ബി. ജെ. പി. ആട്ടക്കാരുടെ പാര്‍ട്ടി എന്ന് ദിഗ് വിജയ്‌ സിംഗ്

June 8th, 2011

sushma-swaraj-dance-epathram

ലഖ്‌നൗ : ബി. ജെ. പി. രാഷ്ട്രീയ പാര്‍ട്ടിയോ അതോ ആട്ടക്കാരുടെ പാര്‍ട്ടിയോ എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. രാജ്ഘട്ടില്‍ ബാബാ രാംദേവിന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുക്കവേ ലോക്സഭാ പ്രതിപക്ഷ നേതാവും ബി. ജെ. പി. യിലെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജ് നൃത്തം ചവുട്ടിയതിനെ പരാമര്‍ശിച്ചാണ് കോണ്ഗ്രസ് നേതാവ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ബാബാ രാംദേവിന് എതിരെ നടന്ന പോലീസ്‌ നടപടിയില്‍ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ നടന്ന ധര്‍ണ്ണയില്‍ പക്ഷെ ബി. ജെ. പി. നേതാക്കാള്‍ ആടിയും പാടിയും തിമര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ക്ക് ആടാനും പാടാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല എന്നും ആയിരുന്നു സുഷമയുടെ പ്രതികരണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം : പ്രതി അറസ്റ്റില്‍

May 22nd, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ കേസിലെ പ്രതി പോലീസ്‌ പിടിയില്‍ ആയി. 22 കാരനായ ജനാര്‍ദ്ദന്‍ കുമാര്‍ എന്ന യുവാവാണ് തന്റെ കാമുകിയും ഒത്തുള്ള കിടപ്പറ രംഗങ്ങള്‍ പെണ്‍കുട്ടി അറിയാതെ വീഡിയോയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുമായി ഏറെ നാളത്തെ ബന്ധം ഉണ്ടായിരുന്ന ഇയാള്‍ പിന്നീട് പെണ്‍കുട്ടി ഇയാളില്‍ നിന്നും അകന്നപ്പോള്‍ ഈ വീഡിയോ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ വെച്ച് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് സി.ഡി. യാക്കി മാറ്റാന്‍ സഹായിച്ചത്‌. ഇയാളെയും കുമാറിനെയും സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ട് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയിരുന്നു. നീല ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ച മുറിയുടെ ഉടമയെ സര്‍വകലാശാല സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കും: മമത

May 21st, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: അധികാരമേറ്റ ബംഗാള്‍ മന്ത്രി സഭയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്ക്‌ അനുകൂലമായി. സിംഗൂരിലെ വിവാദമായ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. മമത ബാനര്‍ജി  മുഖ്യ മന്ത്രിയായി അധികാരമേറ്റ്‌ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ ബാക്കിയുള്ള 600ഏക്കറില്‍ ടാറ്റക്ക് ഫാക്ടറി പണിയാന്‍ ഒരു തടസവുമില്ലെന്നും അതിനവര്‍ തയ്യാറാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മമത പറഞ്ഞു.

കഴിഞ്ഞ 34 വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിസന്ധി യിലാക്കിയ ഈ വിവാദ വിഷയം അധികാരം നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഇടതു സര്‍ക്കാരുമായി ടാറ്റ ഉണ്ടാക്കിയ കരാറിന്റെ കോപ്പി കിട്ടിയാല്‍ പരസ്യപ്പെടുത്തുമെന്നും, കാര്യങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുവാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ പറ്റി ടാറ്റാ മോട്ടേഴ്സ്  പ്രതികരിച്ചില്ല.

തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആദര്‍ശ്‌ ഫ്ലാറ്റ്‌ രേഖകള്‍ കാണാതായി

May 15th, 2011

cbi-logo-big-epathram
മുംബൈ: വിവാദമായ ആദര്‍ശ്‌ ഫ്ലാറ്റ് അഴിമതിയുടെ പ്രധാനപ്പെട്ട രേഖകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും കാണാതായതായി സി. ബി. ഐ. വെളിപ്പെടുത്തി. ആദര്‍ശ്‌ ഹൌസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായത്‌. തീര സംരക്ഷണ മേഖലയുമായി (സി. ആര്‍. ഇ. സെഡ്.‌) ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിനയച്ച കത്തുകളാണ് കാണാതായത്‌. പരിസ്ഥിതി മന്ത്രാലയ ത്തിലെത്തിയ സി. ബി. ഐ. ഉദ്യോഗസ്ഥര്‍ കത്തുകളുടെ പകര്‍പ്പ്‌ ആവശ്യ പെട്ടപ്പോഴാണ് രേഖകള്‍ കാണാനില്ല എന്ന വിവരം അറിയുന്നത്. ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി വിവാദം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ രേഖകള്‍ കാണാതായത്‌ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ കാരണമായേക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വംഗദേശം മാറി ചിന്തിച്ചു, ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍
Next »Next Page » പ്രകാശ്‌ കാരാട്ടിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റില്ല »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine