അടൂര്‍ : പ്രശസ്ത നടി അടൂര്‍ പങ്കജം അന്തരിച്ചു. ശനിയാഴ്ച രാത്രി അടൂര്‍ പന്നിവിഴ യിലുള്ള വീട്ടില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാലമായി ചികിത്സ യിലും വിശ്രമ ത്തിലു മായിരുന്നു. നാടക രംഗത്തു നിന്നാണ് അടൂര്‍ പങ്കജം സിനിമ യിലെത്തി യത്. അടൂര്‍ പാറപ്പുറത്ത് കുഞ്ഞി രാമന്‍പിള്ള യുടെയും കുഞ്ഞൂ കുഞ്ഞമ്മ യുടെയും മകളായി 1935 ലാണ് ജനനം. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്. കെ. പി. കെ. പണിക്കരുടെ നടന കലാ വേദി യിലൂടെ യാണ് നാടക അഭിനയ ജീവിത ത്തിനു തുടക്കം കുറിച്ചത്.
‘മധുമാധുര്യം’ എന്ന നാടക ത്തില്‍ നായിക യായിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞ് ഭാഗവതര്‍ അടക്കമുള്ള പ്രമുഖ കലാ കാരന്‍ മാര്‍ക്കൊപ്പം പ്രവര്‍ത്തി ക്കാനും സാധിച്ചു. ദേവരാജന്‍ പോറ്റിയുടെ ട്രൂപ്പായ ഭാരത കലാചന്ദ്രിക യില്‍ അഭിനയിക്കുന്ന കാലയള വില്‍ അദ്ദേഹ വുമായി വിവാഹം നടന്നു. രക്തബന്ധം, ഗ്രാമീണ ഗായകന്‍, വിവാഹ വേദി, വിഷ മേഖല തുടങ്ങിയ നാടകങ്ങളില്‍ അടൂര്‍ പങ്കജം വേഷമിട്ടു.
‘പ്രേമലേഖ’ എന്ന സിനിമ യിലൂടെ രംഗത്ത് വന്നു എങ്കിലും ആ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഉദയാ യുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘വിശപ്പിന്‍റെ വിളി’ യില്‍ അഭിനയിച്ചു. പ്രേംനസീര്‍, തിക്കുറിശ്ശി, മുതുകുളം, എസ്. പി. പിള്ള, കുമാരി തങ്കം തുടങ്ങിയവര്‍ അഭിനയിച്ച ആ ചിത്രമാണ് പങ്കജ ത്തിന്‍റെ റിലീസായ ആദ്യ ചിത്രം.
ഭാര്യ, ചെമ്മീന്‍, കടലമ്മ, അച്ഛന്‍, അവന്‍ വരുന്നു, അച്ചാരം അമ്മിണി ഓശാരം ഓമന, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയ ക്കുട്ടി, സി. ഐ. ഡി., അനിയത്തി, സ്വാമി അയ്യപ്പന്‍, കര കാണാ ക്കടല്‍ തുടങ്ങീ 400 – ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ദിലീപ് നായകനായ ‘കുഞ്ഞി ക്കൂനന്‍’ എന്ന സിനിമ യിലാണ് അവസാന മായി അഭിനയിച്ചത്.
1976 -ല്‍ സഹോദരി യുമായി ചേര്‍ന്ന് അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക നാടക സമിതി തുടങ്ങി. പിന്നീട് പങ്കജവും ഭവാനിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭവാനി സമിതി വിട്ട് പുതിയ നാടക സമിതി തുടങ്ങി. ഭര്‍ത്താവ് ദേവ രാജന്‍ പോറ്റിയുടെ പിന്തുണയോടെ പങ്കജം സമിതി യുമായി മുന്നോട്ടുപോയി. പതിനെട്ടു വര്‍ഷം കൊണ്ട് പതിനെട്ടു നാടകങ്ങള്‍ ജയാ തിയേറ്റേഴ്‌സ് അവതരിപ്പിച്ചു. നാടകത്തിനു നല്കിയ സമഗ്ര സംഭാവന കളെ മുന്‍ നിറുത്തി 2008 – ല്‍ അടൂര്‍ പങ്കജ ത്തെയും സഹോദരി അടൂര്‍ ഭവാനി യെയും കേരളാ സംഗീത നാടക അക്കാദമി ആദരിച്ചിരുന്നു.
സിനിമാ സീരിയല്‍ നടന്‍ അജയന്‍ ഏക മകനാണ്. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടു വളപ്പില്‍ നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary