പിന്നണി ഗായിക ശ്വേതാ മോഹന്‍ വിവാഹിതയായി

January 17th, 2011

singer-swetha-wedding-epathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക  ശ്വേതാ മോഹനും അശ്വിനും വിവാഹിതരായി. പ്രശസ്ത പിന്നണി ഗായിക സുജാത യുടെയും ഡോക്ടര്‍ മോഹന്‍റെ യും മകളാണ് ശ്വേതാ മോഹന്‍. ചെന്നൈ അണ്ണാനഗറിലെ ഡോ. ശശി യുടെയും ഡോ. പത്മജ ശശി യുടെയും മകനാണ് അശ്വിന്‍.  
 
സംഗീത സംവിധായകന്‍ വി. ദക്ഷിണാ മൂര്‍ത്തി, കവിയും ഗാന രചയിതാ വുമായ  ഒ. എന്‍. വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, ഗാന ഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, ഭാര്യ പ്രഭാ യേശുദാസ്, ഗായക രായ പി. ജയചന്ദ്രന്‍,  ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, വിജയ് യേശുദാസ്,  ശ്രീനിവാസ്, ചിത്രാ അയ്യര്‍, മിന്‍മിനി, സംഗീതജ്ഞ രായ  ഡോ. ഓമനക്കുട്ടി, അര്‍ജുനന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍, സംവിധായ കരായ കെ. ജി. ജോര്‍ജ്, ഫാസില്‍, കമല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍  പി. വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍,  താരങ്ങളായ ശ്രീനിവാസന്‍, മുകേഷ്,  ഭാവന,  കെ. പി. എ. സി. ലളിത,  മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ,  ലക്ഷ്മി ഗോപാല സ്വാമി, തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനില്‍ ആയിരുന്നു വിവാഹവേദി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം

January 17th, 2011

women-in-world-cinema-epathram

തിരുവനന്തപുരം : സ്ത്രീ ജീവിത ത്തിന്‍റെ നേര്‍ക്കാഴ്ച യുമായി  ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്ത പുരത്ത്‌.  F3 – The Female Film Festival – ‘ Images 2011’  ഫെബ്രുവരി 25 മുതല്‍ 28 വരെ തിരുവനന്ത പുരത്തു കലാഭവന്‍ തിയ്യേറ്ററില്‍  വെച്ചു നടക്കും. അതിനു മുന്നോടിയായി ജനുവരി 17 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം നടക്കും.

യൂണിവേഴ്സിറ്റി കോളേജില്‍   വെച്ചു നടക്കുന്ന പരിപാടിയില്‍ ഡോ. ടി. എന്‍. സീമ (എം. പി.) ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. ഫിലിം ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഡോ.  പി. എസ്. ശ്രീകല,  പ്രൊഫ. വി. എന്‍. മുരളി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ഏറ്റവും വലിയ ജനപ്രിയ മാധ്യമം എന്ന നിലയില്‍ സിനിമ സ്ത്രീയെ എങ്ങനെ കാണുന്നു വെന്നും ലോക സിനിമ യില്‍ സ്ത്രീയെ എങ്ങനെ അടയാള പ്പെടുത്ത പ്പെടുന്നു എന്നും അറിയുക സാംസ്കാരിക മായ അനിവാര്യത യാണ്.

മലയാള സിനിമ യില്‍ ഇന്നും ഒരു ആസ്വാദ്യ വസ്തുവായും, കാഴ്ച വസ്തുവായും, ചരക്കു വല്‍ക്കരിക്ക പ്പെടുന്ന സ്ത്രീ യുടെ ഇടം ലോക സിനിമ യില്‍ എന്തെന്ന് കണ്ടറിയാന്‍ കേരള ത്തിലെ സ്ത്രീകള്‍ക്ക് അവസരം ഒരുക്കുക യാണ് ചലച്ചിത്രോല്‍സവ ത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ ദിവസവും സെമിനാറുകളും ഓപ്പണ്‍ ഫോറവും സംഘടിപ്പി ക്കുന്നുണ്ട്. ഫെസ്റ്റിവലില്‍ ലോക സിനിമ കളും പ്രാദേശിക സിനിമ കളും കേരളത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച സിനിമകളും പ്രദര്‍ശിപ്പിക്കും.

വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക :
eMail : womencinema at gmail dot com
ഫോണ്‍ : + 91 944 70 25 877

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു

January 4th, 2011

paravoor-ramachandran-epathramകൊല്ലം: സത്യഭാമയ്‌ക്കൊരു പ്രേമ ലേഖനം എന്ന  രാജസേനന്‍ സിനിമ യിലൂടെ ശ്രദ്ധേയനായ നടന്‍ പരവൂര്‍ രാമചന്ദ്രന്‍ അന്തരിച്ചു. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വിവിധ നാടക സമിതി കളിലായി നൂറിലധികം നാടക ങ്ങളില്‍ അഭിനയിച്ചു പേരെടുത്ത അദ്ദേഹം നിരവധി സീരിയലു കളിലും വേഷമിട്ടു.
 
ദില്ലിവാലാ രാജകുമാരന്‍, സൂപ്പര്‍മാന്‍, സ്വപ്‌ന ലോകത്തെ ബാല ഭാസ്‌കരന്‍, തൂവല്‍ക്കൊട്ടാരം തുടങ്ങി നിരവധി സിനിമ കളില്‍ നല്ല വേഷങ്ങള്‍ ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമ യിലാണ് അവസാനമായി അഭിനയിച്ചത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി

December 27th, 2010

jyothsna-wedding-epathramഗുരുവായൂര്‍ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി.  തൃശൂര്‍ കിഴക്കുംപാട്ടു കര കോസ്മോ ലൈന്‍ ‘സ്വപ്ന’ ത്തില്‍ രാധാകൃഷ്ണന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ്  ജ്യോത്സ്‌ന.  ഇന്നലെ (ഞായറാഴ്ച) ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സന യുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ  ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍,  ഗായകരായ കെ. എസ്. ചിത്ര, ജി. വേണുഗോപാല്‍,  വിധുപ്രതാപ്, ചിത്ര അയ്യര്‍, അഫ്സല്‍, ഗായത്രി തുടങ്ങിയവരും സിനിമാ താരങ്ങളായ കെ. പി. എ. സി. ലളിത,  ഭാവന, രമ്യ നമ്പീശന്‍, സിദ്ധാര്‍ഥ്, ജയരാജ് വാര്യര്‍ തുടങ്ങിയവരും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.

2002 – ല്‍ ‘പ്രണയമണിത്തൂവല്‍’ എന്നീ ചിത്രത്തിലൂടെ പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ച ജ്യോത്സന യെ പ്രശസ്ത യാക്കിയത് ‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘എന്തു സുഖമാണീ നിലാവ്’ എന്ന ഗാന മായിരുന്നു. ഏഴ് വര്‍ഷ ത്തിനുള്ളില്‍ തമിഴിലും മലയാള ത്തിലുമായി 130 – ല്‍ അധികം  സിനിമ കളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.

- pma

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

സുവര്‍ണ്ണ ചകോരം കൊളംബിയന്‍ ചിത്രത്തിന്

December 18th, 2010

portraits-in-a-sea-of-lies-epathram

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം പുരസ്കാരം കൊളംബിയന്‍ ചിത്രമായ “പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് ” നേടി. കാര്‍ലോസ് ഗവിരീയ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രചത ചകോരം “സെഫയര്‍“ എന്ന ടര്‍ക്കി ചിത്രത്തിനാണ്. “ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിത്ത” എന്ന ചിത്രത്തിന്റെ സംവിധായിക ജൂലിയ സോളമോനോഫിന് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത് “ദ ജപ്പാനീസ് വൈഫ്” ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

വിപ്രസി അവാര്‍ഡ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ അഭിനയിച്ച മകര മഞ്ഞിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ് പാക് അവാര്‍ഡ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനാണ്. ഡോ. ബിജുവാണ് ഇതിന്റെ സംവിധായകന്‍.

പതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ഒരാഴ്ചക്കാലം മികച്ച ചലച്ചിത്രങ്ങളുടെ ഉത്സവ നഗരിയാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നും ഉള്ള പ്രേക്ഷകര്‍ ഒരേ പോലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആസ്വദിച്ചു. പ്രേക്ഷകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മേളയ്ക്ക് തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകന്‍ മണിരത്നം മുഖ്യാതിഥിയായിരുന്നു. സുഹാസിനി മണിരത്നം, സാംസ്കാരിക മന്ത്രി എം. എ. ബേബി, വനം മന്ത്രി ബിനോയ് വിശ്വം, മന്ത്രി സി. ദിവാകരന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

135 of 176« First...1020...134135136...140150...Last »

« Previous Page« Previous « അനു വിവാഹിതയായി
Next »Next Page » പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine