ഡി.എന്‍.എ. ടെസ്റ്റിനു രക്തം നല്‍കില്ലെന്ന് എന്‍.ഡി. തിവാരി

June 3rd, 2011
nd-tiwari-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി  പിതൃത്വ തര്‍ക്ക പ്രശ്നത്തില്‍ ഡി. എന്‍. എ. പരിശോധനക്ക് രക്തം നല്‍കുവാന്‍ തയ്യാറല്ലെന്ന് ജോയന്റ് റെജിസ്ട്രാറെ അറിയിച്ചു. അദ്ദേഹം ഇത് കോടതിയിലേക്ക് റഫര്‍ ചെയ്തു. എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന്  അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നടപടികളിലാണ് കോടതി തിവാരിയോട് ഡി. എന്‍. എ. ടെസ്റ്റിനായി രക്ത സാമ്പിള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഡി. എന്‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടീസ്റ്റ സെതല്‍‌വാദ് : സമന്‍സ്‌ കോടതി തള്ളി

May 28th, 2011

teesta-setalvad-epathram

അഹമ്മദാബാദ് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍‌വാദിന് എതിരെ പോലീസ്‌ പുറപ്പെടുവിച്ച സമന്‍സ്‌ ഗുജറാത്ത്‌ ഹൈക്കോടതി തള്ളി. 2006ല്‍ ലുണവാഡയില്‍ ഗുജറാത്ത്‌ കലാപ ഇരകളായ 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ കൂട്ടമായി മറവ് ചെയ്ത സ്ഥലം ചിലര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് സംബന്ധിച്ച കേസിലായിരുന്നു ടീസ്റ്റയ്ക്കെതിരെ പോലീസ്‌ സമന്‍സ്‌ അയച്ചത്. എന്നാല്‍ പോലീസ്‌ അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട് എന്നും അതിനാല്‍ പ്രതിയെ കാണാനില്ല എന്നുള്ള വാദം തെറ്റാണ് എന്നും ടീസ്റ്റയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷി സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിക്കുകയും ടീസ്റ്റയ്ക്കെതിരെയുള്ള പോലീസ്‌ സമന്‍സ്‌ റദ്ദ്‌ ചെയ്യുകയും ആയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ വിഷ വാതക ദുരന്ത ബാധിതര്‍ കരിദിനം ആചരിച്ചു

May 12th, 2011

bhopal tragedy victims-epathram

ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.

”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍  ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കസ്സില്‍ കുട്ടികളെ ഉപയോഗിക്കുന്നതില്‍ സുപ്രീംകോടതി വിലക്ക്‌

April 18th, 2011

supremecourt-epathram

ന്യൂഡല്‍ഹി: സര്‍ക്കസ്‌ കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ‌ നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജധാനി എക്സ്പ്രസ്സില്‍ അഗ്നിബാധ
Next »Next Page » ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു »



  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine