ഹോളീവുഡ് നടി ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു. എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഈറ്റ് പ്രേ ലൌ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജൂലിയ ഇന്ത്യയില്‍ വന്നിരുന്നു. ചിത്രത്തില്‍ വിവാഹ മോചനം നേടിയ നായിക തന്റെ സ്വത്വം തേടി ഇറ്റലിയിലും ഇന്ത്യയിലും, ബാലിയിലുമെല്ലാം സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിന്റെ ഭാഗം ചിത്രീകരിക്കുവാന്‍ ആണ് അവര്‍ ഇന്ത്യയില്‍ എത്തിയതും ഹിന്ദുമതത്തെ പറ്റി കൂടുതല്‍ അടുത്ത് അറിയുവാന്‍ ഇടയായതും.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന നടി അടുത്ത ജന്മത്തില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം കാംക്ഷിച്ചാണത്രെ ഹിന്ദുമത ആചാരങ്ങള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചത്. താരം മാത്രമല്ല അവരുടെ ഭര്‍ത്താവും ക്യാമറാമാനുമായ ഡാനിയേല്‍ മോഡറും, മക്കളും ഇപ്പോള്‍ ജീവിക്കുന്നത് ഹിന്ദു മതാചാര പ്രകാരമാണെന്ന് “എല്ലി” മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി ജൂലിയ യോഗയും പരിശീലിക്കുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, hollywood, julia-roberts, world-cinema
ഏതാ ജാതി?
നന്നായി …!!