നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി യുടെ ഉത്തരവ്‌

January 30th, 2018

nithyananda-ranjitha-bedroom-epathram
ചെന്നൈ : വിവാദ സന്യാസി നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കോടതി യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണ് എന്നും യഥാര്‍ത്ഥ വിവര ങ്ങള്‍ നല്‍കണം എന്നു മുള്ള കോടതി യുടെ നിരന്തര മായ മുന്നറിയിപ്പ് നിത്യാനന്ദ വക വെച്ചില്ല എന്നും അതു കൊണ്ട് ഇയാളെ അറസ്റ്റു ചെയ്ത് ബുധനാഴ്ച തന്നെ കോടതി യില്‍ ഹാജരാക്കണം എന്നും ജസ്റ്റിസ് ആര്‍. മഹാ ദേവന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

നിത്യാനന്ദയില്‍ നിന്ന് മധുര മഠം സംരക്ഷിക്കുവാൻ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യ പ്പെട്ട് മധുര സ്വദേശി എം. ജഗദല്‍ പ്രതാപന്‍ നൽകിയ ഹര്‍ജി യിലാണ് കോടതി ഉത്തരവ്.

മധുര മഠം സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂല ത്തില്‍ നിത്യാനന്ദ തെറ്റായ വിവര ങ്ങളാ ണ് നല്‍കി യിരു ന്നത്. സത്യ സന്ധ മായി കാര്യ ങ്ങള്‍ ബോധിപ്പി ക്കുവാൻ പല തവണ കോടതി ആവശ്യപ്പെട്ടു എങ്കിലും നിത്യാ നന്ദ വിസമ്മ തിച്ചു.

തെറ്റായ വിവരങ്ങള്‍ നല്‍കി നീതി പീഠത്തെ കബളിപ്പിച്ച നിത്യാനന്ദക്ക് എതിരെ കോടതി സ്വമേധയാ കേസ് എടു ക്കുകയായി രുന്നു.

കോടതി നടപടി കള്‍ ഫോണ്‍ ക്യാമറ യില്‍ പകര്‍ത്തി സന്ദേശം അയക്കുവാന്‍ ശ്രമിച്ച ശിഷ്യനെ കോടതി ശാസിച്ചു. കോടതി നടപടി കള്‍ പകര്‍ ത്തുവാൻ ആരാണ് നിങ്ങള്‍ക്ക് അനുമതി നല്‍കി യത്. ഫോണ്‍ സന്ദേശ ങ്ങള്‍ അയച്ചു ആര്‍ക്കാണ് കൊടുക്കുന്നത്. കളിക്കുവാനുള്ള മൈതാനമാണ് കോടതി എന്നു കരു തരുത്. നിങ്ങളുടെ ആശ്രമത്തെ ക്കുറി ച്ചുള്ള നൂറു കണക്കിന് പരാതി കള്‍ കോടതി യുടെ പരി ഗണനയി ലാണ് എന്നും കോടതി മുന്നറിയിപ്പ് നൽകു കയും ഇയാളില്‍ നിന്ന് ഫോണ്‍ പിടി ച്ചെടു ക്കുവാനും കോടതി നിര്‍ദേശിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആധാർ നിർബ്ബന്ധം ആക്കരുത് : വിമർശന വുമായി എഡ്വേഡ് സ്നോഡൻ

January 22nd, 2018

edward-snowden-ePathram
ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിത മല്ല എന്ന മുന്നറി യിപ്പും അതോടൊപ്പം ആധാറിന് എതിരെ കടുത്ത വിമര്‍ശന ങ്ങളു മായി എഡ്വേഡ് സ്നോഡൻ. തന്റെ ട്വിറ്റർ അക്കൗണ്ടി ലൂടെയാണ് സ്നോ ഡൻ വിമര്‍ ശനം ഉന്നയിച്ചിരി ക്കുന്നത്.

ഇന്ത്യൻ ചാര സംഘടന യായ റിസർച്ച് ആൻഡ് അനാലി സിസ് വിംഗ് (റോ) മുൻ തലവൻ കെ. സി. വർമ്മ എഴു തിയ ലേഖനം പങ്കു വെച്ചു കൊണ്ട്, വിവിധ സേവന ങ്ങൾ ലഭ്യ മാക്കു ന്നതിന് ആധാർ നിർബ്ബന്ധം ആക്കു ന്നത് ക്രിമി നൽ നട പടി യായി കണക്കാക്കി നേരിടണം എന്നാണ് അദ്ദേഹം വിശദീ കരി ച്ചിരി ക്കുന്നത്.

ആധാര്‍ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ് എന്നും അല്ലാതെ വ്യക്തി വിവര ങ്ങൾ സൂക്ഷി ക്കു വാനു ള്ളതല്ലാ എന്നുമുള്ള യുണിക് ഐഡന്റി ഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) യുടെ വാദ ത്തെ സ്നോഡൻ വിമർശിച്ചു.

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനി കളും ആധാറിനു വേണ്ടി നിർബന്ധ ബുദ്ധി യോടെ നില കൊള്ളു ന്നതി നെയും അദ്ദേഹം വിമർശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഹജ്ജ് സബ്സിഡി നിർത്തലാക്കി

January 16th, 2018

arafa-day-hajj-ePathram
ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.

പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.

ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച്  റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.

ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.

ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാർച്ച് 31

December 13th, 2017

rbi-logo-reserve-bank-of-india-ePathram.jpg

ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി കേന്ദ്ര സർക്കാർ മാർച്ച് 31 വരെ നീട്ടി. നേരത്തെ ഇത് ഡിസംബർ 31 ആയിരുന്നു. നാളെ സുപ്രീം കോടതി ആധാറുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇറങ്ങിയ വിഞ്ജാപനത്തിൽ നീട്ടിയ തീയ്യതി വ്യക്തമാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയ്യതി മാർച്ച് 31 ആണെന്ന് അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ ഭാഗമായാണ് ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാക്കിയത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

November 12th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്ര ദായം രാജ്യത്ത് നടപ്പി ലാക്കു വാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാ വകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍ സി യായ പി. ടി. ഐ. പ്രതി നിധി സമര്‍ പ്പിച്ച അപേക്ഷ ക്ക് മറുപടി ആയിട്ടാണ് ആര്‍. ബി. ഐ. ഇക്കാര്യം അറി യിച്ചത്.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈ മാറ്റ സമ്പ്ര ദായ മാണ് ശരീഅത്ത് നിയമം അനു സരി ച്ചുള്ള ഇസ്ലാ മിക് ബാങ്കിംഗ്. ഇസ്ലാം മത വിശ്വാസ പ്രകാരം പലിശ ഈടാ ക്കുന്നത് അനുവദിക്കില്ല.

എന്നാല്‍ വിവിധ സാമ്പ ത്തിക സേവന ങ്ങള്‍ ക്കുള്ള പൗരന്മാരുടെ തുല്യതയും വിശാല വും ആയ അവസരം പരി ഗണി ച്ചു കൊണ്ടാ ണ് ഈ തീരുമാനം എന്ന് ആര്‍. ബി. ഐ. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി
Next »Next Page » ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി »



  • രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുന്നു
  • സുപ്രീം കോടതി ജഡ്ജിമാരായി കെ. വി. വിശ്വനാഥനും പ്രശാന്ത് മിശ്രയും സത്യ പ്രതിജ്ഞ ചെയ്തു
  • ഗോ ഫസ്റ്റ് എയർ ലൈൻ പ്രതിസന്ധി അതിരൂക്ഷം : മെയ് 12 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി
  • ജനപ്രാതിനിധ്യ നിയമം ചോദ്യം ചെയ്തുള്ള ഹർജി തള്ളി
  • പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം
  • ഏപ്രിൽ 14 : ദേശീയ ജല ദിനം
  • ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം
  • ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
  • രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
  • കോഴി ഒരു മൃഗം തന്നെ : ഗുജറാത്ത് സര്‍ക്കാര്‍
  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine