മുസഫ കര്‍മേല്‍ ഐ. പി. സി. കണ്‍വെന്‍ഷന്‍

August 15th, 2011

അബുദാബി: മുസഫ കര്‍മേല്‍ ഐ. പി. സി. ഒരുക്കുന്ന ‘ബ്ലസ് അബുദാബി – 2011’ സുവിശേഷ പ്രഭാഷണവും സംഗീത ശുശ്രൂഷയും ആഗസ്ത് 15 മുതല്‍ 17 വരെ മുസഫ ബ്രദറന്‍ ചര്‍ച്ച് സെന്‍റര്‍ മെയിന്‍ ഹാളില്‍ നടക്കും.

ദിവസവും വൈകിട്ട് 7 ന് നടക്കുന്ന പൊതു സമ്മേളന ത്തില്‍ പ്രശസ്ത സുവിശേഷ പ്രഭാഷകനും ഐ. പി. സി. ആലപ്പുഴ ഈസ്റ്റ് സെന്‍റര്‍ ശുശ്രൂഷകനു മായ പാസ്റ്റര്‍ തോമസ് ഫിലിപ്പ് പ്രസംഗിക്കും.

പെന്തക്കോസ്ത് സംഗീത ലോകത്തിലെ പ്രശസ്തരായ ജയിംസ് പീടികമല യിലും ലെനി ജയിംസും നയിക്കുന്ന വെണ്ണിക്കുളം സയോണ്‍ സിങ്ങേഴ്‌സും കര്‍മേല്‍ വോയ്‌സും ഗാന ശുശ്രൂഷ കള്‍ക്ക് നേതൃത്വം നല്‍കും.

അബുദാബി സിറ്റി സനയ്യാ, ഐക്കാഡ്, ഷാബിയ, മഫ്‌റക്, ചൈനാ ക്യാമ്പ് എന്നിവിട ങ്ങളില്‍നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ എം. എം. തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 – 94 33 150.

-

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രാര്‍ത്ഥനയും സേവനവും ജീവിത ലക്ഷ്യമാക്കുക : മുഹമ്മദ് ഫൈസി

August 14th, 2011

muhammed-faizee-quran-award-speach-ePathram
ദുബായ് : അസ്വസ്ഥത കള്‍ മാത്രം സമ്മാനിക്കുന്ന ചലന ങ്ങളെല്ലാം അപകട മാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന മത ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റാന്‍ വിശ്വാസികള്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കണം എന്ന് എസ്. വൈ. എസ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. മുഹമ്മദ് ഫൈസി ഉദ്ബോധിപ്പിച്ചു.

ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തില്‍ ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച വേദിയില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

താത്കാലിക സുഖ ത്തിനു വേണ്ടി അന്യായ മായി പണം വാരി ക്കൂട്ടുന്നതും അധര്‍മ്മത്തിനു കൂട്ടു നില്‍ക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗി ക്കുന്നതു മെല്ലാം ഇപ്പോള്‍ വ്യാപകമായി വന്നിരിക്കുന്നു.

സമ്പന്ന രാഷ്ട്ര ങ്ങളിലും ദരിദ്ര രാഷ്ട്ര ങ്ങളിലും ഭൗതികത യുടെ ഇടിമുഴക്ക ങ്ങള്‍ കരുത്ത് ആര്‍ജ്ജിക്കുമ്പോള്‍ മത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനും പരസ്പര മുള്ള സ്‌നേഹ ബഹുമാന ങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഖുര്‍ആന്‍ നല്‍കിയ ആഹ്വാനം നാം നടപ്പിലാക്കണം.

ഖുര്‍ആന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ കാലത്തും എല്ലാ ജനതക്കും വേണ്ടി യുള്ളതാണ്. മനുഷ്യര്‍ക്കും പ്രകൃതി യിലെ മറ്റെല്ലാ ജീവജാല ങ്ങള്‍ക്കും നന്മ ചെയ്യാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ വന്നത്.

വേദ ഗ്രന്ഥ ങ്ങളുടെ വരികള്‍ സ്വാര്‍ത്ഥ താത്പര്യ ങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുന്നത് പാപമാണ്. മുന്‍ഗാമി യുടെ വഴിയില്‍ അണി ചേരുമ്പോള്‍ സ്വാര്‍ത്ഥത കള്‍ ഇല്ലാതെ, ഖുര്‍ആനിക വെളിച്ചത്തെ പ്രാപിക്കാന്‍ കഴിയും.

മഹദ്‌ വ്യക്തി കളുടെ ജീവിതാ നുഭവങ്ങള്‍ വായിച്ചും പഠിച്ചും സാധാരണക്കാര്‍ വളരണം. ഖുര്‍ആന്‍ കേവലം തത്വങ്ങളല്ല. സച്ചരിതരുടെ സന്തുഷ്ടമായ പര്യവസാനവും ധിക്കാരി കളുടെ ഭക്തി പൂര്‍ണ്ണമായ സമാപനവും വരച്ചു കാണിക്കുന്നു.

പണമുള്ളവര്‍ അതു കൊണ്ട് നന്മ ചെയ്യണം. ജ്ഞാനവും കഴിവു മെല്ലാം നന്മയുടെ വാതിലുകള്‍ ആക്കണം. വാക്കും പ്രവൃത്തിയും തിന്മ യിലേക്കു പ്രേരിപ്പിക്കരുത്. സമ്പര്‍ക്ക ത്തിലും ഇടപെടലു കളിലും ഉണ്ടാകുന്ന വിദ്വേഷ ങ്ങള്‍ അനീതി ചെയ്യാന്‍ കാരണം ആകരുതെന്ന ഖുര്‍ആന്‍റെ ഉപദേശം വ്രത ശുദ്ധി യുടെ നാളുകളില്‍ നാം പ്രാവര്‍ത്തിക മാക്കി പരിചയ പ്പെട്ടാല്‍ ഭാവിയില്‍ അതൊരു നല്ല മാതൃക യായിത്തീരും. നമുക്കു നാം തന്നെ മാതൃക ആകാനുള്ള ഒരു സന്ദര്‍ഭമാണ് റമദാന്‍.

പ്രാര്‍ത്ഥന കളും സേവന ങ്ങളും ഏറ്റവും വലിയ നന്മ കളാണ്. രണ്ടു ലോകത്തും സ്വര്‍ഗം സൃഷ്ടി ച്ചെടുക്കാന്‍ സമൃദ്ധമായ സന്ദര്‍ഭ ങ്ങള്‍ നമ്മെ മാടി വിളിക്കുമ്പോള്‍, ഖുര്‍ആന്‍ നമ്മുടെ മാര്‍ഗ്ഗ ദര്‍ശി യായി മുന്നില്‍ ഉള്ളപ്പോള്‍ മദ്യവും ആക്രമണ ങ്ങളും തികച്ചും അന്യായ മായി ത്തീരുമെന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി മേധാവി ആരിഫ് ജല്‍ഫാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്‍റ് എ. കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ. കെ. അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വി. എച്ച്. അലി ദാരിമി, അബ്ദുള്‍ അസീസ് സഖാഫി മമ്പാട്, ഡോ. എ. പി. അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.

-അയച്ചു തന്നത് : ഷരീഫ് കാരശ്ശേരി, ദുബായ്

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍ : കാന്തപുര ത്തിന്‍റെ പ്രഭാഷണം

August 12th, 2011

അബുദാബി : അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്‌ല്യാരുടെ ‘വിശുദ്ധ ഖുര്‍ആന്‍ വിശുദ്ധ റംസാന്‍’ പ്രഭാഷണം ആഗസ്റ്റ്‌ 12 വെള്ളിയാഴ്ച രാത്രി 10 മണിക്ക് നടക്കും. അബുദാബി എയര്‍പോര്‍ട്ട് റോഡ്, മുറൂര്‍ റോഡുകള്‍ക്ക് മദ്ധ്യെ ഇത്തിഹാദ് പ്രസ്സിനു സമീപം നാഷണല്‍ തിയ്യേറ്ററിലാണ് പരിപാടി.

അബുദാബി മുനിസിപ്പാലിറ്റി യുടെ ബസ്സ് സര്‍വ്വീസുകളില്‍ ബസ്സ്‌ നമ്പര്‍ 32, 52, 34, 44, 54, 56 എന്നി റൂട്ടുകളില്‍ നാഷണല്‍ തിയ്യേറ്ററില്‍ എത്തിച്ചേരാം. കൂടാതെ താഴെ പറയുന്ന മസ്ജിദ് പരിസര ങ്ങളില്‍ നിന്ന് പ്രത്യേക ബസ്‌ സൗകര്യം ഉണ്ടായിരിക്കും.

അബുദാബി എന്‍. എം. സി. ക്ക് സമീപം ബിന്‍ ഹമൂദ മസ്ജിദ്, അബ്ദുല്‍ഖാലിഖ് മസ്ജിദ് (ജവാസാത്ത് റോഡ്), പഴയ മലയാളി സമാജം സമീപത്തെ പള്ളി, സയാനി അറബ് ഉഡുപ്പിക്കു സമീപമുള്ള പള്ളി, ഖാലിദിയ്യ പെട്രോള്‍ പമ്പിന് പിറകു വശത്തെ പള്ളി എന്നിവിട ങ്ങളില്‍ നിന്നും, കൂടാതെ മുസഫ ഐകാഡ്, ശഅബിയ്യ, ബനിയാസ്, ശഹാമ എന്നീ സ്ഥല ങ്ങളില്‍ നിന്ന് ബസ്സ് സൗകര്യം ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കഅബ യുടെ കിസ്‌വ അബുദാബി യില്‍

August 10th, 2011

kiswa-from-kaaba-ePathram
അബുദാബി : വിശുദ്ധ കഅബയില്‍ ചാര്‍ത്തുന്ന കിസ്‌വ അബുദാബി യില്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന കിസ്‌വ, അതി മനോഹരമായ ശില്പ ചാരുത യാലും, നിര്‍മ്മാണ വൈവിധ്യ ത്താലും ശ്രദ്ധേയമാണ്.

എ. ഡി. 1804 ല്‍ തയ്യാറാക്കിയ ഈ അങ്കി, വിശ്വാസി കള്‍ക്ക് എന്നത് പോലെ കലാസ്വാദകര്‍ ക്കും ചരിത്രാന്വേഷി കള്‍ക്കും ഒരു അസുലഭ കാഴ്ചയാണ്.

kaabaa-kisswa-in-abudhabi-ePathram

അബുദാബി ഇസ്ലാമിക്‌ ബാങ്കിന്‍റെ സഹകരണ ത്തോടെ അബുദാബി എമിറേറ്റ്‌സ്‌ പാലസ് ഹോട്ടലില്‍ ഒരുക്കിയ ഈ എക്സിബിഷന്‍, സെപ്തംബര്‍ 3 വരെ ഉണ്ടാവും. വൈകീട്ട് 6 മണി മുതല്‍ രാത്രി 12 വരെ യാണ് സന്ദര്‍ശന സമയം.

– അയച്ചു തന്നത് : സമീര്‍ കല്ലറ, വിഷന്‍ വിഷ്വല്‍ മീഡിയ.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍

August 6th, 2011

perodu-abdul-rahiman-sakhafi-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അതിഥി യായി റമദാന്‍ പ്രഭാഷണ ത്തിനായി ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി യുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അബുദാബി യില്‍ എത്തി.

ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്‍റെ ( ഔഖാഫ്) ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രഭാഷണം നടത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 40 ഓളം പണ്ഡിതരാണ് അതിഥി കളായി എത്തിയിട്ടുള്ളത്. രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ മേല്‍നോട്ട ത്തില്‍ ആരംഭിച്ച റംസാന്‍ പ്രഭാഷണ പരമ്പര യ്ക്ക് എത്തിച്ചേര്‍ന്ന പണ്ഡിതര്‍ക്ക് എല്ലാ സൗകര്യങ്ങളും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 5 of 13« First...34567...10...Last »

« Previous Page« Previous « ‘സമാജ ത്തിനൊരു പുസ്തകം’
Next »Next Page » രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് അനുസ്മരണം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine