Tuesday, June 14th, 2011

ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു
 • കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും
 • തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി
 • ജസ്വന്ത് സിംഗ് അന്തരിച്ചു
 • എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ
 • സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍
 • ഉള്ളി കയറ്റുമതി നിരോധിച്ചു
 • ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും
 • ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍
 • ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്
 • മതിയായ കാരണങ്ങള്‍ ഇല്ലാതെ ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റി വെക്കില്ല
 • പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു.
 • വരാൻ പോകുന്നത് കേരളം ഉൾപ്പെടെ 6 നിയമസഭ തെരഞ്ഞെടുപ്പ്; ആരാകും കോൺഗ്രസിനെ നയിക്കുക
 • ലോക്ക് ഡൗണ്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു : സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശവു മായി സുപ്രീം കോടതി
 • മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം : കേന്ദ്ര ജല കമ്മീഷന്‍
 • അയോദ്ധ്യയില്‍ രാമ ക്ഷേത്ര ത്തിന്ന് തറക്കല്ലിട്ടു
 • ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം
 • ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം
 • ബി. എസ്. യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine