ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി യാഘോഷം നാളെ ഉച്ചക്ക് നടക്കും. പുന്നെല്ല് കുത്തി അതിന്റെ അരി കൊണ്ട് നിവേദ്യവും ഇടിച്ചു പിഴിഞ്ഞ പായസവും ഗുരുവായൂരപ്പനു നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഉപ്പു മാങ്ങയും പച്ചിലകള്‍ കോണ്ടുണ്ടാക്കിയ കറികളും എല്ലാം നിവേദ്യ ത്തിനൊപ്പം ഉണ്ടാകും.
രാവിലെ അരി അളക്കല്‍ മുതല്‍ നിരവധി ചടങ്ങുകള്‍ ഇതിന്റെ ഭാഗമായുണ്ട്. തന്ത്രിയാണ് തൃപ്പുത്തരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. പുത്തരി പായസം ഭക്തര്‍ക്ക് കൌണ്ടറുകള്‍ വഴി വിതരണം ചെയ്യും.
- എസ്. കുമാര്‍