Saturday, October 1st, 2011

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണം അന്വേഷിക്കുവാന്‍ ഉത്തരവിട്ടു

balakrishna-pillai-arrested-epathram

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍‌ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.

യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • വിമാനത്താവളം അദാനി ഗ്രൂപ്പിനു തന്നെ 
 • അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
 • ചലച്ചിത്ര പുരസ്കാരം : കനി കുസൃതി – സുരാജ് മികച്ച നടീനടന്മാർ
 • കൊവിഡ് രോഗി കള്‍ക്ക് കൂട്ടിരിക്കുവാന്‍ സര്‍ക്കാര്‍ അനുമതി
 • വെള്ളിയാഴ്ച മുതൽ നാലു ദിവസം മഴ ലഭിക്കും
 • ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതു വഴികള്‍ : മുന്നറിയിപ്പുമായി പോലീസ്
 • ആന്റിജൻ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാലും ആർ. ടി. പി. സി. ആർ. ടെസ്റ്റ് ചെയ്യും
 • കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമ നടപടി
 • മുന്‍ മന്ത്രി സി. എഫ്. തോമസ് അന്തരിച്ചു
 • എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  
 • കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ വീണ്ടും ഭേദഗതി
 • നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം
 • ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം
 • ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു
 • ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
 • എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 
 • ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു
 • ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ
 • ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം
 • നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ് • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine