‘ശിക്കാര്‍’ എന്ന മോഹന്‍ലാല്‍ സിനിമ യില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ച അനന്യ ഇനി ഹിന്ദിയിലും ഒരു കൈ നോക്കുന്നു. രാംഗോപാല്‍ വര്‍മ യുടെ അസോസിയേറ്റ് ആയിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി യായ അജിത്, കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമ യിലാണ് അനന്യ അഭിനയിക്കുന്നത്. അതോടൊപ്പം തമിഴിലും ചിത്രീകരണം ഉണ്ടായിരിക്കും. രണ്ടു ഭാഷകളിലും അനന്യ തന്നെ ആയിരിക്കും നായിക. അക്ഷയ് ഖന്ന യോ മാധവനോ ആയിരിക്കും ഹിന്ദിയില്‍ നായക വേഷം ചെയ്യുക. തമിഴില്‍ വിജയ് ആയിരിക്കും നായകന്‍. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗ റിലെ റണ്ണര്‍അപ്പായ പ്രീതി വാര്യര്‍ ആണ് സഹനടി.
‘നാടോടികള്‍’ എന്ന തമിഴ് സിനിമ യിലൂടെ മികച്ചനടി യാണ് താന്‍ എന്ന് അനന്യ തെളിയിച്ചു കഴിഞ്ഞിരുന്നു. ശിക്കാറിന്‍റെ ക്ലൈമാക്‌സില്‍ സാഹസികത നിറഞ്ഞ സംഘട്ടന രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് കൈയ്യടി നേടിയ അനന്യ, ഏറ്റവും പുതിയ ചിത്രമായ ‘ഇതു നമ്മുടെ കഥ’ യിലും നായിക യാണ്.
കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം തമിഴില്‍ റിമേക്ക് ചെയ്യുന്ന സീഡന്‍ എന്ന പ്രിഥ്വിരാജ് സിനിമയിലും നായിക അനന്യ തന്നെ.