നടി ശ്വേതയുടെ പരാതിയില്‍ മുസ്ലി പവര്‍ ഉടമ അറസ്റ്റില്‍

April 28th, 2011

shweta-menon-in-musli-power-advertisement

കൊച്ചി: അനുമതി ഇല്ലാതെ ശ്വേതാ മേനോന്റെ ചിത്രം പരസ്യത്തിനായി ഉപയോഗി ച്ചതിനെതിരെ നല്‍കിയ പരാതിയില്‍ മുസ്‌ലി പവര്‍ എക്സ്ട്രായുടെ നിര്‍മ്മാതാവ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം. ഡി. കെ. സി. എബ്രഹാമിനെ സെന്‍‌ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. കയം എന്ന സിനിമയുടെ പോസ്റ്ററില്‍ ശ്വേതാ മേനൊന്റെ ചിത്രത്തിനരികെ ഉത്തേജക മരുന്നെന്ന് പറയപ്പെടുന്ന മുസ്‌ലി പവറിന്റെ പരസ്യം നല്‍കിയതാണ് വിവാദമായത്. ഇതിനെ ചോദ്യം ചെയ്ത് നടി ശ്വേതാ മേനോന്‍ അഡ്വ. സി. പി. ഉദയഭാനു മുഖാന്തിരം സി. ജെ. എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ. സി. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ അനുമതിയി ഇല്ലെന്നു മാത്രമല്ല പ്രസ്തുത പരസ്യം തെറ്റിദ്ധാരണാ ജനകമാണെന്നും, സ്തീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും ശ്വേത നേരത്തെ പറഞ്ഞിരുന്നു.

kayam-shwetha-menon-epathram

നടന്‍ ബാലയും ശ്വേത മേനോനും ആയിരുന്നു നായികാ നായകന്മാരായി “കയ“ ത്തില്‍ അഭിനയിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

പൃഥ്വിരാജ് വിവാഹിതനായി

April 25th, 2011

prithviraj-supriya-menon-epathram

പാലക്കാട്‌ : അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഒടുവില്‍ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനിയും മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ ആണ് വധു. പാലക്കാട്ടെ തേന്‍‌കുറിശ്ശി കണ്ടോത്ത് ഹെറിറ്റേജ് വില്ലയില്‍ ആയിരുന്നു വിവാഹം. അടുത്ത മാധ്യമ പ്രവര്‍ത്തകരെയും ആരാധകരേയും ഒഴിവാക്കാനായി അതീവ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിച്ചുള്ളൂ. പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിനു നടക്കുമെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ നേരത്തെ പറഞ്ഞിരുന്നു.

പൃഥ്വിരാജ് മുംബൈയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു അവസരത്തില്‍ പൃഥ്വിരാജ് വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്നു.

ബി. ബി. സി. വേള്‍ഡില്‍ മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ ഒരു വര്ഷം മുന്‍പ്‌ ദക്ഷിണേന്ത്യന്‍ സിനിമയെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഇടയിലാണ് പൃഥ്വിരാജുമായി കാണുന്നതും ഇവര്‍ പ്രണയ ബദ്ധരാകുന്നതും. ഇടയ്ക്കിടയ്ക്ക് പൃഥ്വിരാജ് സുപ്രിയയെ കാണാന്‍ മുംബൈക്ക് പറക്കുന്നത് കഴിഞ്ഞ കുറെ കാലമായി പതിവായിരുന്നു.

വിവാഹം രഹസ്യമായിരുന്നെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഒരു ഗംഭീര വിരുന്നു തന്നെ തിരുവനന്തപുരത്ത് നല്‍കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യക്ക് പരീക്ഷക്കാലം

April 25th, 2011

kavya-madhavan-vote-epathram

ആലുവ: നടി കാവ്യാ മാധവന് ഇത് പരീക്ഷയുടെ കാലം. സിനിമാ രംഗത്ത് സജീവമായതിനെ തുടര്‍ന്ന് ഇടയ്ക്ക് നിലച്ചു പോയ പഠനമാണ് കാവ്യ ഓപ്പണ്‍ സ്കൂള്‍ വഴി പൂത്തിയാക്കുവാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം എടത്തല അല്‍ അമീന്‍ സ്കൂളിലാണ് കാവ്യ നാഷണല്‍ ഇസ്ന്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പിതാവ് മാധവനൊപ്പമാണ് കാവ്യ പരീക്ഷയെഴുതുവാന്‍ എത്തിയത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു പരീക്ഷ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാവ്യ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. തുടര്‍ന്ന് സിനിമയുടെ തിരക്കുകള്‍. വിവാഹ ശേഷം സിനിമ നിര്‍ത്തിയെങ്കിലും ഭര്‍ത്താവ് നിഷാലുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് വീണ്ടും സിനിമയില്‍ സജീവമായ കാവ്യ അഭിനയിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സും, ചൈനാ ടൌണും തീയേറ്ററുകളില്‍ ഹിറ്റായി ക്കൊണ്ടിരിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന്

April 24th, 2011

tn-gopakumar-kannadi-epathram
ദുബായ്‌ : ഏഷ്യാവിഷന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കണ്ണാടി എന്ന ജനപക്ഷ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്ത പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാറിന് ലഭിച്ചു. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.
sujitha-sarath-asiavision-awards-epathram

സുജിത, ശരത്

മികച്ച ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഗായിക ശ്വേതാ മോഹന്‍, രാജേഷ്‌ ഹെബ്ബാര്‍ (സഹനടന്‍), ആശാ ശരത് (സഹനടി), ഹാരിസണ്‍ (സംവിധായകന്‍), ഹരിചന്ദനം (മികച്ച സീരിയല്‍), എം. ജി. ശ്രീകുമാര്‍ (സംഗീത പരിപാടി), ലക്ഷ്മി നായര്‍ (കുക്കറി ഷോ) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
e-satheesh-asianet-gulf-roundup-epathramഇ. സതീഷ്‌

ഏഷ്യാനെറ്റ്‌ ന്യൂസ് മികച്ച വാര്‍ത്താ ചാനലായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവി ഇ. സതീഷിന് മികച്ച ഗള്‍ഫ്‌ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം ലഭിച്ചു. ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌ മികച്ച എന്‍റര്‍ടെയിന്‍മെന്റ് ചാനലായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മമ്മുട്ടിയും മോഹന്‍ലാലും എന്‍ഡോസള്‍ഫാനെ കുറിച്ച്

April 23rd, 2011

mohanlal-mammootty-epathram

കേരളം ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ആരാധിക്കുകയും ചെയ്യുന്ന രണ്ട് താര രാജാക്കന്മാരാണ് മമ്മുട്ടിയും മോഹന്‍ലാലും. എന്നാല്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഭീകര കീടനാശിനിയെ പറ്റി ഇവര്‍ക്കൊന്നും പറയാനില്ലേ?

ചോര്‍ന്ന് ഒലിക്കുന്ന പാവങ്ങളുടെ കുടിലുകളില്‍ നാനയില്‍ നിന്നും ചിത്രഭൂമിയില്‍ നിന്നും വെട്ടി വെയ്ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ ആ പാവങ്ങളുടെ ചുവരില്‍ ഇരിപ്പുണ്ടെന്ന് സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഇവര്‍ അറിയാതെ പോകുകയാണോ? ഇവര്‍ക്കു വേണ്ടിയാണോ ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് നമ്മുടെ യുവാക്കള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ തൂക്കുന്നത്? അത്രയും പരിസ്ഥിതി മലിനീകരണം കൂടുന്നതല്ലാതെ എന്തു ഗുണം? തിയ്യറ്ററിലെ മൂട്ട കടി കൊണ്ട് ആവേശപൂര്‍വ്വം കയ്യടിക്കുന്ന ഈ പാവങ്ങളെ എങ്ങിനെ നിങ്ങള്‍ക്ക് മറക്കാനാവും? ഇവര്‍ കെട്ടിപ്പൊക്കിയ താര പരിവേഷത്തിലാണ് നിങ്ങള്‍ ഡയലോഗുകള്‍ കാച്ചി വിടുന്നത്. ആ ഡയലോഗുകളില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ലെന്ന് നിങ്ങളുടെ പ്രതികരണ ശേഷി (ക്കുറവ്) സൂചിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന വാര്‍ത്തകള്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടുള്ളവയാണ്. അതിനാല്‍ ഈ രംഗത്തുള്ളവര്‍ എന്തു പറഞ്ഞാലും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും കേട്ടതായി പോലും ഇവര്‍ നടിക്കുന്നില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍…

അമ്മ എന്ന സംഘടന മിണ്ടരുത്. അമ്മ എന്ന വാക്കും.

അര്‍ത്ഥം അറിഞ്ഞു വേണം പേരിടാന്‍.

ഇനിയും ഇവര്‍ക്കു വേണ്ടി നാം ഫ്ലക്സുകള്‍ ഉയര്‍ത്തണം അല്ലേ?

വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നില്‍ക്കാന്‍ മടിച്ച കാവ്യക്ക് പക്ഷെ മുന്‍ മന്ത്രിയും നടനുമായ ഗണേശന് വേണ്ടി വോട്ട് ചോദിക്കാന്‍ സമയമോ തിരക്കോ പ്രശ്നമായിരുന്നില്ല. എന്നിട്ടും സ്വന്തം നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ദുരന്തത്തെ നേരിടാന്‍ സിനിമാക്കാരെ രംഗത്തിറക്കാനോ ചുരുങ്ങിയ പക്ഷം പൊതുജനാഭിപ്രായം സ്വാധിനിക്കാന്‍ ഇവരുടെ താര പൊലിമ ഉപയോഗപ്പെടുത്തുവാനോ കഴിഞ്ഞില്ല.

ഈ കാര്യങ്ങള്‍ ഇവരില്‍ മാത്രം ഒതുക്കുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ രാഷ്ട്രീയക്കാര്‍ക്ക്‌ വേണ്ടി രംഗത്തിറങ്ങിയ ദിലീപ്‌, മണി, ജഗദീഷ്‌, സുരേഷ് ഗോപി, സലിം കുമാര്‍, മറ്റു നടന്മാര്‍, നടിമാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ബാധകമാണ്. സാമൂഹിക പ്രതിബദ്ധത എന്നത് ഒരു മോശം കാര്യമല്ലെന്ന് ഈ മഹാ കലാകാരന്മാരും കാരികളും മനസിലാക്കിയാല്‍ കൊള്ളാം.

ആക്ഷേപകന്‍

-

വായിക്കുക: , , , ,

9 അഭിപ്രായങ്ങള്‍ »

124 of 172« First...1020...123124125...130140...Last »

« Previous Page« Previous « സിനിമയ്ക്കു വേണ്ടി നഗ്നയാകില്ല : പൂനം പാണ്ഡെ
Next »Next Page » ഏഷ്യാവിഷന്‍ പുരസ്കാരം ടി. എന്‍. ഗോപകുമാറിന് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine