
തിരുവനന്തപുരം : സ്ത്രീ ജീവിത ത്തിന്‍റെ നേര്‍ക്കാഴ്ച യുമായി ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്ത പുരത്ത്. F3 – The Female Film Festival – ‘ Images 2011’ ഫെബ്രുവരി 25 മുതല്‍ 28 വരെ തിരുവനന്ത പുരത്തു കലാഭവന്‍ തിയ്യേറ്ററില്‍ വെച്ചു നടക്കും. അതിനു മുന്നോടിയായി ജനുവരി 17 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം നടക്കും.
യൂണിവേഴ്സിറ്റി കോളേജില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഡോ. ടി. എന്‍. സീമ (എം. പി.) ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. ഫിലിം ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഡോ. പി. എസ്. ശ്രീകല, പ്രൊഫ. വി. എന്‍. മുരളി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.
ഏറ്റവും വലിയ ജനപ്രിയ മാധ്യമം എന്ന നിലയില്‍ സിനിമ സ്ത്രീയെ എങ്ങനെ കാണുന്നു വെന്നും ലോക സിനിമ യില്‍ സ്ത്രീയെ എങ്ങനെ അടയാള പ്പെടുത്ത പ്പെടുന്നു എന്നും അറിയുക സാംസ്കാരിക മായ അനിവാര്യത യാണ്.
മലയാള സിനിമ യില്‍ ഇന്നും ഒരു ആസ്വാദ്യ വസ്തുവായും, കാഴ്ച വസ്തുവായും, ചരക്കു വല്‍ക്കരിക്ക പ്പെടുന്ന സ്ത്രീ യുടെ ഇടം ലോക സിനിമ യില്‍ എന്തെന്ന് കണ്ടറിയാന്‍ കേരള ത്തിലെ സ്ത്രീകള്‍ക്ക് അവസരം ഒരുക്കുക യാണ് ചലച്ചിത്രോല്‍സവ ത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഓരോ ദിവസവും സെമിനാറുകളും ഓപ്പണ്‍ ഫോറവും സംഘടിപ്പി ക്കുന്നുണ്ട്. ഫെസ്റ്റിവലില്‍ ലോക സിനിമ കളും പ്രാദേശിക സിനിമ കളും കേരളത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച സിനിമകളും പ്രദര്‍ശിപ്പിക്കും.
വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക :
eMail : womencinema at gmail dot com
ഫോണ്‍ : + 91 944 70 25 877



കൊല്ലം: സത്യഭാമയ്‌ക്കൊരു പ്രേമ ലേഖനം എന്ന രാജസേനന്‍ സിനിമ യിലൂടെ ശ്രദ്ധേയനായ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വിവിധ നാടക സമിതി കളിലായി നൂറിലധികം നാടക ങ്ങളില്‍ അഭിനയിച്ചു പേരെടുത്ത അദ്ദേഹം നിരവധി സീരിയലു കളിലും വേഷമിട്ടു.
ഗുരുവായൂര്‍ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി. തൃശൂര്‍ കിഴക്കുംപാട്ടു കര കോസ്മോ ലൈന്‍ ‘സ്വപ്ന’ ത്തില്‍ രാധാകൃഷ്ണന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് ജ്യോത്സ്‌ന. ഇന്നലെ (ഞായറാഴ്ച) ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സന യുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.





















