മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം : ഡോ. സുകുമാര്‍ അഴീക്കോട്‌

July 22nd, 2011

lt-colonel-mohanlal-epathram

കോഴിക്കോട്‌ : നികുതി വെട്ടിക്കുന്നവരായി കലാകാരന്മാര്‍ താഴുന്നത് ദുഃഖകരമാണ് എന്നും ലഫ്റ്റ്നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്ത സാഹചര്യത്തില്‍ ഈ പദവി മോഹന്‍ലാലില്‍ നിന്നും പിന്‍വലിക്കണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ക്ക് പുറമേ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പും പിടിച്ചെടുത്തിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌.

ഈ സാഹചര്യത്തില്‍ രാജ്യം ആദരപൂര്‍വം നല്‍കിയ സൈനിക പദവി വഹിക്കാന്‍ മോഹന്‍ലാല്‍ യോഗ്യനല്ല. അതിനാല്‍ ഈ ബഹുമതി അദ്ദേഹത്തില്‍ നിന്നും പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എ. കെ. ആന്റണി തയ്യാറാവണം എന്നും അദ്ദേഹം അറിയിച്ചു.

കാണികള്‍ നല്‍കിയ സ്നേഹവും പണവും സൂപ്പര്‍ താരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ റെയ്ഡ്‌

July 22nd, 2011

mammootty-mohanlal-epathram

ചെന്നൈ : മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ്‌ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ബാംഗളൂരിലും ചെന്നൈയിലും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള താരങ്ങളുടെ വീടുകള്‍ക്ക് പുറമേ ഇവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍, ഓഫീസുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ കൂടി ഒരേ സമയം ഉന്നത തല ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

താരചിത്രങ്ങള്‍ കൂട്ടത്തോടെ കൂപ്പുകുത്തി

July 20th, 2011

കഴിഞ്ഞ ആഴ്ചയിറങ്ങിയ മലയാള സിനിമകള്‍ ബോക്സോഫീസില്‍ കൂട്ടത്തോടെ കൂപ്പുകുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം തുടങ്ങുകയും ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം “കളക്ടര്‍” അടുത്തിടെ പൊടിതട്ടിയെടുത്ത് റിലീസ് ചെയ്യുകയായിരുന്നു. സ്ഥിരം സുരേഷ് ഗോപി ഡയലോഗ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ അനില്‍.സി.മേനോന്‍ സംവിധാനം ചെയ്ത കളക്ടര്‍ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ തിരസ്കരിച്ചു. ദിലീപ് അഭിനയിച്ച “ഫിലിംസ്റ്റാറും“ പ്രിഥ്വിരാജിന്റെ സാന്നിധ്യമുണ്ടായ “മനുഷ്യ മൃഗവും” ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ പരാജയം ഏറ്റു വാങ്ങി. ഫാന്‍സുകാര്‍ പോലും ഈ ചിത്രങ്ങളെ കയ്യോഴിഞ്ഞ ലക്ഷണമാണ്.

ഇന്റര്‍നെറ്റിലെ ഫേസ്ബുക്കിന്റേയും മറ്റും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി റിലീസിങ്ങിനു മുമ്പേ പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയ “ചാപ്പകുരിശ്” തങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിഞ്ഞതോടെ പ്രേക്ഷകര്‍ പുറം തള്ളി. നേരത്തെ പരസ്യത്തിനായി പ്രയോഗിച്ച ഫേസ്ബുക്കുള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ തിരിയുകയും ചെയ്തു. ചിത്രത്തില്‍ നായികയായ രമ്യാനമ്പീശന്റെ ചുമ്പന രംഗം വലിയ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും വിലപ്പോയില്ല. ട്രാഫിക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ചാപ്പാകുരിശ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു എന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും പ്രേക്ഷകനെ കുരിശില്‍ തറക്കുന്നു. ട്രാഫിക്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്‌ന്റ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി വ്യത്യസ്ഥതയും പുതുമയും അവകാശപ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്വീകരിക്കുവാന്‍ പ്രേക്ഷകന്‍ തയ്യാറല്ല എന്ന സന്ദേശമാണ് ചാപ്പാകുരിശിന്റെ പരാജയം വ്യക്തമാക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ വിജയം എടുത്ത് പറയേണ്ടതാണ്. ലളിതമായ ഇതിവൃത്തവും വ്യത്യസ്ഥമായ അവതരണവും ചേര്‍ന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഗംഭീര വിജയമാക്കി മാറ്റി. പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടെ ഈ ചിത്രം ബോക്സോഫീസില്‍ മുന്നേറുന്നു. പ്രേക്ഷകന്റെ അഭിരുചി പരിഗണിക്കാതെ സാറ്റ്‌ലൈറ്റ് റേറ്റു മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ നിരതാരങ്ങള്‍ക്കും അവരെ വച്ച് സിനിമയെടുക്കുന്നവര്‍ക്കും ഈ പരാജയങ്ങള്‍ ഒരു പാഠമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രതിനിര്‍വേദങ്ങള്‍ പുനര്‍ജ്ജനിക്കുന്നത് എന്തിന്

July 18th, 2011

rathinirvedam-epathram

മലയാള സിനിമ പ്രതിസന്ധിയില്‍ ആണെന്ന ചര്‍ച്ച മുറുകിയിരിക്കുന്ന സമയത്ത്‌ തന്നെയാണ് പഴയ ഹിറ്റ് സിനിമകള്‍ വീണ്ടും പടച്ചു വിടുന്നത്. നീലത്താമരയില്‍ തുടങ്ങി രതിനിര്‍വേദത്തില്‍ എത്തി നില്‍ക്കുന്ന ഈ ട്രെന്‍ഡ് മലയാള സിനിമക്ക് എന്ത് ഗുണമാണ് ചെയ്യുക എന്ന് മനസിലാകുന്നില്ല. അത്യാവശ്യം സെക്സ് അടങ്ങിയ ഇരുപതോളം പഴയ ചിത്രങ്ങള്‍ ഇനിയും പുറത്ത് വരാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്.

നല്ല സിനിമയുടെ വക്താവ്‌ എന്ന പേര് സമ്പാദിക്കാന്‍ ഒരുങ്ങി പരാജിതനായ ടി. കെ. രാജീവ്‌ കുമാര്‍ പഴയ ഭരതന്‍ ചിത്രം ഒരുക്കി വീണ്ടും പരാജിതനാകുന്നു എന്ന കാര്യം പറയാതെ വയ്യ. സാമ്പത്തികമായി ഈ ചിത്രം വിജയം കൈവരിച്ചേക്കാം. അതിനു കാരണം എന്താണെന്ന് ഇവിടെ വിവരിക്കാതെ തന്നെ ഏവര്‍ക്കും മനസിലാക്കാം. ഇനി അവളുടെ രാവുകളും അതു പോലുള്ള പഴയ പല ചിത്രങ്ങളും അതേ പേരിലോ മറ്റു പേരിലോ പുനര്‍ജ്ജനിക്കാനിരിക്കുന്നു.

മലയാള സിനിമ പ്രതിഭാ ദാരിദ്ര്യം നേരിടുന്നു എന്ന സത്യം ഇനിയും നാം മറച്ചു വെച്ച്, കഥകളില്ല, സൂപ്പര്‍ സ്റ്റാറുകളുടെ അപ്രമാദിത്വം എന്നൊന്നും മുറവിളി കൂട്ടിയിട്ട് കാര്യമില്ല. കച്ചവടത്തിനപ്പുറം സിനിമയെ ഒരു കലാരൂപമായി കാണുന്നവര്‍ സിനിമാ രംഗത്തും പ്രേക്ഷകരിലും കുറഞ്ഞു വരികയാണ്. നമ്മുടെ ദൃശ്യ സംസ്കാരം പാടെ മാറ്റപ്പെടുന്നു. സിനിമ എന്ന കല കേവലം ഒരു വിനോദോപാധി മാത്രമായി കണ്ടു കൊണ്ട് പടച്ചുണ്ടാക്കുന്ന തട്ടിക്കൂട്ട് സിനിമകളുടെ അതിപ്രസരമാണ് ഇത്തരം റീമേക്ക് തലത്തിലേക്ക് തരം താഴാന്‍ കാരണം.

ഒരു കാലത്ത് മലയാള സിനിമ ഇന്ത്യന്‍ സിനിമകളില്‍ തലയുയര്‍ത്തി നിന്നിരുന്നു. ഇടക്കാലത്ത് ചില ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഒരു കാലം മലയാള സിനിമയെ പിടികൂടി. അന്യ സംസ്ഥാനങ്ങളില്‍ നൂണ്‍ ഷോകള്‍ക്ക് മാത്രം മലയാള സിനിമയെ പ്രദര്‍ശിപ്പിക്കുന്ന ആ പരിതാപകരമായ അവസ്ഥയില്‍ നിന്നും മലയാള സിനിമ വീണ്ടും തലയുയര്‍ത്തി വന്നതായിരുന്നു. എന്നാല്‍ മീശ പിരിക്കാന്‍ തുടങ്ങിയതോടെ വീണ്ടും മലയാള സിനിമയുടെ ഗ്രാഫ് താഴാന്‍ തുടങ്ങി. ഇപ്പോഴിതാ പഴയ ഹിറ്റുകള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ രതിനിര്‍വേദങ്ങളും, അവളുടെ രാവുകളും എത്തുന്നു. ഈ പോക്ക് വീണ്ടും താഴ്ചയിലേക്ക് തന്നെയാണ്. ടി. ഡി. ദാസന്‍, ആത്മകഥ, ആദമിന്റെ മകന്‍ അബു, തകരച്ചെണ്ട, പ്രാഞ്ചിയേട്ടന്‍… എന്നിങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് ഈ അടുത്ത കാലത്ത്‌ മലയാളത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തില്‍ വന്നത്. രതിനിര്‍വേദം പോലുള്ള സിനിമകള്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കൂടി രാജീവ്‌ കുമാറിനെ പോലുള്ള സംവിധായകര്‍ പറയാന്‍ ബാധ്യസ്ഥരാണ്. മലയാള സിനിമയുടെ വളര്‍ച്ചക്ക് നാം ഒരുക്കി വെച്ച ചില താര സങ്കല്പങ്ങള്‍ ഒരു വിലങ്ങു തടിയായി നിലനില്‍ക്കുന്നു എന്ന സത്യത്തെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷെ പ്രതിഭാധനരായ സംവിധായകരുടെ അഭാവം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നു എന്ന സത്യം നമ്മുടെ സംവിധായകരെങ്കിലും മലാസിലാക്കട്ടെ.

നമുക്ക് പഴ സിനിമകളുടെ പുനരാവിഷ്കരണമല്ല വേണ്ടത്‌. പുതിയ ചിന്ത, പുതിയ പരീക്ഷണങ്ങള്‍, കാഴ്ചയുടെ പുതിയ തലം, അതിനായി ഒരു പുതു തലമുറ രംഗത്ത്‌ വരട്ടെ. സിനിമയുടെ മര്‍മ്മം അറിയുന്നവരുടെ പിന്മാറ്റം മതിയാക്കി അവരും രംഗത്ത്‌ സജീവമായാല്‍ കുറെയൊക്കെ പ്രതിസന്ധികള്‍ ഇല്ലാതാക്കാം. മലയാള സിനിമ ഒരു പുതു വസന്തം കൊതിക്കുന്നു. അതിലേക്കുള്ള ചുവടു വെപ്പിനെ തകര്‍ക്കാനേ പുതിയതൊന്നും ഇല്ലാത്ത ഇത്തരം രതിനിര്‍വേദങ്ങള്‍ക്ക് കഴിയൂ.

ഫൈസല്‍ ബാവ

-

വായിക്കുക: , ,

1 അഭിപ്രായം »

കന്നടയില്‍ ഭാവന തകര്‍ക്കുന്നു

July 18th, 2011

bhavana-epathram

ബാംഗ്ലൂര്‍: ഭാവനയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ കന്നട സിനിമയില്‍ നായികയാകുവാന്‍ ഭാവന ഒരുങ്ങുന്നു. ഹിറ്റ് സിനിമയായ ജാക്കിയില്‍ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ നായികയായാണ് കന്നഡയില്‍ ഭാവനയുടെ അരങ്ങേറ്റം. പിന്നീട് വിഷ്ണുവര്‍ധന്‍ എന്ന സിനിമയില്‍ കന്നടയിലെ മറ്റൊരു സൂപ്പര്‍ താരം സുദീപിന്റെ നായികയായി.

സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന റോമിയോ എന്ന ചിത്രത്തില്‍ കന്നടയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ചിത്രത്തിലും ഭാവന തന്നെയാണ് നായിക. കന്നടയില്‍ ലഭിച്ച മൂന്നു സിനിമകളും സൂപ്പര്‍ നായകന്മാര്‍ക്കൊ പ്പമായതില്‍ ഭാവന ഇരട്ടി സന്തോഷത്തിലാണ്. ഏതൊരു അന്യ ഭാഷാ നടിയെ സംബന്ധിച്ചിടത്തോളവും അഭിമാന മര്‍ഹിക്കുന്ന നേട്ടമാണിതെന്നു ഭാവന പ്രതികരിച്ചു. ”കന്നടയിലെ ആദ്യ രണ്ടു ചിത്രങ്ങളെക്കാള്‍ വിഭിന്നമാണ് റോമിയോയുടെ കഥ. സംവിധായകന്‍ ചിത്രത്തെപ്പറ്റി ആദ്യ വിവരണം തന്നപ്പോള്‍ തന്നെ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നു” – ഭാവന പറയുന്നു. കുഞ്ചാക്കോ ബോബനൊപ്പം ‘ഡോക്ടര്‍ ലവ്’, പ്രിയദര്‍ശന്റെ ‘അറബിയും ഒട്ടകവും പി. മാധവന്‍നായരും’ എന്നിവയാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രങ്ങള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

117 of 174« First...1020...116117118...120130...Last »

« Previous Page« Previous « ഓണത്തിന്‌ മമ്മുട്ടിയുടെ കിങ് & കമ്മീഷണര്‍ ഇല്ല
Next »Next Page » രതിനിര്‍വേദങ്ങള്‍ പുനര്‍ജ്ജനിക്കുന്നത് എന്തിന് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine