ചാലക്കുടി: കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലെ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിനു നേരെ പോലീസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്തീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, അങ്കമാലി എല്‍.എഫ് ആശുപത്രി, ചാലക്കുടിതാലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും സമരാനുകൂലികളെ വീടുകളില്‍ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
രാവിലെ 11 മണീയോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പ്രൊഫ. സാറാജോസഫ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍
തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ട് സമര സമിതി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്
കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരില്‍ നിന്നും സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം
ഉണ്ടായി. ഇതിനിടയില്‍ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു തുടര്‍ന്ന് പോലീസ് കനത്ത ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ
പലരും സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍ തുടര്‍ന്നെത്തിയ പോലീസുകാര്‍ ഇവരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, പ്രതിരോധം, സ്ത്രീ