അബ്ദുള്‍ നസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

January 21st, 2013

ബാംഗ്ലൂര്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി അധികൃതര്‍. സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മണിപ്പാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച മദനിയെ കാര്‍ഡിയോളജി വിദഗ്ദര്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിവിധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇനിയും കൂടുതല്‍ വിദഗ്ദ പരിശോധനകള്‍ നടത്തും. പരിശോധനാഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ അദ്ദേഹത്തെ സൌഖ്യ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റും.

ഭാര്യ സൂഫിയാ മദനിയും മകന്‍ ഉമര്‍ മുഖ്‌താറും മ‌അദനിയ്ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൌകര്യം ആശുപത്രിയില്‍ നിന്നും തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സ്ഫോടനക്കേസ് പ്രതിയായതിനാല്‍ മ‌ദനിയ്ക്ക് കനത്ത പോലീസ് കാവലുണ്ട്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക പോലീസ് മ‌അദനിയെ അറസ്റ്റു ചെയ്തത്. കേസിന്റെ വിചാരണ കര്‍ണ്ണാടകയിലെ കോടതിയില്‍ നടന്നു വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അജ്‌മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കി: രാജ്യമെങ്ങും ജാഗ്രതാ നിര്‍ദ്ദേശം

November 21st, 2012

death-noose-epathram

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ (25) വധശിക്ഷ നടപ്പിലാക്കി. ഇന്ന് രാവിലെ 7.30 ന് പൂനെയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കിലേറ്റുകയായിരുന്നു. ഈ മാസം ആദ്യം കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. തുടര്‍ന്ന് വധശിക്ഷ  നടപ്പിലാക്കുവാനായി ഔദ്യോഗികമായ നടപടികള്‍ വളരെ രഹസ്യമായി നടത്തി. അര്‍തര്‍ റോഡിലെ ജയിലില്‍ നിന്നും രണ്ടു ദിവസം മുന്‍പെ കസബിനെ അതീവ രഹസ്യമായി യേര്‍വാഡയിലെ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ജയില്‍ ഉദ്യോഗസ്ഥരാണ് അജ്‌മലിനെ തൂക്കിലേറ്റിയത്. അജ്‌മലിന്റെ മൃതദേഹം ഏറ്റുവാങ്ങുവാന്‍ ആരും ഇല്ലാത്തതിനാല്‍ ജയില്‍ വളപ്പില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകങ്ങള്‍ തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്. 2008 നവംബര്‍ 26 നാണ് പത്തംഗ ഭീകര സംഘം മുബൈയില്‍ ആക്രമണം അഴിച്ചു വിട്ടത്. സി. എസ്. ടി. റെയില്‍വേ സ്റ്റേഷന്‍ , ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്റ്, നരിമാന്‍ ഹൌസ്, കൊളാബയിലെ ലിയോ പോള്‍ഡ് കഫേ, കാമാ ആശുപത്രി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കസബ് ഉള്‍പ്പെടെ ഉള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു.

മഹാരാഷ്ട്ര ഭീകര വിരുദ്ധ വിഭാഗം (എ. ടി. എസ്.) തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ, രാജ്യത്തെ മികച്ച ഏറ്റുമുട്ടല്‍ വിദഗ്ദരില്‍ ഒരാളായിരുന വിജയ് സലസ്കര്‍ തുടങ്ങിയവര്‍ അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരരുമായി രണ്ടു ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ എ. എസ്. ജി. കമാന്റോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിനായി ജീവന്‍ ബലി നല്‍കി. ഏറ്റുമുട്ടലില്‍ ഒമ്പത് പാക്കിസ്ഥാനി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

കൊടും ഭീകരനായ അജ്‌മല്‍ കസബിന്റെ വധശിക്ഷയില്‍ ഇളവു വരുത്തണം എന്ന് ചില കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ കസബിനെ തൂക്കിക്കൊന്ന ഇന്ത്യൻ സർക്കാർ എന്തു കൊണ്ട് നരേന്ദ്ര മോഡിയെ തൂക്കികൊല്ലുന്നില്ല എന്ന ചോദ്യങ്ങളും വൻ ചർച്ചകൾക്ക് കാരണമായി.

കസബിന്റെ വധശിക്ഷ നടപ്പിലാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണം നടന്ന മുബൈ പാക്കിസ്ഥാന്റെ അതിര്‍ത്തി പങ്കിടുന്ന കാശ്മീരിര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തു സാഹചര്യം ഉണ്ടായാലും അത് നേരിടുവാന്‍ ഉള്ള നിര്‍ദ്ദേശം സൈന്യത്തിനും നല്‍കിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപം : സുപ്രീം കോടതി ഇടപെടില്ല

November 5th, 2012

supremecourt-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇത്തരം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയ കോടതി ഇത് പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ നിയമമാക്കും എന്ന പരാതിക്കാരന്റെ വാദം തള്ളി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യം സർക്കാരിനോട് നിർദ്ദേശിക്കാൻ തയ്യാറല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സർക്കാർ സ്വയമേവ ചെയ്തില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാത്ത് കലാപം : രേഖകൾ നശിപ്പിച്ചെന്ന് സർക്കാർ സമ്മതിച്ചു
Next »Next Page » ആരോപണ വിധേയനായ ഗഡ്കരിക്ക് ബി.ജെ.പിയുടെ പിന്തുണ »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine