സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ

March 31st, 2026

india-government-announces-caste-census-to-be-part-of-census-2025-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജന സംഖ്യാ കണക്കെടുപ്പ് ‘സെന്‍സസ്-2027’ രണ്ട് ഘട്ടങ്ങളായി നടക്കും. വിവിധ സംസ്ഥാന ങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആദ്യ ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യുള്ള ആറ് മാസങ്ങളിലായി പൂർത്തീകരിക്കും. രണ്ടാം ഘട്ടത്തിൽ ആയിരിക്കും ജാതി സെൻസസ് നടക്കുക.

ആദ്യ ഘട്ടത്തിൽ ഭവന സെൻസസിനുള്ള ചോദ്യ ങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി ഉത്തരം നൽകാം. തുടർന്ന് എന്യൂമറേറ്റർമാർ വീടുകളിൽ എത്തി ഭവന സെൻസസ് എടുക്കും.

കേരളത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെ നടക്കും. ജൂലായ് ഒന്ന് മുതല്‍ 30 വരെ ഒരു മാസക്കാലം വീടുക ളില്‍ എത്തിയുള്ള വിവര ശേഖരണം ആയിരിക്കും. കേരളത്തിനൊപ്പം നാഗാ ലാൻഡിലും ഇതേ സമയത്തു സെൻസസ് നടക്കും.

census-in-india-epathram

കർണ്ണാടകം, ഡൽഹി, ലക്ഷദ്വീപ്, മിസോറം, ഒഡിഷ, സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിൽ 2026 ഏപ്രിൽ 1 മുതൽ 15 വരെ പോർട്ടലിലൂടെ സെൽഫ് എന്യൂമറേഷൻ. 2026 ഏപ്രിൽ 16 മുതൽ മേയ് 15 വരെ വീട്ടിലെത്തി ഭവന സെൻസസും നടത്തും.

സെൽഫ് എന്യൂമറേഷൻ ചെയ്താലും ഇല്ലെങ്കിലും വീടുകളിൽ സെൻസസിനായി ആളെത്തും. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചു എങ്കിൽ പോർട്ടലിൽ നൽകിയ വിവരങ്ങൾ തിരുത്താം.

ജന സംഖ്യാ കണക്കെടുപ്പിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നാണു അധികൃതർ അവകാശപ്പെടുന്നത്. വിവരാവകാശ അപേക്ഷയിലൂടെ പോലും ഇവ പുറത്തു വിടില്ല. കോടതിയിൽ തെളിവ് ആയി ഹാജരാക്കാനും സാധിക്കില്ല. CENSUS-2027

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്

March 15th, 2026

logo-election-commission-of-india-ePathram
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് പ്രഖാപിച്ചത്. 2026 ഏപ്രിൽ 9 നു കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണു പോളിങ്. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടം ആയിട്ടാണ് വോട്ടെടുപ്പ്. ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.

കേരളത്തിൽ നാളെ (മാർച്ച് 16) വിജ്ഞാപനം പുറപ്പെടുവിക്കും.  പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26 ആണ്. ECINET എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  Election Commission 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു

February 24th, 2026

kerala-to-be-re-named-as-keralam-ePathram
ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണം എന്നുള്ള നിയമ സഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ നടപടി.

ഭരണ ഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ

January 27th, 2026

five-day-work-in-a-week-bank-employees-ufbu-go-on-nation-wide-strike-ePathram

ന്യൂഡൽഹി : പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തണം എന്ന ആവശ്യവുമായി ജനുവരി 27 ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണി മുടക്കിൽ പൊതു മേഖലാ ബാങ്കു കളുടെ പ്രവർത്തനം തടസ്സപ്പെടും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങളെ പണി മുടക്ക് ബാധിക്കും. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മ UFBU (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ലേബർ കമീഷണറുമായി ജനുവരി 23 ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2026 ജനുവരി 24 മുതൽ 26 വരെയുള്ള (നാലാം ശനി, ഞായർ, റിപ്പബ്ലിക് ദിനം) അവധികൾക്ക് തുടർച്ചയായി നടത്തുന്ന ചൊവ്വാഴ്ചയിലെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിക്കും.

ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടായ കാല താമസമാണ് പണി മുടക്കിലേക്ക് എത്തിച്ചത് എന്നാണു റിപ്പോർട്ടുകൾ. Image Credit : P T I 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2 of 351231020»|

« Previous Page« Previous « ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
Next »Next Page » ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും »



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine