അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കത്തിന്റെ വിമര്‍ശനം. ‘നാലു പെണ്ണുങ്ങള്‍ ‘, ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങള്‍ വര്‍ത്തമാന കാലത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അടൂര്‍ ഏറെ പിന്നോട്ട് പോയെന്നും അതിനാല്‍ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും നല്ലതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനമകള്‍ പ്രമേയപരമായ പ്രതിസന്ധിയിലാണ്, നിരൂപകനെന്ന നിലയിലും ആസ്വാദകനെന്ന നിലയിലും ഇനി തന്റെ പ്രതീക്ഷ യുവ തലമുറയിലാണ് ഡെറിക് മാല്‍കം പറഞ്ഞു. മലയാളം, ബംഗാളി ചലച്ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ചലച്ചിത്ര നിരൂപകരില്‍ ഏറ്റവും പ്രശസ്തനാണ്. ഇപ്പോള്‍ ഡെറിക് മാല്‍കം അന്താരാഷ്ട്ര ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പ്രസിഡന്റാണ്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: controversy, film-festival, filmmakers, relationships, world-cinema
”അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ കാലത്തിനനുസരിച്ച ചിത്രങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കത്തിന്റെ വിമര്‍ശനം.”
very very very correct.
WHAT HE TOLD IS RIGHT. THERE IS NO SPECIALITY IN ADOOR GOPALAKRISHNAN’S MOVIES. NOT MUCH BETTER THAN A TELE SERIAL.