ശബരിമല: ശബരിമലയിലെ പൊന്നമ്പലമേടിനു സമീപം കഴിഞ്ഞ ദിവസം തെളിഞ്ഞത് മകരവിളക്കല്ലെന്നും വനം വകുപ്പിന്റെ സെര്‍ച്ച് ലൈറ്റാണെന്ന് ദേവസ്വബോര്‍ഡിന്റെ വിശദീകരണം. ദേവസ്വം പ്രസിഡണ്ട് എം. രാജഗോപാലന്‍ നായരാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ദീപം കണ്ടത് പൊന്നമ്പല മേട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ആണെന്നും ഇതിനെ മകരവിളക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞു.
പൊന്നമ്പല മേടിനു സമീപം പലതവണ ദീപം തെളിഞ്ഞത് മകരവിളക്കാണെന്ന് കരുതി ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ശരണം വിളിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നാണ് പ്രസിദ്ധമായ മകര വിളക്ക്. ഇന്ന് സന്ധ്യക്ക് പൊന്നമ്പല മേട്ടില്‍ മരക ജ്യോതി ദര്‍ശിക്കുവാനായി ലക്ഷക്കണക്കിനു ഭക്തരാണ് ശബരിമലയില്‍ എത്തിയിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, എതിര്‍പ്പുകള്‍, മതം, വിവാദം