ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു

February 5th, 2025

excellence-award-ePathram
തൃശൂർ : ശാരീരികവും മാനസികവുമായ പരിമിതി കളെ അതിജീവിച്ച് സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുകയും യുവ ജനങ്ങൾക്ക് പ്രചോദനം ആവുകയും ചെയ്ത യുവ പ്രതിഭ കൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യുവ പ്രതിഭാ പുരസ്‌കാരം’  നൽകി ആദരിക്കുന്നു.

പ്രതിസന്ധികളിൽ പതറി വീഴാതെ ഊർജ്ജം നൽകി മുന്നോട്ടു പോകുവാൻ യുവ ജനങ്ങളെ പ്രചോദിപ്പി ക്കുന്ന വർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാര ത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാമ നിർദ്ദേശം നൽകു വാനും സ്വയം അപേക്ഷ സമർപ്പിക്കുവാനും കഴിയും.

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറി യുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് യുവ പ്രതിഭാ പുരസ്‌കാരം നൽകുന്നത്. ജേതാക്കൾക്ക് 15000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും.

18  വയസ്സിനും  40 വയസ്സിനും  ഇടയിൽ പ്രായമുള്ള ഭിന്ന ശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc @ gmail.com മെയിൽ ഐ. ഡി. യിൽ അയക്കാം. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. അവസാന തീയ്യതി ഫെബ്രുവരി 8.

തപാൽ വിലാസം :
കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം -33. (ഫോൺ: 0471-2308630).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു

January 2nd, 2025

kerala-governor-rajendra-arlekar-swearing-in-raj-bhavan-ePathram

തിരുവനന്തപുരം : കേരളാ ഗവർണ്ണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10.30 ന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ, ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ്, മന്ത്രി സഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും എം. എൽ. എ. മാർ, വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു.

ബിഹാർ ഗവർണ്ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ്റെ പിൻഗാമിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവർണ്ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൂടെ ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻ കുട്ടി, കെ. എൻ. ബാല ഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പി. മാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായി. Image Credit : Raj Bhavan YouTube – PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്

December 25th, 2024

mathruyanam-mother-and-baby-journey-ePathram
തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ തലസ്ഥാനത്തെ അമ്മ ത്തൊട്ടിലില്‍ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍ കുഞ്ഞിനെ ലഭിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മ ത്തൊട്ടിലില്‍ ഇന്നു പുലര്‍ച്ചെ 5.50 നു മുഴങ്ങിയ അലാറം കേട്ട് ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോള്‍ കിട്ടിയ ചോരക്കുഞ്ഞിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഫെയ്‌സ് ബുക്കിലൂടെ യാണ് അറിയിച്ചത്.

മാത്രമല്ല ഈ കുഞ്ഞിന് ഒരു പേര് നിർദ്ദേശിക്കുവാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുപ്പിറവി പുലരിയിൽ ലഭിച്ച മോൾക്ക് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട പേരു കളാണ് പലരും നിർദ്ദേശിച്ചിട്ടുള്ളത്.

എന്നാൽ മതപരമായ പേരുകൾ വേണ്ടാ എന്നും അത്തരത്തിലുള്ള പേരുകൾ ഭാവിയിൽ കുഞ്ഞിന് ദോഷം ചെയ്യും എന്നും കമന്റുകളിൽ പറയുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ

November 27th, 2024

kseb-online-applications-ePathram
തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നു മുതൽ ഓൺ ലൈനിൽ സമർപ്പിക്കണം. മാത്രമല്ല വൈദ്യുതി ചാർജ്ജ്, പണം അടക്കൽ എന്നിവയും ഓൺ ലൈൻ വഴി ആയിരിക്കും. സെഷൻ ഓഫീസു കളിലും ഇനി മുതൽ നേരിട്ട്‌ പേപ്പർ അപേക്ഷകൾ സ്വീകരിക്കുകയില്ല.

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാല താമസം ഉണ്ടാകുന്നു എന്നുള്ള പരാതികൾ പരിഗണിച്ച് കൊണ്ടാണ് അപേക്ഷകൾ ഓൺ ലൈൻ ആക്കുവാൻ കെ. എസ്‌. ഇ. ബി. തീരുമാനിച്ചത്.

ഓൺ ലെെനിൽ ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്‌ടർ ഇത്‌ കൃത്യമായി നിരീക്ഷിക്കണം. അപേക്ഷ നൽകി രണ്ട്‌ പ്രവൃത്തി ദിവസത്തിനകം സേവനങ്ങൾക്കുള്ള തുക അറിയാനാകും. തുടർ നടപടികളുടെ ഓരോ ഘട്ടവും രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് എസ്‌. എം. എസ്‌. ആയും വാട്സാപ്പിലും ഉപയോക്താവിന്‌ അറിയാം.

കെ. എസ്‌. ഇ. ബി. ഉപഭോക്തൃ സേവന വെബ് സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും അപേക്ഷാ ഫോം ലഭ്യമാക്കും. അപേക്ഷയുടെ പുരോഗതി ഓൺ ലൈനായി ട്രാക്ക് ചെയ്യാനും കഴിയും. KSEB 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ

November 12th, 2024

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : ഇനിയും റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർ മാറ്റിക്‌സ് സെൻ്റർ വികസിപ്പിച്ച് എടുത്ത മേരാ ഇ-കെ. വൈ. സി. ഫെയ്സ് ആപ്പ് ഉപയോഗിക്കാം.

ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺ ലോഡ് ചെയ്യുക. മേരാ ഇ-കെ. വൈ. സി. ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എൻ്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം.

ഈ ആ പ്ലിക്കേഷൻ മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

മേരാ ഇ-കെ. വൈ. സി. ആപ്പ് ഉപയോഗിച്ച് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും.

മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്ന പക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണം എന്നും പൊതു വിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു. P R D

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 65910112030»|

« Previous Page« Previous « 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
Next »Next Page » ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine