ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

November 21st, 2011

farmer-suicide-kerala-epathram

പാലക്കാട്: കടബാധ്യതമൂലം പലതവണ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ച പാലക്കാട് പെരുവെമ്പ് പള്ളിക്കാട് ബാലന്റെ മകന്‍ ചന്ദ്രന്‍(53) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബാങ്കിലെ കടബാധ്യതമൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. കടം വീട്ടാന്‍ വേണ്ടി തന്റെ നിലംവിറ്റെങ്കിലും കടം മുഴുവന്‍ തീര്‍ക്കാനായിരുന്നില്ല. പശു വളര്‍ത്തലും നെല്‍ക്കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. രണ്ടു ലക്ഷം രൂപയുടെ കടമുണ്ടായിരുന്നന്നത്. ഞായറാഴ്ച രാത്രി ഒമ്പതിന് ഇദ്ദേഹത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു എങ്കിലും നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

മന്ത്രി കെ.സി ജോസഫിന്റെ വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

November 21st, 2011

accident-graphic-epathram
അങ്കമാലി: അങ്കമാലിക്ക് സമീപം ദേശീയപാതയില്‍ കരിയാംപറമ്പില്‍ മന്ത്രി കെ.സി ജോസഫിന്റെ കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കരിയാംപറമ്പ് സ്വദേശി കെ.സുന്ദരേശ മേനോന്‍, കുറുപ്പംപടി മാളിയെത്ത് വീട്ടില്‍ വിജയന്‍ എന്നിവരാണ് മരിച്ചത്. കരിയാംപറമ്പ് സ്വദേശി തോമസ് എബ്രഹാമിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ എല്‍. എഫ്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു മന്ത്രി കെ.സി ജോസഫ്. മന്ത്രി വാഹനം അമിത വേഗത്തില്‍ ആയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിനു പോലീസ്‌ എക്‌സ്കോര്‍ട്ട്‌ ഉണ്ടായിരുന്നില്ലെന്നും കാറിന്റെ ചുവന്ന ബീക്കണ്‍ ലൈറ്റ്‌ തെളിഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരുമിച്ചു റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നുപേരെയും മന്ത്രി സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചു. മന്ത്രിയുടെ കാറിലാണ്‌ വിജയനെ ആശുപത്രിയിലെത്തിച്ചത്‌. മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ തങ്ങി. ഡല്‍ഹി യാത്ര റദ്ദാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്രം കുറ്റവിമുക്തനാക്കാതെ തച്ചങ്കരിക്ക് പ്രമോഷനോ? വി. എസ്

November 19th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കെ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം. ഡിയാക്കിയതും എ. ഡി. ജി. പിയായി ഉയര്‍ത്താനുളള നീക്കവും ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ശക്‌തമായ ഭാഷയില്‍ തച്ചങ്കരിയുടെ നിയമനത്തെക്കുറിച്ചും പ്രമോഷനെപ്പറ്റിയും പ്രതികരിച്ചു. തച്ചങ്കരിയെ കുറ്റവിമുക്‌തനാക്കിക്കൊണ്ട്‌ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിന്‌ അറിയിപ്പു നല്‍കിയിട്ടുണ്ടോ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കണമെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൂടാതെ അനധികൃത സ്വത്തു സമ്പാദനം തെളിഞ്ഞതും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതുമാണ്. അനധികൃതമായി വിദേശത്തുപോയി ദേശവിരുദ്ധ ശക്‌തികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതുള്‍പ്പെടെയുളള ഗുരുതരമായ ആരോപണങ്ങള്‍ക്ക്‌ എന്‍.ഐ.എ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്‌ഥനാണു തച്ചങ്കരി. കളളക്കടത്തടക്കം നിരവധി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളും തച്ചങ്കരിക്കെതിരേ നടന്നുവരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍

November 19th, 2011

tomin-thachenkary-epathram

തിരുവനന്തപുരം: കുറ്റാരോപിതനായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയാക്കിയതും എ.ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കാനുളള ഡി.ജി.പിയുടെ ശിപാര്‍ശയും വിവാദത്തില്‍. സര്‍വീസില്‍ തിരിച്ചെടുത്ത ശേഷം തസ്തിക നല്‍കിയിരുന്നില്ല. സര്‍വീസില്‍ തിരിച്ചെടുത്തത് തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുറ്റാരോപിതനായ തച്ചങ്കരിയെ ഒരുകാരണവശാലും എ.ഡി.ജി.പിയായി പ്രമോട്ട്‌ ചെയ്യരുതെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു. “തച്ചങ്കരിക്ക്‌ നിയമനം നല്‍കിയതു ശരിയായില്ല. കളങ്കിത ഉദ്യോഗസ്‌ഥനെന്ന പേരു വീണ ഉദ്യോഗസ്‌ഥനാണ്‌ ടോമിന്‍ തച്ചങ്കരിയെന്ന്‌” സുധീരന്‍ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോത്തിനെ കണ്ട് വിരണ്ട ആന കാടു കയറി

November 19th, 2011

elephant-stories-epathramനിലമ്പൂര്‍: പോത്തിനെ കണ്ട് വിരണ്ടോടിയ ആന കാടു കയറി. രണ്ടു ദിവസമായി കാട്ടില്‍ കഴിയുന്ന കാളിദാസന്‍ എന്ന കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍ വൈലാശ്ശേരി കുറത്തിക്കാട്ട് കാളിമുത്തപ്പന്‍ കാവിലെ കൊമ്പനാണ് കാളിദാസന്‍. ബുധനാഴ്ച ഉച്ചക്ക് ക്ഷേത്രത്തിനു സമീപമുള്ള പുഴയില്‍ കുളിപ്പിക്കുന്ന തിനിടെയാണ് കാളിദാസന്‍ വിരണ്ടത്. ആ സമയത്ത് പുഴയിലുണ്ടായിരുന്ന പോത്തുകളുടെ സാന്നിധ്യം ആനയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് കാട്ടില്‍ കയറിയ ആനയെ തിരികെ കൊണ്ടു വരുവാന്‍ പാപ്പാന്മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. രാത്രി ആന വനത്തില്‍ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയില്‍ വനത്തിനു സമീപത്തു കൂടെ റബ്ബര്‍ ടാപ്പിങ്ങിനു പോകുകയായിരുന്ന ദമ്പതികള്‍ ആനയെ കണ്ട് പേടിച്ചോടിയതിനെ തുടര്‍ന്ന് പരിക്കു പറ്റിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഇതേ ക്ഷേത്രത്തിലെ അര്‍ജ്ജുന്‍ എന്ന ആനയെ കൊണ്ടു വന്ന് കാളിദാസനെ തിരികെ കൊണ്ടു വരുവാനായി ശ്രമിച്ചെങ്കിലും ആന ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. ആനയുടെ കാലിലിലെ ചങ്ങലയുടെ പാടുകള്‍ നോക്കിയാണ് തിരച്ചില്‍ തുടരുന്നത്. കാഞ്ഞിരപ്പുഴയുടെ തീരത്ത് ആനയുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരത്തൊടെ ഡി. എഫ്. ഒ. യുടെ നിര്‍ദ്ദേശപ്രകാരം മയക്കു വെടി വിദഗ്ദ്ധര്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം അല്ലാത്തതിനാല്‍ ശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ചു. രാത്രിയില്‍ ആനയെ മയക്കു വെടി വെയ്ക്കുന്നതിന് പരിമിതികള്‍ ഏറെയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒടുവില്‍ കരിങ്കൊടി പാര്‍ട്ടിക്കു നേരെയും
Next »Next Page » തച്ചങ്കരി മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡി; ഡി.ജി.പിയുടെ ശിപാര്‍ശ വിവാദത്തില്‍ »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine