ഭീകരാക്രമണം: ഭീതിയോടെ ഫ്രാന്‍സ്

January 11th, 2015

പാരിസ്: ഒന്നിനു പുറകെ ഒന്നായി നടക്കുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഭീതി പടരുന്നു. ഒരു കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാദകനും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പോലീസുകാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്യത്തിനും മാധ്യമസ്വാതന്ത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ തന്നെ പത്രസ്ഥാപനത്തിനു നേരെ മതമൌലിക വാദികള്‍ ആക്രമണം നടത്തി പത്രാധിപരേയും കാര്‍ട്ടൂണിസ്റ്റുകളേയും ഉള്‍പ്പെടെ കൊലചെയ്തതിന്റെ നെടുക്കത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല.

സയിദ്, ഷെരീഫ് കൌവ്വാച്ചി ഉള്‍പ്പെടെ മാധ്യമ സ്ഥാപനം ആക്രമിച്ച ഭീകരരില്‍ ചിലര്‍ ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം പാരീസിനു സമീപം കൊഷറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏതാനും പേരെ മറ്റൊരു സംഘം ഭീകരര്‍ ബന്ദികളാക്കിയിരുന്നു. തുടര്‍ന്ന് നടന്ന കമാന്റോ ഓപ്പറേഷനിടെ അമദി കൌളിബാലി എന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ ഹയാത് ബുമദ്ദീന്‍ (26) എന്ന ഭീകരവനിത രക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവാണ് അമദി കൌളിബാലി. അള്‍ജീരിയന്‍ വംശജയാണ് ഭീകരാക്രമണം പരിശീലനം ലഭിച്ചിട്ടുള്ളതായി കരുതപ്പെടുന്ന ഹയാത്.

കുടിയേറ്റക്കാര്‍ വഴി രാജ്യത്ത് മതതീവ്രവാദം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ അധികൃതര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഫ്രാന്‍സിന്റെ സംസ്കാരത്തിനും ജീവിത രീതിക്കും ഘടക വിരുദ്ധമാണ് മത മൌലിക വാദികള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. ഇത് രാജ്യത്ത് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

ഫ്രാന്‍സില്‍ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്നതു പോലെ ജര്‍മ്മനിയിലും മതഭീകരര്‍ മാധ്യമ സ്ഥാപനത്തിനു നേരെ ആക്രമണം നടത്തി. സ്ഥാപനത്തിലെ ഫര്‍ണീച്ചറും ഫയലുകളും നശിപ്പിക്കപ്പെട്ടു, രണ്ടു മുറികള്‍ അഗ്നിക്കിരയാക്കി എങ്കിലും ആളപായം ഇല്ല. ജര്‍മ്മനിയില്‍ മതഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൈനീസ് സൈന്യം ലഡാക്കിൽ

April 20th, 2013

chinese-army-epathram

ന്യൂഡൽഹി : അതിർത്തി തർക്കം നിലവിലുള്ള ഇന്തോ ചൈനീസ് അതിർത്തി പ്രദേശമായ ലഡാക്കിലെ കിഴക്കൻ പ്രവിശ്യയിൽ ചൈനീസ് സൈന്യം അതിക്രമിച്ചു കയറി സൈനിക താവളം സ്ഥാപിച്ചു. ഇന്ത്യയ്ക്ക് അകത്തേക്ക് ഏതാണ്ട് 10 കിലോമീറ്റർ ഉള്ളിലാണ് ചൈന ഈ ക്യാമ്പ് സ്ഥാപിച്ചത്. 50 സൈനികരോളം ഇവിടെ താവളം അടിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത് ബേഗ് എന്ന കിഴക്കൻ ലഡാക്ക് പ്രവിശ്യയിലെ ഈ താവളം ഏപ്രിൽ 15 രാത്രിയാണ് സ്ഥാപിച്ചത്. വിവരം അറിഞ്ഞയുടൻ ഇൻഡോ ടിബറ്റൻ അതിർത്തി പോലീസും ചൈനീസ് താവളത്തിന് എതിരെയായി തമ്പടിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ച ചെയ്ത് പരിഹാരം കാണും എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു

December 11th, 2012

nuclear-protest-epathram

വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

March 22nd, 2012

mali-unrest-epathram

ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റിന്റെ ഔദ്യാഗിക വസതി വിമത സൈന്യം ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ്  തലസ്ഥാനമായ ബമാക്കോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ആക്രമണം നടത്തിയത്. മാലി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമത  സൈനികരുടെ അക്രമണം.

രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു ബമാക്കോയിലെ ദേശീയ വാര്‍ത്താ ചാനല്‍ ആസ്ഥാനം അക്രമിച്ച വിമതസൈനികര്‍ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍  തലസ്ഥാനത്തിന്റെ ഭാഗിക നിയന്ത്രണം വിമതസൈനികര്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മാലി പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണം

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

March 20th, 2012

India-jets-epathram
സ്റ്റോക്ഹോം: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമായി  ഇന്ത്യ മാറുന്നു. സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്. ഐ. പി. ആര്‍. ഐ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 38 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു  ലോകത്ത് ആയുധ ഇറക്കുമതിയില്‍ 10 ശതമാനം കൈപ്പറ്റുന്നത് ഇന്ത്യയാണ്. ചൈനയെ പിന്തള്ളി കൊണ്ടാണ്  ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദ.കൊറിയയും മൂന്നാം സ്ഥാനം പാകിസ്താനും ചൈനക്കുമാണ്. 2007 -11ല്‍ ആയുധ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ആഗോള ആയുധ ഇറക്കുമതി വര്‍ഷാ വര്‍ഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് 2002-06നേക്കാള്‍ 2007-11ല്‍  24 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷെയ്‌ഖ് ഹസീനയെ അട്ടിമറിക്കാന്‍ ശ്രമം

January 20th, 2012

sheikh-hasina-epathram

ധാക്ക: കൂടുതല്‍ ജനാധിപത്യ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സേനയ്‌ക്കുള്ളില്‍ നടന്ന ഗൂഢാലോചന പട്ടാള നേതൃത്വം ഇടപെട്ടു പരാജയപ്പെടുത്തി. ‘മത ഭ്രാന്തന്മാരായ’ ചില സൈനിക ഉദ്യോഗസ്‌ഥരാണ്‌ അട്ടിമറിക്കു ശ്രമിച്ചതെന്നു സൈനിക വക്‌താവ്‌ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ്‌ മസൂദ്‌ റസാഖ്‌ അറിയിച്ചു. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ്‌ സര്‍ക്കാരിനെ ജനുവരി 9, 10 തീയതികളില്‍ അട്ടിമറിക്കാനായിരുന്നു പദ്ധതി. ഗൂഢാലോചനയില്‍ പങ്കുള്ളതായി കരുതുന്ന  രണ്ടു മുന്‍ സൈനികോദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തു. സംശയ നിഴലിലുള്ള 16 സൈനിക ഉദ്യോഗസ്‌ഥര്‍ ശക്‌തമായ നിരീക്ഷണത്തിലാണെന്നും മസൂദ്‌ റസാഖ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ പ്രസിഡണ്ടായി മോണ്‍സെഫ് മര്‍സൗക്കി തെരെഞ്ഞെടുക്കപെട്ടു

December 13th, 2011

monsef-marzouki-epathram

ട്യൂണിഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ടുണീഷ്യന്‍ ഏകാധിപതി സൈന്‍ അല്‍ അബിദിന്‍ ബെന്‍ അലിയുടെ കടുത്ത എതിരാളിയായിരുന്ന വിമത നേതാവ് മോണ്‍സെഫ് മര്‍സൗക്കി ടുണീഷ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 217 അംഗ അസംബ്ലിയില്‍ മര്‍സൗക്കിക്ക് 153 പേരുടെ പിന്തുണയുണ്ടായിരുന്നു. ചൊവ്വാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മര്‍സൗക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 66 കാരനായ മര്‍സൗക്കി മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്ടറുമാണ്. ബെന്‍ അലിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദീര്‍ഘകാലം പ്രവാസിയായി  ഫ്രാന്‍സില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അറബി, ഫ്രഞ്ച് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കടുത്ത ആരാധകനാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

December 7th, 2011

Libya-weapons-epathramട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

-

വായിക്കുക: , ,

Comments Off on ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

സിറിയക്ക് അറബ് ലീഗിന്റെ അന്ത്യശാസനം

November 17th, 2011

syria-map-epathram

ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍  മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു.  അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി
Next Page » സോമാലിയയിലേക്ക് സൈന്യത്തെ അയക്കാമെന്ന് കെനിയ » • നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍
 • പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല
 • ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി
 • ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍
 • പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണ പരമ്പര
 • കാനഡയില്‍ വെടിവെയ്പ്: 5 പേര്‍ കൊല്ലപ്പെട്ടു
 • ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍
 • സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി
 • ഇന്തോനേഷ്യയിൽ ഭൂചലനം : 54 മരണം
 • ഫിദൽ കാസ്ട്രോ അന്തരിച്ചു
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ : ഡോ. പി. എ. ഇബ്രാഹിം ചെയര്‍മാന്‍
 • ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റു
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നവംബറില്‍
 • ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്
 • സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
 • നായ്ക്കളെ വളര്‍ത്തുന്നത് ആടുകളെ കൊല്ലുവാന്
 • മാത്യു കൊടുങ്കാറ്റ് : മരണം 850 കവിഞ്ഞു
 • അമേരിക്കൻ സൈന്യത്തിന് നേരെ ഐ.എസ്സ് രാസായുധം പ്രയോഗിച്ചു
 • പാക്കിസ്ഥാൻ ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രം – യു.എസ് സെനറ്റ്
 • സൈനിക താവള സഹകരണത്തിന് ഇന്ത്യ-അമേരിക്ക കരാർ • ചൈന ഇന്റർനെറ്റ് നശീകരണത്ത...
  മർഡോക്കിന്റെ കുറ്റസമ്മതം...
  നരേന്ദ്ര മോഡിക്ക് വിസ നൽക...
  ഈമെയിൽ ചോർത്തൽ : മർഡോക്ക്...
  മ്യാന്‍‌മറില്‍ സ്യൂചിക്ക്...
  കൊല്ലപ്പെട്ട അമേരിക്കന്‍ ...
  അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
  അമേരിക്കൻ സൈനിക സാന്നിദ്ധ...
  റേഡിയോ പ്രക്ഷേപണത്തിന്റെ ...
  അമേരിക്കന്‍ പോലീസ്‌ മുസ്ല...
  വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
  ഇന്ത്യ ഇറാനോടൊപ്പം...
  ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
  ഡച്ചുകാരും ബുര്‍ഖ നിരോധിക...
  യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
  മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
  കപ്പല്‍ ദുരന്തം : കാണാതായ...
  280 പ്രാവശ്യം പീഡനം നടത്ത...
  മൃതദേഹങ്ങളെ അപമാനിച്ച അമേ...
  ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine