathram

സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. രമേശ്‌ പണിക്കര്‍,  മനോജ് പുഷ്കര്‍, ചിരന്തന യുടെ പുന്നക്കന്‍ മുഹമ്മദാലി, വി. പി. മുഹമ്മദാലി മാസ്റ്റര്‍, വി. പി. കെ. അബ്ദുള്ള,  വി. ടി. വി. ദാമോദരന്‍, എസ്. എ. ഖുദ്സി,  ഷറഫുദ്ധീന്‍ മംഗലാട്,  ടി. പി. ഗംഗാധരന്‍,  സഫറുള്ള പാലപ്പെട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, സലീം പെരുമാതുറ, ഷഫീഖ്, നൂര്‍ മുഹമ്മദ് ഒരുമനയൂര്‍, ഫാസില്‍ ഒലീവ്,  അമീര്‍, അഷ്റഫ് പന്താവൂര്‍, ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം, ആലിക്കോയ, സത്താര്‍ കാഞ്ഞങ്ങാട്,  ദേവദാസ്, വി. വി. മുഹമ്മദാലി, അസീബ് അബൂബക്കര്‍, കെ. പി. മുഹമ്മദ്, ജാഫര്‍ ഫാറൂഖി, ഹാഷിം ചീരോത്ത്  ഇ. സി. ഇബ്രാഹിം ഹാജി തുടങ്ങി സാമൂഹ്യ – സാംസ്കാരിക – മാധ്യമ രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
 
 
book-release-marubhoomikal-parayunnathu-ePathram

സാംസ്കാരിക പ്രവര്‍ത്തകന്‍ എന്‍. എസ്. ജ്യോതികുമാര്‍  പുസ്തകം പരിചയ പ്പെടുത്തി.  പ്രസാധകരായ ഗ്രീന്‍ വോയ്സ്  പ്രസിഡന്റ് സി. എച്ച്.  ജാഫര്‍ തങ്ങള്‍ സ്വാഗതവും  ഗ്രന്ഥ കാരനായ  ജലീല്‍ രാമന്തളി  നന്ദിയും പ്രകാശിപ്പിച്ചു. 
 

ഗ്രീന്‍ വോയ്സ് പബ്ലിക്കേഷന്റെ ആദ്യ  സംരംഭ മായ  ‘മരുഭൂമികള്‍ പറയുന്നത് ;  പറയാത്തതും’  എന്ന പുസ്തകം, വിവിധ ആനുകാലികങ്ങളില്‍  പലപ്പോഴായി ജലീല്‍ രാമന്തളി എഴുതിയ അന്‍പതോളം ലേഖന ങ്ങളുടെ സമാഹാരമാണ്. 300 പേജു കളുള്ള ഈ പുസ്തകം തികച്ചും  സൌജന്യ മായിട്ടാണ് വായന ക്കാരില്‍ എത്തിക്കുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 19« First...45678...Last »

« Previous Page« Previous « എം എഫ്. ഹുസൈന്‍ ഓര്‍മയില്‍ ഒരു സായാഹ്നം
Next »Next Page » വൈലോപ്പിള്ളി ജന്മ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine