കെനിയയില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യത

January 8th, 2012

kenyan-jets-somalia-rebels-epathram

ലണ്ടന്‍: കെനിയ തലസ്‌ഥാനമായ നയ്‌റോബിയില്‍ വന്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ബ്രിട്ടന്റെ മുന്നറിയിപ്പ്‌. തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അല്‍ ശബാബ് പോരാളികള്‍ക്ക്നേരെ  നടത്തിയ കനത്ത ആക്രമണത്തിന് പ്രതികാരമായി ഉടനെ ആക്രമണം ഉണ്ടാകാന്‍ സാധ്യത യുള്ളതായി  ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില് പറയുന്നു‍. കെനിയന്‍ വ്യാമസേന നടത്തിയ ആക്രമണത്തില്‍  60 പേര്‍ കൊല്ലപെടുകയും അന്‍പതോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതികള്‍ ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാകാമെന്നും .കെനിയയിലേക്ക്‌ പോകുന്ന ബ്രിട്ടീഷ്‌ പൗരന്‍മാര്‍  ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അല്‍-ഖ്വൊയിദയുമായി ബന്ധമുള്ള ഷെബാബ്‌ സംഘടനയാണ്‌ കെനിയയില്‍ പ്രധാനമായും തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നത്‌. മാംബാസയില്‍ നിന്ന്‌ ബ്രിട്ടീഷ്‌ പൗരന്‍ അറസ്‌റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കെനിയയിലെത്തിയ ബ്രിട്ടീഷ്‌ പൊലീസിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ മൂന്നറിയിപ്പെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ കെനിയ വ്യോമാക്രണം നടത്തി നിരവധി മരണം

January 8th, 2012

somalia-kenya-attack-epathram

ബ്ലൂം ബെര്‍ഗ്: തെക്കന്‍ സോമാലിയയില്‍ കെനിയന്‍ വ്യോമസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തി നടത്തിയ കനത്ത ആക്രമണത്തില്‍ 60 അല്‍ ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50 ഓളം ആളുകള്‍ക്ക് പരിക്ക് പറ്റുകയും  പത്തോളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കെനിയയ്ക്കുനേരെ തീവ്രവാദ ഭീഷണി ശക്തമായതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു കെനിയയിലെ ആഢംബര റിസോട്ടില്‍ വെച്ച് ബ്രിട്ടീഷ് വിനോദ സഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദികള്‍ അല്‍ശബാബിനാണെന്ന് കെനിയന്‍ ഭരണകൂടം ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം സര്‍ക്കാര്‍ അല്‍ശബാബിനെതിരെ ശക്തമായ നടപടികളാണ് കൈകൊണ്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ വീണ്ടും സ്‌ഫോടന പരമ്പര 27 പേര്‍ മരിച്ചു

January 5th, 2012

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത്  ഉണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ ഒരു ബസ് സ്റ്റോപ്പില്‍ മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ഒന്‍പത് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വഴിയരികില്‍ ഉണ്ടായ സ്‌ഫോടനത്തിലും  ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുശേഷം വടക്കന്‍ നഗരമായ കാസിമിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലാണ് 12 പേര്‍ മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. കാസിമിയയിലേത് ഒന്ന് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം ഉണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുഡാനില്‍ ഗോത്രസംഘര്‍ഷത്തില്‍ മരണം നൂറ്റെണ്‍പത് കടന്നു

January 5th, 2012

കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍  നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭഗവദ്‌ ഗീത : ഇന്ത്യയുടെ ആരോപണം റഷ്യ തള്ളി

December 23rd, 2011

russian-court-epathram

മോസ്കോ : ഭഗവദ്‌ ഗീത എന്ന പൌരാണിക ഭാരതീയ കാവ്യമല്ല റഷ്യന്‍ കോടതിയില്‍ നിരോധനം നേരിടുന്നത് എന്നും മൂല കൃതിയുടെ ഒരു വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും റഷ്യ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (International Society for Krishna Consciousness – ISKCON) എന്ന സംഘടനയുടെ സ്ഥാപകനായ എ. സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദ 1968ല്‍ രചിച്ച ഭഗവദ്‌ ഗീതയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ റഷ്യന്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 13ആം ഖണ്ഡികയ്ക്ക് എതിരാണെന്നും ഇതാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതെന്നും റഷ്യ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

December 22nd, 2011

Iraq-explosion-epathram

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും, അല്ലാവി, ബാബുല്‍ മുഅ്തം, ഷുവാല തുടങ്ങിയ സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളില്‍ 57പേര്‍ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കില്‍ നിന്ന് യു. എസ് സേന പിന്‍വാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടന പരമ്പരയാണ് ഇത്.

-

വായിക്കുക: , ,

Comments Off on ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

ബെല്‍ജിയന്‍ നഗരമായ ലീജില്‍ ചാവേര്‍ സ്‌ഫോടനം

December 13th, 2011

BELGIUM-EXPLOSIONS-epathram

ബ്രസ്സല്‍സ്: കിഴക്കന്‍ ബെല്‍ജിയന്‍ നഗരമായ ലീജിലെ സെയിന്റ് ലാംബെര്‍ട്ട് എന്ന പ്രദേശത്ത് ആള്‍ത്തിരക്കുള്ള സ്ഥലത്ത് ഒരു ബസ് സ്‌റ്റോപ്പിനോട് ചേര്‍ന്ന് ഉഗ്ര ചാവേര്‍ സ്‌ഫോടനം. ആയുധധാരിയായ ഒരാള്‍ സ്‌ഫോടക വസ്തുക്കള്‍ ആള്‍ക്കൂടത്തിനിടയിലേക്ക് വലിച്ചെറിയുകയാണുണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ട് പേര്‍ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടതായി ആദ്യവിവരം. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടതായാണ് ന്യൂസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

-

വായിക്കുക:

Comments Off on ബെല്‍ജിയന്‍ നഗരമായ ലീജില്‍ ചാവേര്‍ സ്‌ഫോടനം

യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

അഫ്ഗാനിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ 52 ആയി

December 6th, 2011

kabul-bomb-explosion-epathram

കാബൂള്‍:  അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ ആരാധനാലയത്തിലും വടക്കന്‍ നഗരമായ കാണ്ഡഹാറിലെ മസാരി ഷെരീഫിലുമുണ്ടായ   സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 52 ആയി, 130 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആരാധനാലയത്തിന് സമീപം നിര്‍ത്തിയിരുന്ന സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം 11.30 നാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. മുഹറം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവര്‍ ഏറെയും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി തകര്‍ത്തു

November 27th, 2011

Kamla Persad-Bissessar-epathram

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജയുമായ കമല പ്രസാദ് ബിസ്സേസറിനെയും മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തെയും വധിക്കാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്ത് ആഗസ്ത് 21 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധശ്രമമെന്നു കരുതുന്നു. ആക്രമണ പദ്ധതിക്കു ലക്ഷ്യമിട്ടവരുടെ പേരുവിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുമെന്നും ഹീനമായ രാജ്യദ്രോഹമാണവര്‍ ചെയ്തതെന്നും പ്രധാനമന്ത്രി കമല പ്രസാദ് ബിസ്സേസര്‍ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതില്‍ ഇത്രയേറെ നീരസമുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂടിചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 219101120»|

« Previous Page« Previous « പാകിസ്ഥാനില്‍ വീണ്ടും ‘നാറ്റോ’ ആക്രമണം; 28 സൈനികര്‍ കൊല്ലപ്പെട്ടു
Next »Next Page » വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine