കോഴിക്കോട് : മികച്ച ചിത്ര ത്തിനും മികച്ച നടനും ഉള്‍പ്പെടെ നാല് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്‌ഥ മാക്കിയ ‘ആദാമിന്‍റെ മകന്‍ അബു’ എന്ന സിനിമ യുടെ റിലീസിംഗ് കോഴിക്കോട് അവധിക്കാല കോടതി സ്‌റ്റേ ചെയ്തു
സിനിമ യുടെ സഹ നിര്‍മ്മാതാവ് അഷ്‌റഫ് ബേഡി യുടെ ഹര്‍ജി യിലാണ് തിയ്യേറ്ററു കളിലെ പ്രദര്‍ശനം തടഞ്ഞത്. ഹര്‍ജി ജൂണ്‍ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും.
സിനിമ തന്‍റെയും സംവിധായകന്‍ സലീം അഹമ്മദി ന്‍റെയും സംയുക്ത സംരംഭം ആണെന്നും എന്നാല്‍ അവാര്‍ഡ് രേഖ കളില്‍ നിന്ന് തന്നെ ഒഴിവാക്കി എന്നും അഷറഫ് ഹര്‍ജി യില്‍ പറയുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം മാധ്യമ ങ്ങളില്‍ നല്‍കിയ അഭിമുഖ ങ്ങളിലും വാര്‍ത്ത കളിലും തന്‍റെ പേര് ഒഴിവാക്ക പ്പെട്ടെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.
ഇതിനിടെ, ആദാമിന്‍റെ മകന്‍ അബു റിലീസ് ചെയ്യാന്‍ മമ്മൂട്ടി യുടെ പ്ലേഹൗസ് താത്പര്യം പ്രകടിപ്പിച്ചതായി ഒരു വാര്‍ത്ത വന്നിരുന്നു. ജൂണ്‍ 25 നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, controversy