ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍

November 3rd, 2010

tom-cruise-on-burj-khaleefa-epathram

ദുബായ്‌ : മിഷന്‍ ഇമ്പോസിബ്ള്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ : ഇമ്പോസിബ്ള്‍ ഗോസ്റ്റ്‌ പ്രോട്ടോക്കോള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുബായില്‍ എത്തിയ ടോം ക്രൂസ് ഒരു അതി സാഹസിക രംഗം ചെയ്തത് ദുബായ്‌ ശ്വാസം അടക്കി പിടിച്ചാണ് നോക്കി നിന്നത്.

അവിശ്വസനീയമായ ആ രംഗത്തില്‍ ടോം ക്രൂസ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ നിന്നും  ഒരു കയറില്‍ കെട്ടി തൂങ്ങി കെട്ടിടത്തിന്റെ വശത്ത് കൂടെ ഓടുന്നു. ബുര്‍ജ്‌ ഖലീഫയുടെ ഏതാണ്ട് മൂന്നില്‍ രണ്ടു ഉയരത്തിലൂടെയാണ് ടോം ക്രൂസ് ഓടിയത്‌. ക്യാമറാ സംഘം ഹെലികോപ്റ്ററില്‍ ചെന്നാണ് അടുത്ത് നിന്ന് ഈ രംഗം ഷൂട്ട്‌ ചെയ്തത്.

tom-cruise-dubai-epathram

ദുബായിലെ ഷൂട്ടിംഗിന് ശേഷം മോസ്ക്കോയിലും വാന്‍കൂവറിലും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും. 2011 ഡിസംബറോടെ ചിത്രം റിലീസ്‌ ചെയ്യും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

October 28th, 2010

namitha-epathram

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നമിതയെ തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്ന് കാറില്‍ കടത്തി ക്കൊണ്ടു പോകാന്‍ ശ്രമിച്ചു. നമിതയുടെ ആരാധകനാണ് ഡ്രൈവര്‍ ചമഞ്ഞ് കാറില്‍ തട്ടിയെടുത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

namitha-1-epathram

കൂടുതല്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യൂ

ചലച്ചിത്ര നടന്‍ എസ്. എസ്. രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി, തമിഴ് സിനിമ യിലെ മാദക നടി നമിത ചെന്നൈ വിമാന ത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളി യിലേക്ക് പോയതായിരുന്നു. നമിതയോടൊപ്പം മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്നും നമിത പുറത്തേക്കിറങ്ങിയ ഉടന്‍ ഡ്രൈവറുടെ വേഷത്തില്‍ പെരിയ സ്വാമി എന്ന യുവാവ് എത്തി. നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ അയച്ചതാണെന്ന് അറിയിച്ചു.

നമിതയും ജോണും കാറില്‍ കയറി യാത്ര തുടരവെ, നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ത്ഥ കാര്‍ ഡ്രൈവര്‍ വിമാന ത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാന ത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്, യഥാര്‍ത്ഥ ഡ്രൈവര്‍ നമിതയെ കയറ്റി ക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടര്‍ന്നു. തുടര്‍ന്ന് നമിത സഞ്ചരിച്ച കാറിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം പെരിയ സ്വാമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധന കാരണമാണ് കടത്തി ക്കൊണ്ടു പോയതെന്ന് പെരിയ സ്വാമി പോലീസില്‍ മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം

October 26th, 2010

actress-padmapriya-epathram

കഴിഞ്ഞ വര്‍ഷത്തെ മികച്ച  നടിയ്‌ക്കുള്ള അവാര്‍ഡ്‌ തനിക്കല്ലാതെ മറ്റാര്‍ക്കു ലഭിച്ചാലും പത്മപ്രിയയ്‌ക്കു കോപം…! 2009 ലെ മികച്ച നടിക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ‘പാലേരി മാണിക്യ’ ത്തിലെ അഭിനയത്തിന്‌ ശ്വേതാ മേനോനാണ്‌ നല്‍കിയത്‌. അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ വരെ കൂടുതല്‍ സാധ്യത പഴശ്ശിരാജ യില്‍ നീലിയെ അവതരിപ്പിച്ച പത്മപ്രിയ യ്‌ക്കായിരുന്നു. എന്നാല്‍ അവാര്‍ഡു വന്നപ്പോള്‍ മികച്ച നടി ശ്വേത മേനോന്‍. പത്മപ്രിയ രണ്ടാമത്തെ നടിയും.
 
 
എന്നാല്‍ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിയാവാന്‍ അനന്യ ചാറ്റര്‍ജി ക്കൊപ്പം അവസാന ഘട്ടം വരെ പോരാടിയത്‌ പത്മപ്രിയ യുടെ നീലി യായിരുന്നു. ശ്വേത മേനോന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മികച്ച നടിക്കുള്ള അവാര്‍ഡ്‌ പത്മപ്രിയ യ്‌ക്ക് നല്‍കാത്ത തിനു കാരണമായി ജൂറി പറഞ്ഞത്‌ പത്മപ്രിയ യുടെ കഥാപാത്ര ത്തിന്‌ സ്വന്തം ശബ്‌ദമല്ല എന്നതായിരുന്നു. അതുകൊണ്ട്‌ നടിക്ക്‌ ജൂറിയുടെ പ്രത്യക അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു. സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ച ശ്വേത മേനോന്‍ സ്വന്തം ശബ്‌ദമായിരുന്നില്ല നല്‍കിയത്‌. ഇക്കാരണം കൊണ്ട്‌ തന്നെ സംസ്‌ഥാന അവാര്‍ഡിനുള്ള അര്‍ഹത തനിക്കാണെന്ന്‌ പത്മപ്രിയ പറഞ്ഞിരുന്നു.

ശ്വേത മേനോന്‌ സംസ്‌ഥാന അവാര്‍ഡ്‌ നല്‍കിയതില്‍ അവാര്‍ഡു ജൂറിയോടുള്ള വിയോജിപ്പ്‌ പത്മപ്രിയ അന്നേ തുറന്നടിച്ചിരുന്നു. ശ്വേതാ മേനോന്‌  അവാര്‍ഡ്‌  ലഭിച്ചതിന്‍റെ  കലി അടങ്ങും മുന്‍പ്‌ മറ്റൊരു അവാര്‍ഡ്‌ നിര്‍ണ്ണയമാണ്‌  പത്മപ്രിയയെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്‌.
 
മികച്ച നടിക്കുള്ള ഏഷ്യാ വിഷന്‍ അവാര്‍ഡ്‌ ‘പാട്ടിന്‍റെ  പാലാഴി’ യിലെ അഭിനയത്തിന്‌ നടി മീരാ ജാസ്‌മിന്‌ നല്‍കിയതാണ്‌ പത്മപ്രിയയെ കോപിഷ്ടയാക്കിയത്‌. ‘പഴശ്ശിരാജ’ യിലെയും ‘കുട്ടിസ്രാങ്കി’ ലെയും തന്‍റെ  അഭിനയത്തിന്‍റെ ഏഴയലത്ത്‌ പോലും ‘പാട്ടിന്‍റെ  പാലാഴി’ യിലെ മീരയുടെ  പ്രകടനം വരില്ലെന്നാണ്‌ പത്മപ്രിയ യുടെ വിലയിരുത്തല്‍. തനിക്കു അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തതില്‍ ഈ മറുനാടന്‍ നായിക ദു:ഖിതയുമാണ്‌. എന്നാല്‍ അവാര്‍ഡുകള്‍ക്ക്‌ വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും വിവിധ ഭാഷകളില്‍ ധാരാളം നല്ല വേഷങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും  പറഞ്ഞാണ്‌ പത്മപ്രിയ ഇപ്പോള്‍ സ്വയം  സമാധാനിക്കുന്നത്‌

- pma

വായിക്കുക: ,

1 അഭിപ്രായം »

‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍

October 26th, 2010

rasna-parijatham-epathram

മലപ്പുറം:  പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാപാത്രങ്ങളെ (അരുണ – സീമ) അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ മിനി സ്ക്രീനിലെ ദുഃഖപുത്രി രസ്‌ന, സ്വന്തം പിതാവിനെതിരേ മൊഴി നല്‍കാന്‍  കോടതി കയറി. അമ്മയെ അച്‌ഛന്‍ പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ തെളിവ്‌ നല്‍കാനാണ്‌ നടി രസ്‌ന പെരിന്തല്‍മണ്ണ കോടതി യില്‍ എത്തിയത്‌. വെട്ടത്തൂര്‍ സ്വദേശി അബ്‌ദുല്‍ നാസറി നെതിരെ രസ്‌നയുടെ അമ്മ താഴെക്കോട്‌ സ്വദേശിനി സാജിതയാണ്‌ പരാതി നല്‍കിയത്‌.

rasna-serial-actress-epathram

ഭര്‍ത്താവ്‌ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ്‌ സാജിതയുടെ പരാതി. അമ്മയെ വളരെ ക്രൂരമായി അച്‌ഛന്‍ ഉപദ്രവിക്കുന്നുണ്ട്‌ എന്നായിരുന്നു രസ്‌നയുടെ മൊഴി. എന്നാല്‍ പണവും പ്രശസ്‌തിയും ആയപ്പോള്‍ രസ്‌നയും അമ്മയും നാസറിനെ ഉപേക്ഷിച്ച്‌ സ്വതന്ത്ര രാകാന്‍ ശ്രമിക്കുക യാണെന്നും ഇതിന്‍റെ  ബലിയാടാണ്‌ നാസറെന്നും അദ്ദേഹ ത്തിന്‍റെ  കുടുംബാംഗങ്ങള്‍ പറയുന്നു. സാജിത യുടെ പരാതിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ്‌ കേസിന്‍റെ തുടര്‍ വിചാരണ ഡിസംബറി ലേക്ക്‌ മാറ്റി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യയും നിശാലും വിവാഹമോചന ത്തിന് സംയുക്ത ഹരജി നല്‍കി

October 23rd, 2010

kavya-nishal-wedding-album-epathram

കൊച്ചി: നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രമോഹനും ഉഭയ സമ്മത പ്രകാരം വിവാഹ മോചന ത്തിന് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇരുവരും നേരിട്ട് കോടതി യില്‍ എത്തി. ഒരുമിച്ച് തുടര്‍ ജീവിതം സാദ്ധ്യമല്ല എന്നും വിവാഹ മോചനവു മായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്നും ഇരുവരും ഒപ്പിട്ട് നല്‍കിയ സംയുക്ത ഹരജിയില്‍ പറയുന്നു. ഹരജി 2011 ഏപ്രില്‍ 23 ന് പരിഗണിക്കും.  കാവ്യ യുടെ പരാതി യുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റ് ഭയന്ന് കുടുംബ കോടതി യിലും മജിസ്‌ട്രേറ്റ് കോടതി യിലും നിശാല്‍ നേരത്തേ ഹാജരായിരുന്നില്ല.

2008 ഡിസംബര്‍ 11 നായിരുന്നു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിത രായത്.  2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ത്തില്‍ മതാചാര പ്രകാരം വിവാഹം നടത്തി. ജൂണ്‍ 27 വരെ കാവ്യ കുവൈത്തില്‍ നിശാലിന് ഒപ്പമാണ് താമസിച്ചത്. നാട്ടിലേക്ക് മടങ്ങിയ ശേഷം പിന്നീട് ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു പോകാന്‍ കാവ്യ തയ്യാറായില്ല. വിവാഹ ജീവിതം തുടക്കം മുതലേ സന്തുഷ്ടമല്ല എന്നും ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും ഹരജി യില്‍ പറയുന്നു. സമാധാന ത്തോടെ ഒരുമിച്ച് ജീവിതം സാദ്ധ്യമല്ലാതായി. ബന്ധുക്കളും മധ്യസ്ഥരും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിവാഹ മോചനത്തിന് ധാരണ യില്‍ എത്തിയതായി ഇരുവരും ഹരജി യില്‍ പറഞ്ഞു.

സംയുക്ത ഹരജി നല്‍കിയ സാഹചര്യ ത്തില്‍, കാവ്യ നല്‍കിയ വിവാഹ മോചന ഹരജിയും പണവും സ്വര്‍ണ്ണാഭരണങ്ങളും തിരികെ വേണം എന്ന ഹരജിയും ഗാര്‍ഹിക പീഡന നിരോധ നിയമ പ്രകാരം എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയും പിന്‍വലിക്കാന്‍ ധാരണ യായി എന്നും വ്യക്തമാക്കി. കാവ്യയുടെ പരാതി യില്‍ സ്ത്രീധന പീഡനത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായി.

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

137 of 176« First...1020...136137138...140150...Last »

« Previous Page« Previous « ‘ഗദ്ദാമ’ ഷാര്‍ജ യില്‍ ആരംഭിച്ചു
Next »Next Page » ‘പാരിജാതം’ നായിക രസ്ന പിതാവിനെതിരെ കോടതിയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine