കഴിഞ്ഞ വര്ഷത്തെ മികച്ച നടിയ്ക്കുള്ള അവാര്ഡ് തനിക്കല്ലാതെ മറ്റാര്ക്കു ലഭിച്ചാലും പത്മപ്രിയയ്ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന് ശ്വേതാ മേനോനാണ് നല്കിയത്. അവാര്ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ കൂടുതല് സാധ്യത പഴശ്ശിരാജ യില് നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്ക്കായിരുന്നു. എന്നാല് അവാര്ഡു വന്നപ്പോള് മികച്ച നടി ശ്വേത മേനോന്. പത്മപ്രിയ രണ്ടാമത്തെ നടിയും.
എന്നാല് ദേശീയ അവാര്ഡ് പ്രഖ്യാപിച്ചപ്പോള് മികച്ച നടിയാവാന് അനന്യ ചാറ്റര്ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത് പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്ഡ് പത്മപ്രിയ യ്ക്ക് നല്കാത്ത തിനു കാരണമായി ജൂറി പറഞ്ഞത് പത്മപ്രിയ യുടെ കഥാപാത്ര ത്തിന് സ്വന്തം ശബ്ദമല്ല എന്നതായിരുന്നു. അതുകൊണ്ട് നടിക്ക് ജൂറിയുടെ പ്രത്യക അവാര്ഡ് നല്കുകയും ചെയ്തു. സംസ്ഥാന അവാര്ഡ് ലഭിച്ച ശ്വേത മേനോന് സ്വന്തം ശബ്ദമായിരുന്നില്ല നല്കിയത്. ഇക്കാരണം കൊണ്ട് തന്നെ സംസ്ഥാന അവാര്ഡിനുള്ള അര്ഹത തനിക്കാണെന്ന് പത്മപ്രിയ പറഞ്ഞിരുന്നു.
ശ്വേത മേനോന് സംസ്ഥാന അവാര്ഡ് നല്കിയതില് അവാര്ഡു ജൂറിയോടുള്ള വിയോജിപ്പ് പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന് അവാര്ഡ് ലഭിച്ചതിന്റെ കലി അടങ്ങും മുന്പ് മറ്റൊരു അവാര്ഡ് നിര്ണ്ണയമാണ് പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്.
മികച്ച നടിക്കുള്ള ഏഷ്യാ വിഷന് അവാര്ഡ് ‘പാട്ടിന്റെ പാലാഴി’ യിലെ അഭിനയത്തിന് നടി മീരാ ജാസ്മിന് നല്കിയതാണ് പത്മപ്രിയയെ കോപിഷ്ടയാക്കിയത്. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്റെ അഭിനയത്തിന്റെ ഏഴയലത്ത് പോലും ‘പാട്ടിന്റെ പാലാഴി’ യിലെ മീരയുടെ പ്രകടനം വരില്ലെന്നാണ് പത്മപ്രിയ യുടെ വിലയിരുത്തല്. തനിക്കു അര്ഹിച്ച അംഗീകാരം ലഭിക്കാത്തതില് ഈ മറുനാടന് നായിക ദു:ഖിതയുമാണ്. എന്നാല് അവാര്ഡുകള്ക്ക് വേണ്ടിയല്ല താന് അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില് ധാരാളം നല്ല വേഷങ്ങള് ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് പത്മപ്രിയ ഇപ്പോള് സ്വയം സമാധാനിക്കുന്നത്