
ന്യൂയോര്‍ക്ക് : ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇന്ത്യന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് 2010 ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ പുരസ്കാരം ലഭിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ഉത്സാഹിച്ച മറ്റൊരു “സ്റ്റേറ്റ്സ്” മാന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വേറെ ഇല്ല എന്നതിനാല്‍ ഈ പുരസ്കാരം തീര്‍ത്തും അര്‍ഹമായത് തന്നെ.
ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെയും പരമാധികാരത്തെയും സ്വാശ്രയത്വത്തെയും പണയപ്പെടുത്തുന്ന ആണവ കരാര്‍, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന ‘എന്‍ഡ് യൂസ് മോണിറ്ററിങ്’ കരാര്‍, അപകടങ്ങ ളുണ്ടാകുമ്പോള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കു ന്ന സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവ അപകട ബാധ്യതാ ബില്‍) എന്നിങ്ങനെ മന്‍മോഹന്‍ സിംഗ് അമേരിക്കയ്ക്ക് വേണ്ടി നിറവേറ്റിയ ദൌത്യങ്ങള്‍ നിരവധിയാണ്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഡമാക്കുന്നതില്‍ മന്‍മോഹന്‍ സിംഗ് വ്യക്തിപരമായി വഹിച്ച പങ്കിന് ചരിത്രത്തില്‍ ഒരു പ്രത്യേക ഇടമുണ്ട് എന്ന് ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു കൊണ്ട് അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ് മന്‍മോഹന്‍ സിംഗിനെ വാനോളം പുകഴ്ത്തി. മന്‍മോഹന്‍ സിംഗിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കറാണ്.
പരമമായ സത്യത്തിന്റെ അന്വേഷണം പല പാതകള്‍ സ്വീകരിക്കുന്നു എന്നും ആത്മീയത പല രൂപങ്ങള്‍ സ്വീകരിക്കുന്നു എന്നുമുള്ള വിശ്വാസം പ്രാചീന കാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടെന്നും നമ്മളില്‍ അന്തര്‍ലീനമായ മാനുഷികതയും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മെ ഒന്നിച്ചു നിര്‍ത്തുന്നത് എന്നും തന്റെ സന്ദേശത്തില്‍ മന്‍മോഹന്‍ സിംഗ് അറിയിച്ചു.
എന്താണാവോ ഈ സന്ദേശത്തിന്റെ സാംഗത്യം?
അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.



ലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക് വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
കവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം – കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
ജോഹന്നസ് ബര്‍ഗില്‍ നടന്ന 59-ാമത് മിസ് വേള്‍ഡ് 2009 മല്‍സരത്തില്‍ മിസ് ജിബ്രാള്‍ട്ടര്‍ കയാനാ അല്‍ ഡോറിനോ ( 23) തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള 112 മല്‍സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് കയാന കിരീടം സ്വന്തമാക്കിയത്. മുന്‍ ലോക സുന്ദരി സേന്യാ സുഖിനോവയാണ് ഇവരെ കിരീടം അണിയിച്ചത്.

























