സമാധാനത്തിനുള്ള നൊബേല് പുരസ്കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്ക്കു വേണ്ടിയുള്ള സമാധാന പൂര്വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല് സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.
ഡോക്ടര് ആല്ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ് സ്വീഡിഷ് ക്രോണും ലഭിക്കും.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര് അറിയപ്പെടുന്നത്. 2011 മുതല് 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ വര്ഷം യൂറോപ്യന് യൂണിയന് തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്ത്തകനായ എഡ്മുണ്ടോ ഗോണ് സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.
244 വ്യക്തികളും 94 സംഘടനകളും ഉള്പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല് കമ്മിറ്റി അവാര്ഡിന് പരിഗണിച്ചില്ല.
അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള് താന് ഇടപെട്ട് നിര്ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല് തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്ഹത മറ്റാര്ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്ത്തിച്ചിരുന്നു. Image Credit : F B Page