ന്യൂഡല്‍ഹി: വിവാദമായ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി. ഇ. എം. എല്‍) മേധാവി വി. ആര്‍. എസ്. നടരാജനു സസ്പെന്‍ഷന്‍. ട്രക്ക് ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ്ങിനെതിരേ നടരാജന്‍ അപകീര്‍ത്തിക്കേസിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു സസ്പെന്‍ഷന്‍. ട്രക്ക് ഇടപാടില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകാന്‍ നടരാജനെ മാറ്റി നിര്‍ത്തണമെന്നു സി.ബി. ഐ. ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു നടപടിയെന്നു പ്രതിരോധ മന്ത്രാലയം വക്താവ് സുധാംശു കൗര്‍. സി. എം. ഡി പി. ദ്വാരകനാഥിനു ബി. ഇ. എം.എല്ലിന്‍റെ ചുമതല നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു .