ബി. എസ്. യദിയൂരപ്പക്കെതിരായ എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

March 7th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍:അനധികൃത ഖനനക്കെസില്‍ മുന്‍‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യദിയൂരപ്പക്കെതിരെ  ലോകായുക്ത പോലീസ്  റജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.  വിശദീകരണം നല്‍കുവാന്‍ തനിക്ക് അവസരം നല്‍കാതെയാണ് തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന യദിയൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഖനന വിവാദവുമായി ബന്ധപ്പെട്ട കേസിലെ എഫ്. ഐ. ആറില്‍ പേരു ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തനിക്ക് അനുകൂലമായ കോടതി വിധിയുടെ  പശ്ചാത്തലത്തില്‍ വീണ്ടും മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥനത്ത്  അധികാരത്തിലെത്തിയ ബി. ജെ. പിക്ക് ഖനന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കേണ്ടി വന്നത് രാഷ്ടീയമായി ഒത്തിരി ക്ഷീണം വരുത്തിവച്ചിരുന്നു

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

March 7th, 2012
Israeli embassy car in Delhi-epathram
ന്യൂഡല്‍ഹി: കഴിഞ്ഞ  മാസം ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി വാഹനത്തില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അമ്പത് വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനാണ് അറസ്റ്റിലായതെന്നാണ് സൂചന.  ഇയാളെ പോലീസ്  ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇനിയും സ്ഥിതീകരിച്ചിട്ടില്ല. ഫെബ്രുവരി 13 നു ഉച്ചക്ക് 3.15 നു നടന്ന സ്ഫോടനത്തില്‍ ഇസ്രായേലി  എംബസി ഉദ്യോഗസ്ഥന്റെ ഭാര്യ ടല്‍ യഷോവ (42)യടക്കം  നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമതാ ബാനര്‍ജിയുടെ മരുമകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

March 1st, 2012

mamatha-banarji-epathram

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന്‍ ആകാശ് ബാനര്‍ജിയെയും കൂട്ടു പ്രതികളായ മറ്റു മൂന്നു പേരേയും മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലിസുകാരനെ തല്ലിയ കേസിലാണ് കസ്റ്റഡിയിലെടുത്തത്. കൊല്‍ക്കത്തയിലെ കിദ്ദര്‍പൂരില്‍ ട്രാഫിക് നിയമം തെറ്റിച്ച് അമിത വേഗതയില്‍ കാറോടിച്ച ആകാശിനെ തടഞ്ഞ് നിര്‍ത്തി പിഴ ചുമത്താന്‍ ശ്രമിച്ച പൊലിസുകാരനെ തല്ലിയെന്നായിരുന്നു കേസ്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്‍ക്കത്ത കോടതി തള്ളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍

March 1st, 2012
shehla-masud-epathram
ഭൊപ്പാല്‍: പ്രമുഖ വിവരാവകാശ പ്രവര്‍ത്തകയായിരുന്ന ഷെഹ്ല മസൂദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ സി.ബി.ഐ സംഘം ഇന്റോറിലെ കോടതിയില്‍ ഹാജരാക്കി. ആര്‍ക്കിടെക്ട് ഷാഹിദ പര്‍വേസിനെയാണ് കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. ഷെഹ്ലയെ കൊലപ്പെടുത്തുവാനായി ഷാഹിദ ഇര്‍ഫാനെന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 16ന് അണ്ണാ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനായി പുറപ്പെട്ട ഷെഹ്ലയെ കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.  വിവരാവകാശ പ്രവര്‍ത്തകയായ ഷഹ്ലയുടെ വധം വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മയക്കുമരുന്ന്‌ ഉപയോഗം ഇന്ത്യയില്‍ ക്രമാതീതമായി കൂടുന്നു

February 29th, 2012

drugs-epathram

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മയക്കുമരുന്ന്‌ ഉപഭോക്‌താക്കള്‍ ക്രമാതീതമായി കൂടുന്നതായി യു. എന്‍ റിപ്പോര്‍ട്ട്‌.  ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉപഭോക്‌താക്കളും ഇന്ത്യയാണ്. ദക്ഷിണേഷ്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 40 ടണ്‍ മയക്കുമരുന്നില്‍ 17 ടണ്ണും ഉപയോഗിക്കുന്നത്‌ ഇന്ത്യാക്കാരാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യാക്കാരുടെ ഏകദേശ ഉപഭോഗം ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ മൂല്യത്തോളം വരും.  ഉപഭോഗം കൂടാതെ പുറമേ ബംഗ്‌ളാദേശിലേക്കും നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും മയക്കുമരുന്ന്‌ കടത്തുന്നതും  ഇന്ത്യയിലൂടെയാണ്. ഇന്ത്യയില്‍ ഏകദേശം മൂന്ന്‌ ദശലക്ഷം ഉപഭോക്‌താക്കള്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. വിദ്യാര്‍ത്ഥി സമൂഹമാണ്‌ ഏറ്റവും വലിയ ഉപയോക്‌താക്കളെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ്‌ തലവന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ 2011 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമെല്ലാം പറയുന്നത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ടോള്‍ നിരക്കില്‍ മാറ്റം വരുത്താന്‍ കഴിയില്ല : കേന്ദ്രമന്ത്രി സി.പി ജോഷി
Next »Next Page » ഷെഹ്ലയുടെ കൊലപാതകം; വനിതാ ആര്‍ക്കിടെക്ട് അറസ്റ്റില്‍ » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine