സൌത്ത് ലൈവ് ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

December 1st, 2014

കൊച്ചി: സൌത്ത് ലൈവ് ന്യൂസ് പോര്‍ട്ടല്‍ http://southlive.in/ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കൂടിയായ മുന്‍ എം.പി. ഡോ.സെബാസ്റ്റ്യന്‍ പോള്‍ പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ സ്വാംശീകരിക്കുമ്പോളും വാര്‍ത്തയുടെ മൂല്യം നഷ്ടമാകാതെ ഉള്ള പ്രവര്‍ത്തന രീതിയായിരിക്കും സൌത്ത് ലൈവിനെന്ന് അദ്ദേഹം പറഞ്ഞു.

സൌത്ത് ലൈവ് കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എ സഹദേവന്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, കുക്കു പരമേശ്വരന്‍, അഡ്വ.ജയശങ്കര്‍, കെ.വേണുഗോപാല്‍, ജോഷി സിറിയക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. എഡിറ്റര്‍ ഇന്‍ ചീഫും സി.ഇ.ഒയുമായ എം.പി.ബഷീര്‍ നന്ദി പറഞ്ഞു. മലയാളത്തിലെ ആദ്യ ഇന്ററാക്ടീവ് ന്യൂസ് പോര്‍ട്ടല്‍ എന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആയിരങ്ങളെ സാക്ഷി നിര്‍ത്തി ചുംബന സമരം

November 2nd, 2014

kiss-of-love-protest-kerala-against-moral-policing-epathram

കൊച്ചി: സദാചാര പോലീസിനെതിരെ കിസ് ഓഫ് ലൌ എന്ന നവ മാധ്യമ കൂട്ടായമ ആഹ്വാനം ചെയ്ത ചുമ്പന സമരത്തിന് കൊച്ചിയിലെ മറൈന്‍ ഡ്രൈവും ലോ കോളേജ് പരിസരവും സാക്ഷിയായി. മറൈന്‍ ഡ്രൈവിലും ലോ കോളേജ് പരിസരത്തും വച്ച് സമരത്തിന് എത്തിയവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് യുവതികള്‍ ഉള്‍പ്പെടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് വിട്ടയച്ചു. സമരാനുകൂലികളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സമരാനുകൂലികള്‍ ആരോപിച്ചു.



പോലീസിന്റേയും പ്രതിഷേധക്കാരുടേയും ഇടയില്‍ വച്ചു സമരാനുകൂലികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ചുമ്പിച്ചും സമരത്തെ വിജയമാക്കി.

ആയിരക്കണക്കിനു പേരാണ് ചുമ്പന സമര വേദിയായ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയിരുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു. കെ. എസ്. യു., സമസ്ത, എസ്. ഡി. പി. ഐ., ശിവസേന തുടങ്ങിയ സംഘടനകള്‍ ചുമ്പന സമരത്തിനെതിരെ പ്രകടനവുമായി മറൈന്‍ ഡ്രൈവിലേക്ക് എത്തിയിരുന്നു. ഇതിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

കൊച്ചിയിലെ ചുമ്പന പ്രതിഷേധത്തിന് ഹൈദരാബാദ് സര്‍വ്വകലാശാലയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു സംഘം യുവതീ യുവാക്കള്‍ രംഗത്തു വന്നു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരാനുകൂലികള്‍ പരസ്പരം ചുംബിച്ചതോടെ ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലില്‍ യുവതീ യുവാക്കള്‍ പരസ്പരം ചുമ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്ന് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് കിസ് ഓഫ് ലൌ എന്ന ഇന്റര്‍നെറ്റ് കൂട്ടായ്മ കൊച്ചിയില്‍ ചുമ്പന കൂട്ടായ്മ സംഘടിപ്പിച്ചത്. സദാചാര പൊലീസിനെതിരെ ഉള്ള ചുമ്പന സമരത്തെ അനുകൂലിച്ചും എതിര്‍ത്തുകൊണ്ടും ധാരാളം പ്രതികരണങ്ങള്‍ വന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു

August 4th, 2014

raghunath-varma-epathram

കൊച്ചി: മലയാളം ഈ മാഗസിന്‍.കോം എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് രഘുനാഥ് വര്‍മ്മ (25) പ്രമേഹ രോഗത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ശാസ്താം കോട്ട സ്വദേശിയായ രഘുനാഥ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒപ്പം നിരവധി പ്രമുഖരുടെ അഭിമുഖങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയി വിപുലമായ സൌഹൃദ വലയം ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്. ശാസ്താം കോട്ട ഡി. ബി. കോളേജിലും തുടര്‍ന്ന് തിരുനെല്‍‌വേലി യിലുമായിരുന്നു പഠനം. എം. ബി. എ. പഠന ശേഷം മാധ്യമ – ബിസിനസ്സ് രംഗത്തേക്ക് തിരിയുകയായിരുന്നു.

ഫിറ്റ്‌ എനി ബിസിനസ്സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടെ ആയിരുന്നു. ഡയബറ്റിക് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടെയായിരുന്നു രഘുനാഥ്. ശാസ്താം കോട്ട മനക്കര രമ്യ നിവാസില്‍ റിട്ട. പ്രൊഫസര്‍ രാഘവന്‍ നായരുടെ മകനാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിച്ച മാഗസിന്‍ വിവാദത്തില്‍

June 10th, 2014

burning-books-epathram

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്രൂരനായി ചിത്രീകരിച്ചു കൊണ്ട് പുറത്തിറക്കിയ കാമ്പസ് മാഗസിന്‍ വിവാദമാകുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം ഗവണ്മെന്റ് പോളിടെക്‍നിക്ക് പുറത്തിറക്കിയ 2012 – 2013ലെ മാഗസിനാണ് നെഗറ്റീവ് ഫേസസ് എന്ന പേരില്‍ മുബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്‌മല്‍ കസബിനും, ബിന്‍ ലാദനും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിറ്റ്‌ലര്‍, മുസോലിനി, വീരപ്പന്‍, ജോര്‍ജ്ജ് ബുഷ് എന്നിവരുടെയും പേരുകൾ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളായ ഒരു സംഘം എഡിറ്റർമാരാണ് മാഗസിന് പുറകിൽ.

പ്രധാനമന്ത്രി മോദിയെ മോശക്കാരനായി ചിത്രീകരിച്ച സംഭവം വിവാദമായതോടെ മാഗസിനില്‍ നിന്നും വിവാദമുയര്‍ത്തിയ പേജ് പിന്‍‌വലിക്കുവാന്‍ തീരുമാനിച്ചെങ്കിലും അത് പ്രായോഗികമല്ലെന്നാണ് എതിര്‍പ്പുമായി രംഗത്തെത്തിയവര്‍ പറയുന്നത്. കാരണം മാഗസിന്റെ അച്ഛടി പൂര്‍ത്തിയാക്കി വിതരണം പൂര്‍ത്തിയാക്കിയിരുന്നു.

മാഗസിനില്‍ ഭീകരര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ചേര്‍ത്തതിനെതിരെ എ. ബി. വി. പി. യും യുവ മോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ വിവാദ മാഗസിന്റെ കോപ്പികള്‍ കത്തിച്ചു.

എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയെ നെഗറ്റീവ് ഫേയ്സസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതില്‍ തെറ്റില്ലെന്നുമാണ് മാഗസിന്‍ കമ്മറ്റിയുടെ നിലപാട്. അച്ചടി കഴിഞ്ഞ് ഫെബ്രുവരിയിൽ 2013 എഡിഷൻ മാഗസിൻ പുറത്തിറങ്ങിയത് തെരഞ്ഞെടുപ്പിനും മോദി പ്രധാന മന്ത്രി ആകുന്നതിനും മുൻപായിരുന്നു എന്ന് പോളിടെക്നിൿ അധികൃതരും വിശദീകരിച്ചു.

പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുന്ദംകുളം പോളി ടെക്നിക് പ്രിന്‍സിപ്പല്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ബി. ജെ. പി. സംസ്ഥാന ഘടകത്തിന്റെ ആവശ്യ പ്രകാരം കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153ആം വകുപ്പ് ആണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. “ബോധപൂർവ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമം” എന്നതാണ് ഈ കുറ്റം. എതിർപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്താൻ പ്രാപ്തമാണ് ഈ വകുപ്പ് എന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശാഭിമാനിയില്‍ നരേന്ദ്ര മോഡിയുടെ ചിത്രത്തോടെ ഫുള്‍ പേജ് പരസ്യം

March 1st, 2014

കൊച്ചി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയുടെ ചിത്രത്തോടെ ദേശാഭിമാനി പത്രത്തില്‍ ഫുള്‍പേജ് പരസ്യം. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ പരസ്യത്തില്‍ “ക്ലീന്‍ലിനെസ്സ് ഈസ് നെക്സ്റ്റ് ടു ഗോഡ്ലിനസ്സ്” എന്ന മഹാത്മാഗാന്ധിയുടെ വാചകവും ഒപ്പം അദ്ദേഹത്തിന്റെ ചെറിയ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്യത്തില്‍ താഴെയായി നരേന്ദ്രമോഡിയുടെ വെബ്സൈറ്റിന്റെയും ഗുജറാത്ത്‌ഇന്‍ഫോര്‍മേഷന്റെയും വെബ്‌സൈറ്റുകളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.

ബി.ജെ.പി പ്രധാന മന്ത്രി സ്ഥാനാഥിയാ‍യി ഉയത്തിക്കാട്ടുന്ന നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതിനെതിരെ ദേശീയ തലത്തില്‍ പുതിയ സഖ്യം രൂപീ‍കരിച്ച് പ്രചാരണങ്ങളുമായി സി.പി.എം മുന്നോട്ട് പോകുന്ന അവസരത്തില്‍ ആണ് നരേന്ദ്ര മോഡിയുടെ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി പരസ്യവിവാദങ്ങളില്‍ ഏറ്റവും ഒടുവിലുത്തത്തേതാണ് ഇത്. നേരത്തെ പാര്‍ട്ടി പ്ലീനത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവാദ വ്യവസായി രാധാകൃഷ്ണന്റെ ചിത്രത്തോടെ പരസ്യം വന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും പരസ്യമില്ലാതെ പത്രം നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നുമായിരുന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ ഈ.പി.ജയരാജന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1791011»|

« Previous Page« Previous « മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി നടേശന്റെ പരിഹാസം
Next »Next Page » ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine