ഷൂട്ടിങ്ങിനിടയില്‍ നടി ഭാമയ്ക്ക് പരിക്ക്

August 1st, 2011

bhama-epathram

മൂന്നാര്‍: സിനിമാ ഷൂട്ടിങ്ങിനിടയില്‍  യുവ നടി ഭാമയ്ക്ക് പരിക്ക് പറ്റി. മൂന്നാറില്‍ മൈന എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഭാമയ്ക്ക് പരിക്കേറ്റത്. ഒരു ബസ്സപകടം ചിത്രീകരിക്കുന്നതിനിടയിലാണ് ചില്ലു പൊട്ടി നടിയുടെ കാലിലും മുഖത്തുമെല്ലാം പരിക്ക് പറ്റിയത്.  മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ ചികിത്സ നടത്തി, പരിക്ക് ഗുരുതരമല്ല . തമിഴില്‍ വന്‍ വിജയമായ മൈന എന്ന ചിത്രമാണ് കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നത്. നേരത്തെ മറ്റൊരു നടിയെ ആയിരുന്നു ഈ റോള്‍ ചെയ്യുവാന്‍ പരിഗണിച്ചിരുന്നത്, അവര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ഭാമയെ കാ‍സ്റ്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍

July 31st, 2011

Mammootty-Mohanlal-epathram
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്റെ’ ജോലികള്‍ തുടങ്ങുന്നു. സിബി- ഉദയന്‍ ടീം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യുകയാണ് ലക്‌ഷ്യം. മമ്മൂട്ടി നിര്‍മാതാവ് ആകുന്ന ചിത്രത്തില്‍ തുല്യ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

ഒരേസമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്‍‌മാരായി മമ്മൂട്ടിയും ലാലും അവര്‍ക്കിടയില്‍ പെടുന്ന, അവരെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ പോലും കഴിവുള്ള കഥാപാത്രമായി ദിലീപും എത്തുന്നു. ഹാസ്യത്തിനും ത്രില്ലിങ്ങിനും പ്രാധാന്യം നല്‍കിയാണ്‌ ചിത്രം ഒരുക്കുന്നത്. അതുവഴി സംവിധാകരായുള്ള തങ്ങളുടെ അരങ്ങേറ്റം മെഗാഹിറ്റാക്കാം എന്നാണ് സിബിയുടെയും ഉദയന്റെയും പ്രതീക്ഷ.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓര്‍മ്മ മാത്രം : ഒരു പ്രവാസി സംരംഭം

July 29th, 2011

ormma-mathram-ePathram
അബുദാബി : പ്രവാസ ലോകത്തെ ചലച്ചിത്ര നിര്‍മ്മാതാവ്‌ രാജന്‍ തളിപ്പറമ്പ്‌ (ദോഹ രാജന്‍) ഹൊറൈസണ്‍ എന്‍റര്‍ ടെയിന്‍ മെന്‍റി ന്‍റെ ബാനറില്‍ നിര്‍മ്മിച്ച് മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ ജൂലായ്‌ 29 ന് തിയ്യേറ്ററുകളില്‍ എത്തുന്നു.

ദേശീയ അവാര്‍ഡ്‌ നേടിയ ഏകാന്തം, സംസ്ഥാന പുരസ്കാരം നേടിയ മധ്യവേനല്‍ എന്നീ ചിത്ര ങ്ങള്‍ക്ക് ശേഷം മധു കൈതപ്രം ഒരുക്കുന്ന ഈ ചിത്രത്തില്‍ ദിലീപ്‌, പ്രിയങ്കാ നായര്‍, മാസ്റ്റര്‍ സിദ്ധാര്‍ത്ഥന്‍, ധന്യാ മേരി വര്‍ഗ്ഗീസ്‌ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

vtv-damodaran-in-ormma-mathram-ePathram

ദിലീപ്‌, വി. ടി. വി. ദാമോദരന്‍. ചിത്രം : 'ഓര്‍മ്മ മാത്രം'

അബുദാബി യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി. ടി. വി. ദാമോദരന്‍, തോമസ്‌ വര്‍ഗ്ഗീസ്‌ ( ഐ. എസ്. സി. മുന്‍ പ്രസിഡന്‍റ്) എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, ലാലു അലക്‌സ്, ചാലി പാല, ജോയ്, ജയരാജ് വാര്യര്‍, കെ. സി. കൃഷ്ണന്‍, സതി, മിനി അരുണ്‍ എന്നിവരും വേഷമിടുന്നു.

madhu-kaithapram-cv-balakrishnan-ePathram

സംവിധായകന്‍ മധു കൈതപ്രം, തിരക്കഥാകൃത്ത് സി. വി. ബാലകൃഷ്ണന്‍

കഥ : ഡോക്ടര്‍. റഹീം കടവത്ത്‌, തിരക്കഥ സംഭാഷണം : സി. വി. ബാല കൃഷ്ണന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി യുടെ വരികള്‍ക്ക് ഈണം പകരുന്നത് കൈതപ്രം വിശ്വനാഥനാണ്. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍. വിനോദ് ഷൊര്‍ണൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

52 കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്യുന്ന ‘ഓര്‍മ്മ മാത്രം’ വൈകാതെ ഗള്‍ഫിലെ തിയ്യേറ്ററു കളിലും എത്തും.

-പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തമിഴ്‌ നടന്‍ രവിചന്ദ്രന്‍ അന്തരിച്ചു

July 26th, 2011

ചെന്നൈ: നടി ഷീലയുടെ മുന്‍ഭര്‍ത്താവും തമിഴ്‌ നടനുമായിരുന്ന രവിചന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. 1964 ല്‍ പുറത്തിറങ്ങിയ `കാതലിക്കാന്‍ നേരമില്ലെ’ എന്ന ഹാസ്യ തമിഴ്‌ ചിത്രത്തിലൂടെയാണ്‌ രവിചന്ദ്രന്‍ അഭിനയ രംഗത്തേക്ക്‌ പ്രവേശിച്ചത്‌. 2005 ല്‍ മന്ദിരന്‍ എന്ന സംവിധാനം ചെയ്തിരുന്നു

-

വായിക്കുക:

അഭിപ്രായം എഴുതുക »

സൂപ്പര്‍താരങ്ങളുടെ സ്വത്ത്; അഭ്യൂഹം പരക്കുന്നു

July 25th, 2011

തിരുവനന്തപുരം: മലയാള സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി റെയ്ഡിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു. ഔദ്യോഗികമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഏക്കറുകണക്കിന് ഭൂസ്വത്തുള്ളതായും ഇതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കുവാനായി ഒന്നരക്കോടിയോടടുത്ത് പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അതിന്റെ പത്ത് ശതമാനമാണ് ഔദ്യോഗികമായി ടാക്സ് റിട്ടേണ്‍ ചെയ്യുമ്പോള്‍ കാണിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സിനിമാഭിനയം കൂടാതെ ഇരുവര്‍ക്കും വിവിധ ബിസിനസ്സുകളും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനവും ഉണ്ട്.
മോഹന്‍‌ലാലിന് ദുബായില്‍ വില്ലയും ഫ്ലാറ്റുകളുമുള്ളതായും സൂചനയുണ്ട്. മോഹന്‍‌ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തിട്ടുണ്ട്. ആനക്കൊമ്പ് സൂക്ഷിക്കുവാന്‍ അനുമതി രേഖയുണ്ടോ എന്ന് ഇനിയും അറിവായിട്ടില്ല. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
പത്മ പുരസ്കാരവും, ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവിയുമെല്ലാം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരങ്ങള്‍ നികുതിവെട്ടിച്ചതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. മോഹന്‍ ലാലിന്റെ ലഫ്‌റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ഡോ.സുകുമാര്‍ അഴീക്കോട് ആവശ്യപ്പെടുകയുണ്ടായി. ആദായ നികുതി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ മാത്രമേ നിജസ്ഥിതിഅറിയുവാനാകൂ.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

116 of 174« First...1020...115116117...120130...Last »

« Previous Page« Previous « ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും
Next »Next Page » തമിഴ്‌ നടന്‍ രവിചന്ദ്രന്‍ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine