ഉഗാണ്ടയില്‍ ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു

July 1st, 2011

കംപാല: ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു . 47 കുട്ടികള്‍ക്കു പരുക്കേറ്റത്. ഉഗാണ്ടയിലെ കിരിയാന്‍ഡോന്‍ഗോയിലെ റുന്യന്യ പ്രൈമറി സ്കൂളിലെ കുട്ടികളാണു ദുരന്തത്തിന് ഇരയായത്. ശക്തമായ മഴയ്ക്കു പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ്  അപകടം  ഉണ്ടായത്. 18 കുട്ടികള്‍ സംഭവസ്ഥലത്തു മരിച്ചു. മിന്നല്‍ രക്ഷാചാലകം സ്കൂളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതര്‍. ലോകത്ത് ഇടിമിന്നലേറ്റ് ഏറ്റവുമധികം പേര്‍ മരിക്കുന്നത് ഉഗാണ്ടയിലാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ വെള്ളപ്പൊക്കം 100 പേര്‍ മരിച്ചു

June 13th, 2011

china-flood-epathram

ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എണ്‍പതോളം പേരെ കാണാതായി. ഹുനാന്‍, ഹുബെ, എന്നീ പ്രവിശ്യകളിലാണ് വെള്ളപൊക്കത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. ഇതുവരെ 128000 പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുന്ണ്ടെന്നു അധികൃതര്‍ അറിയിച്ചു. 15 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നു ചൈനയില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നിപര്‍വത പുക : 252 വിമാനങ്ങള്‍ റദ്ദ്‌ ചെയ്തു

May 24th, 2011

volcanic-ash-epathram

ഗ്ലാസ്ഗോ : അഗ്നി പാര്‍വത പുക മൂലം യൂറോപ്പില്‍ 252 വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തു. ഹീത്രോ, ഗ്ലാസ്ഗോ, എഡിന്‍ബര്‍ഗ്, ഇന്വേര്നെസ്, അബര്‍ദീന്‍, ന്യൂകാസ്ല്‍ എന്നീ വിമാന താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഐസ്‌ലാന്‍ഡിലെ ഗ്രിമ്സവോന്‍ അഗ്നിപര്‍വതത്തില്‍ നിന്നും ഉയരുന്ന ചാര പുക കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ തന്റെ അയര്‍ലണ്ട് സന്ദര്‍ശനം വെട്ടി ചുരുക്കി ഇന്നലെ രാത്രി തന്നെ ഇംഗ്ലണ്ടില്‍ എത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൂപ്പര്‍ മൂണ്‍ ഇന്ന്

March 19th, 2011

moon-epathram

മേരിലാന്‍ഡ് : ചന്ദ്രന്‍ ഭൂമിയോട്‌ ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ഇന്നാണ്. നഗ്ന നേത്രങ്ങള്‍ക്ക് ഇന്ന് ചന്ദ്രന്‍ കൂടുതല്‍ അടുത്തും വലുതുമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പ്രതിഭാസത്തെ സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. കഴിഞ്ഞ സൂപ്പര്‍ മൂണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഈ പ്രതിഭാസം പൌര്‍ണ്ണമി ദിനത്തില്‍ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നമുക്ക്‌ ചന്ദ്രനെ ഏറ്റവും വലുതായി കാണുവാന്‍ കഴിയുന്നത്. ഈ മാസത്തെ പൌര്‍ണ്ണമി മാര്‍ച്ച് 19 ശനിയാഴ്ച (ഇന്ന്) യാണ് വരുന്നത്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പത്തിനും സുനാമിക്കും കാരണമായത്‌ സൂപ്പര്‍ മൂണ്‍ ആണെന്ന പ്രചരണം നാസ തള്ളിക്കളയുന്നു. ചരിത്രത്തിലെ പല ഭൂകമ്പങ്ങളും വെളുത്ത വാവിനോ അതിനടുത്ത ദിവസങ്ങളിലോ ആയിരുന്നു എന്നും അതിനാല്‍ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ മൂണ്‍ ആണ് ജപ്പാനിലെ വന്‍ ദുരന്തത്തിന് കാരണമായത്‌ എന്ന് ഇന്ത്യയിലെ ചില ശാസ്ത്രജ്ഞര്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു.

ഇന്നത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തില്‍ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം 3,56,577 കിലോമീറ്റര്‍ ആണ്. ഇത് ശരാശരി ദൂരമായ 3,82,900 കിലോമീറ്ററില്‍ നിന്നും വെറും 26,323 കിലോമീറ്റര്‍ കുറവാണ്. കാഴ്ചയില്‍ പ്രകടമാണെങ്കിലും ജ്യോതിശാസ്ത്ര പരമായി ഇതൊരു വലിയ വ്യത്യാസമല്ല.

പൌര്‍ണമിക്കും അമാവാസിക്കും ചന്ദ്രന്റെ ആകര്‍ഷണം ഭൂമിയില്‍ കൂടുതലായി അനുഭവപ്പെടുന്നു. ദിവസേനയുള്ള വേലിയേറ്റത്തിനു കാരണമാവുന്ന ചന്ദ്രന്റെ ആകര്‍ഷണ ബലം ഈ ദിവസങ്ങളില്‍ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകളില്‍ സാധാരണയില്‍ കൂടുതലായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ജപ്പാനിലെ ഭൂകമ്പം ഇങ്ങനെയൊരു ദിവസത്തില്‍ നിന്നും ഒരാഴ്ച മാറി ചന്ദ്രന്റെ ആകര്‍ഷണ ശക്തി ഏറ്റവും കുറവ്‌ അനുഭവപ്പെടുന്ന സമയത്താണ് സംഭവിച്ചത്‌. ചന്ദ്രന്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ തന്നെ ജപ്പാനിലെ ദുരന്തത്തിന് കാരണക്കാരന്‍ സൂപ്പര്‍ മൂണ്‍ ആണെന്ന് പറയുന്നത് വീടിനു തീ പിടിച്ചതിനു കാരണം അടുത്ത നഗരത്തിലേക്ക് സന്ദര്‍ശനത്തിനു പോയ കൊള്ളി വെപ്പുകാരനാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്ഥിതി വിവര കണക്കുകള്‍ നിരത്തി ചരിത്രത്തിലെ ചില ഭൂകമ്പങ്ങള്‍ നടന്നത് പൌര്‍ണമി ദിവസത്തിന്റെ അടുത്ത ദിവസങ്ങളിലാണ് എന്ന് പറയുന്നവര്‍ രണ്ടു കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഒന്ന്, നേരത്തെ പറഞ്ഞ കൊള്ളി വെപ്പുകാരന്‍ സ്ഥലത്തില്ലാത്ത പ്രശ്നം. രണ്ട്, ചരിത്രത്തില്‍ നടന്ന ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും നടന്നത് ഇത്തരം ദിവസങ്ങളിലല്ല എന്ന സത്യം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ നിലയത്തില്‍ സ്ഫോടനം

March 12th, 2011

japan-fukushima-nuclear-plant-explosion-epathram

ഫുക്കുഷിമ : സുനാമിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകരാറിലായ ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ ഒന്നാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചു. റിയാക്ടര്‍ തണുപ്പിക്കുന്ന പമ്പുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് റിയാക്ടര്‍ കോര്‍ തണുപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും റിയാക്ടറിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയുമാണ് ഉണ്ടായത് എന്ന് ഇവിടെ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മര്‍ദ്ദം കുറേശ്ശെയായി കുറയ്ക്കാന്‍ ചില വാല്‍വുകള്‍ തുറന്നു കൊണ്ട് ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ ചില വാല്‍വുകള്‍ തുറക്കാനാകാത്ത വണ്ണം ഉറച്ചു പോയതിനാല്‍ ഈ ശ്രമം വിജയം കണ്ടില്ല.

സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ പറയുന്നത് തെറ്റാണ് എന്ന് ഈ സ്ഫോടനം തെളിയിക്കു ന്നതായാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആണവ നിലയം സ്ഥിതി ചെയ്ത കെട്ടിടം തകര്‍ന്നതിനാല്‍  റിയാക്ടര്‍ ഭാഗികമായി ഉരുകിയിട്ടു ണ്ടാകുമെന്നാണ് കരുതുന്നത്. ഇത് പൂര്‍ണ്ണമായ റിയാക്ടര്‍ നാശത്തിന് വഴി വെയ്ക്കാം എന്നാണ് ആശങ്ക.

ആണവ നിലയത്തിലെ ഇന്ധനത്തിന്റെ താപനില നിയന്ത്രണ വിധേയമായി നിര്‍ത്താന്‍ ഇന്ധന ദണ്ഡുകള്‍ വെള്ളം ഉപയോഗിച്ച് തണുപ്പി ക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം റിയാക്ടറില്‍ നിന്നും പുറത്തു വരുന്നത് നീരാവി യായിട്ടാണ് എന്നതിനാല്‍ ഇത് വീണ്ടും ഉപയോഗി ക്കാനാവില്ല. റിയാക്ടര്‍ തണുപ്പിക്കാനായി തുടര്‍ച്ചയായി പുതിയ വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കണം എന്നര്‍ത്ഥം. സുനാമിയില്‍ പ്രവര്‍ത്തന രഹിതമായ വൈദ്യുതി ബന്ധവും പമ്പിംഗ് സംവിധാനവും തണുപ്പിക്കാനുള്ള സംവിധാനത്തെ തകരാറിലാക്കി. ഇന്ധന ദണ്ഡുകള്‍ തണുപ്പിക്കാനുള്ള വെള്ളം പമ്പ് ചെയ്യാന്‍ കഴിയാ താവുന്നതോടെ ജല നിരപ്പ്‌ കുറയുകയും ദണ്ഡുകള്‍ ചൂടാവുകയും ഇവ ഉരുകുകയും ചെയ്യും. ഇതോടെ ആണവ വികിരണം ക്രമാതീതമാവും.

ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പര്‍ റിയാക്ടറാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ ഇവിടെ ആറു റിയാക്ടറുകള്‍ ഉണ്ട്. ഫുക്കുഷിമ രണ്ടില്‍ നാല് റിയാക്ടറുകള്‍ ആണുള്ളത്. അല്‍പ്പം വടക്കായി വേറെയും മൂന്നു റിയാക്ടറുകള്‍ ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം സ്ഥിതി ഗതികള്‍ ആശങ്കാ ജനകമാണ്.

പരിസര പ്രദേശങ്ങളിലെ ജനങ്ങളോട് നേരത്തെ അധികൃതര്‍ പറഞ്ഞത്‌ പ്രദേശം വിട്ടു പോകുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് വീടിനകത്ത് തന്നെ ഇരിക്കുവാനാണ് പുതിയ നിര്‍ദ്ദേശം. ഇത് അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള ആണവ പ്രസരണം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

ഫുക്കുഷിമയിലെ ആണവ നിലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്‌ ആണവ പ്രസരണം പുറത്തേയ്ക്ക് വരുന്നതിനു എത്രത്തോളം സഹായകര മായിട്ടുണ്ട് എന്ന് ഇനിയും അറിവായിട്ടില്ല. എന്നാല്‍ വന്‍ തോതിലുള്ള ചോര്ച്ചയാണ് ഉണ്ടായത്‌ എങ്കില്‍ ഇത് ബഹിരാകാശത്തേയ്ക്ക് വരെ പരക്കുവാനും, ശാന്ത സമുദ്രത്തിനപ്പുറത്തുള്ള അമേരിക്ക വരെ മഞ്ഞും മഴയുമായി പെയ്തിറങ്ങാനും സാദ്ധ്യതയുണ്ട്. ചെര്‍ണോബില്‍ ആണവ അപകടത്തെ തുടര്‍ന്ന് ഇത്തരം ആണവ മഴകള്‍ അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുണ്ട്.

ആണവ ഊര്‍ജ്ജം നമുക്ക് വേണ്ട എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന വിരോധികളാണ് എന്നാരോപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ ഈ ദുരന്തങ്ങള്‍ ഇരുത്തി ചിന്തിപ്പിച്ചാല്‍ നന്ന്. അല്ലെങ്കില്‍ ഭാവി തലമുറകള്‍ നാം എത്ര വിഡ്ഢികളായിരുന്നു എന്ന് പറയുമെന്ന് തീര്‍ച്ച.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ഇനിയും ഒരു ആണവ ഭീതിയില്‍?

March 12th, 2011

japan-nuclear plant-epathram

ടോക്യോ: ഭൂകമ്പവും സുനാമിയും അനേക മനുഷ്യ ജീവനുകള്‍ കവര്‍ന്ന ജപ്പാനില്‍, ഇപ്പോള്‍ ആണവ ഭീതിയും. രാജ്യത്തെ രണ്ടു ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായി എന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇവയില്‍ ഒന്നില്‍ ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. ടോക്യോയുടെ 160 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രമായ ഫുകുഷിമ ദൈചിയിലെ 5 ആണവ റിയാക്ടറുകളില്‍ ഒന്നില്‍ നിന്നും ആണവ ഇന്ധനം ചോര്‍ച്ച ഉണ്ടായി. ഈ റിയാക്ടറിലും ഇചിരോ ഫുജിസാകി എന്ന മറ്റൊരു ആണവ നിലയത്തിലും ശീതീകരണ സംവിധാനം തകരാറിലായി എന്ന് അമേരിക്കയിലെ ജപ്പാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ ഒന്നിലെ ശീതീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 100 ഡിഗ്രിക്ക് മേലെ ആയി. ഈ ആണവ നിലയങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ ആണവ നിലയങ്ങളിലെ റിയാക്ടറുകളിലെ സമ്മര്‍ദം വര്‍ധിച്ചതിനാല്‍ ഇവയിലെ വാല്‍വുകള്‍ തുറക്കുവാന്‍ ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ അധിക താപനില കാരണം വെള്ളം തിളയ്ക്കുകയും, അധികമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. റിയാക്ടറുകളിലെ പ്രധാന കണ്ട്രോള്‍ മുറികളില്‍ അണു പ്രസരണം സാധാരണ അണു പ്രസരണത്തില്‍ നിന്നും ആയിരം മടങ്ങ്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ നിലയങ്ങള്‍ അടച്ചാലും അവയിലെ ആണവ ഇന്ധനം ഉടന്‍ തന്നെ നിര്‍വീര്യം ആകുന്നില്ല. എന്നാല്‍ ഇത് വരെ ആണവ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഈ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടില്‍ ആയി.

ജപ്പാനില്‍ തന്നെ ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജ രൂപത്തിന്റെ നശീകരണ ശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വികിരണ ശേഷി ഉള്ളതായ ഈ പ്രക്രിയ ഇത്തരം ഒരു പ്രകൃതി ദുരന്തത്തില്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളത് ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ സുനാമിയുടെ താണ്ഡവം

March 11th, 2011

japan-tsunami-epathram

ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ മാറി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് എന്ന് കരുതുന്നു. ജപ്പാനിലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.46 നായിരുന്നു ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍ വരെ ഉയര്‍ന്നു.  ജപ്പാന്റെ വടക്കു കിഴക്കന്‍ മേഘലയിലാണ് സുനാമി ആഞ്ഞടിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ ഒരു പ്രദേശം വെള്ളത്തിനടിയിലായി. കുതിച്ചെത്തിയ സുനാമി തിരമാലകളില്‍ കെട്ടിടങ്ങളും, കാറുകളും, കപ്പലുകളും ഒലിച്ചു പോയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജപ്പാന്‍ തീരത്ത് സുനാമി ഉണ്ടാകുന്നത്. അനേകം കെട്ടിടങ്ങളും വീടുകളും നശിച്ചു.  ആയിര ക്കണക്കിനു ആളുകള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നി ബാധയും ഉണ്ടായിട്ടുണ്ട്. നിരവധി പേര്‍ വിവിധ കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സൈന്യം രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി രംഗത്തെത്തി യിട്ടുണ്ട്. എന്നാല്‍ തുടര്‍ ചലനങ്ങളും സുനാമിയും ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാകുവാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ടവറുകള്‍ ഉള്‍പ്പെടെ ഉള്ള നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടായതിനെ തുടന്ന് ടെലിഫോണ്‍ അടക്കം ഉള്ള സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി.

തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ ഉണ്ടായ സുനാമി തിരമാലകളെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും, ദേശീയ സുനാമി നിരീക്ഷണ കേന്ദ്രവും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ഉണ്ടാകുവാനുള്ള സാധ്യതയെ പറ്റി നിരീക്ഷിച്ചു വരികയാണ്. പ്രാഥമിക നിഗമനങ്ങള്‍ അനുസരിച്ച്  ഇന്ത്യന്‍ തീരത്തെ സുനാമി ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ന്യൂസീലാന്‍ഡ്‌ ഭൂചലനം മരണം 75 ആയി

February 23rd, 2011

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസീലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇന്നലെ രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും പള്ളികളും തകര്‍ന്നു വീണു.

കെട്ടിടാവശി ഷ്ടങ്ങള്‍ക്കിടയില്‍ 400 ല്‍ അധികം പേര്‍ കുടുങ്ങി ക്കിടക്കുകയാണ്. പ്രധാനമന്ത്രിയായ ജോണ്‍ കീ ഇത് ഒരു ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ 80 വര്‍ഷങ്ങളില്‍ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രസിദ്ധമായ ക്രൈസ്‌റ്റ് ചര്‍ച്ച്‌ കത്തീഡ്രല്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. കാന്‍റര്‍ബറി ടി. വി. യുടെ ആറു നിലയുള്ള ഓഫിസും തകര്‍ന്നിട്ടുണ്ട്. രണ്ടു ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇടിഞ്ഞു വീണ കെട്ടിടങ്ങള്‍ക്ക് അടിയില്‍ പെട്ടു തകര്‍ന്നു. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ ത്തുടര്‍ന്ന് തെരുവുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കം : രണ്ടു ലക്ഷം പേര്‍ ദുരിതത്തില്‍

January 1st, 2011

australian-flood-epathram

ബ്രിസ്ബേന്‍ : ടാഷാ ചുഴലിക്കാറ്റ്‌ മൂലം ഉണ്ടായ വെള്ളപ്പൊക്കം ഓസ്ട്രേലിയയില്‍ രണ്ടു ലക്ഷം പേരെ ബാധിച്ചതായി കണക്കാക്കുന്നു. ഇന്നലെ മുതല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ തുടങ്ങി. കുടിയൊഴിപ്പിക്കപ്പെട്ടവരെ പ്രധാന മന്ത്രി ജൂലിയാ ഗില്ലാര്‍ഡ്‌ സമാശ്വസിപ്പിക്കവെ തന്നെ പോലീസ്‌ കുടിയൊഴിപ്പിക്കല്‍ തുടരുന്നുണ്ടായിരുന്നു. ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്നാല്‍ ഉണ്ടാവുന്നത്രയും വലിയ പ്രദേശമാണ് വെള്ളപ്പൊക്കം മൂലം ദുരിതത്തില്‍ ആയിരിക്കുന്നത്. ബ്രിസ്ബേന്‍ നഗരത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ കൃഷിയും ഖനന വ്യവസായവും വെള്ളപ്പൊക്കത്തോടെ പ്രതിസന്ധിയിലായി. റോഡ്‌ റെയില്‍ ഗതാഗതം സ്തംഭിച്ചതോടെ ഇവിടത്തെ കല്‍ക്കരി വ്യവസായവും സ്തംഭിച്ചു.

വന്‍ തോതില്‍ കൃഷി നാശം ഉണ്ടായത്‌ പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യം ഉളവാക്കും എന്ന് ഭയപ്പെടുന്നു. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷ്യ ക്ഷാമവും മലിന ജലത്തില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ ഉണ്ടാവും എന്നാ ഭയവുമാണ് അധികൃതരെ അലട്ടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 7456»|

« Previous Page« Previous « ഡോ. ഹനീഫിനോട് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു
Next »Next Page » സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine