നടി മമതാ മോഹന്‍ദാസ് വിവാഹിതയായി

December 29th, 2011

mamta-mohandas-wedding-epathram

പ്രമുഖ നടിയും ഗായികയുമായ മം‌മ്‌താ മോഹന്‍ ദാസ് വിവാഹിതയായി. ബാല്യ കാല സുഹൃത്തും വിദേശ വ്യവസായിയുമായ പ്രജിത്താണ് വരന്‍. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ച് രാവിലെയായിരുന്നു വിവാഹ ചടങ്ങുകള്‍. 11-11-2011 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

മയൂഖം എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മം‌മ്‌താ മോഹന്‍ ദാസ് വളരെ വേഗം മലയാളത്തിലും തമിഴിലും ശ്രദ്ധേയയി. മം‌മത അഭിനയിച്ച പാസഞ്ചര്‍, ബസ് കണ്ടക്ടര്‍, ബിഗ് ബി, കഥ തുടരുന്നു, ലങ്ക തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമര്‍ പ്രദര്‍ശനത്തിലും മം‌മ്‌ത മുന്‍ നിരയില്‍ ആയിരുന്നു. മമത പാടിയ ഡാഡി മമ്മി വീട്ടിലില്ലേ എന്ന തമിഴ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ പ്രഭാകാന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു

December 26th, 2011

പ്രശസ്ത കഥാകൃത്ത്‌ എന്‍. പ്രഭാകരന്‍റെ പിഗ്മാന്‍ എന്ന കഥ സിനിമയാകുന്നു. മലയാളഭാഷ ശാസ്ത്രഗവേഷണ വിദ്യാര്‍ഥിയായ ചെറുപ്പക്കാരന്‍ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ ജോലിക്കാരനായി മാറുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് വളരെ പ്രശസ്തമായ ഈ കഥ. തകര ചെണ്ട എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായ അവിര റബേക്ക യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍. പ്രഭാകരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.  ജയസൂര്യ, രമ്യാനമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, ബാബുരാജ്, എം.ആര്‍. ഗോപകുമാര്‍, ജാഫര്‍ ഇടുക്കി, ടി.പി. മാധവന്‍, മണികണ്ഠന്‍, അലന്‍സിയര്‍, നിമിഷ, ഉഷ, റീന ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ സൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി. ആര്‍. ശ്രീരാജാണ് ചിത്രം  നിര്‍മിക്കുന്നത്. സന്തോഷ്‌ വര്‍മ്മ, പി. പി. രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗൗതം സംഗീതം നല്‍കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം

December 26th, 2011

ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആകാശത്തിന്റെ നിറം’ ആന്‍ഡമാന്‍ ദ്വീപില്‍ പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സി.ജെ. കുട്ടപ്പന്‍, ഗീഥ, സലാം, മാസ്റ്റര്‍ ഗോവര്‍ധന്‍, അമല പോള്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഒ. എന്‍. വിയുടെ വരികള്‍ക്ക്, സംഗീതം: രവീന്ദ്ര ജയിന് സംഗീതം നല്‍കുന്നു.‍  എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ ചെയ്യുന്നത്‍, നിര്‍മാണം: കെ. അനില്‍കുമാര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി

December 25th, 2011

actor-mammootys-son-dulkar-salman-wedding-ePathram

ചെന്നൈ : നടന്‍ മമ്മൂട്ടി യുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദീന്‍റെ മകള്‍ അമാല്‍ സൂഫിയ യും വിവാഹിതരായി. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് ചെന്നൈ യിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തു ക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26 ന് കൊച്ചിയില്‍ പ്രത്യേക വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്.

യേശുദാസ്, സുരേഷ് ഗോപി, ദിലീപ്, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന്‍ ഹരിഹരന്‍, തമിഴ് സിനിമാ രംഗത്തു നിന്നും ശരത്കുമാര്‍, ഭാര്യ രാധിക, അര്‍ജുന്‍, പ്രഭു, ഡി. എം. കെ. നിയമസഭാ കക്ഷി നേതാവ് എം. കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുവര്‍ണ്ണ ചകോരം “ദ കളേഴ്സ് ഓഫ് ദ മൌണ്ടസിന്“

December 17th, 2011

colors-of-the-mountain-epathram

തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരം കൊളമ്പിയന്‍ ചിത്രമായ ‘ദ കളേഴ്സ് ഓഫ് ദ മൌണ്ടന്‍സ്‘ കരസ്ഥമാക്കി. കാര്‍ളോസ് സീസര്‍ ആര്‍ബിലേസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രജത ചകോരം മെക്സിക്കന്‍ ചിത്രമായ ‘എ സ്റ്റോണ്‍സ് ത്രോ എവേ’ക്കാണ്.‘ ദി പെയ്‌ന്റിങ്ങ് ലെസനെ‘യാണ് മേളയിലെ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്. മികച്ച ഏഷ്യന്‍ ചിത്രമായി “അറ്റ് ദ എന്റ് ഓഫ് ഇറ്റ് ഓള്‍” എന്ന ബംഗാളി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.‘എമിങ്‌ഗോ നമ്പര്‍ 13’ ന്‍  എന്ന ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍ ഹാമിദ് റിസാ അലിഗോലിയനാണ് മികച്ച സംവിധായകന്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

103 of 174« First...1020...102103104...110120...Last »

« Previous Page« Previous « ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ മോഷണമെന്ന്
Next »Next Page » ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine