
ചെന്നൈ ; പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം സീത വീണ്ടും വിവാഹിതയായി. തമിഴ് ടെലിവിഷന്‍ താരവും സുഹൃത്തുമായ സതീഷ് ആണ് വരന്. 1985 ല്‍ ആണ്പാവം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശിച്ച സീത, കൂടണയും കാറ്റ് എന്ന ഐ. വി. ശശി ചിത്രത്തിലൂടെ റഹ്മാന്റെ നായികയായി മലയാളത്തിലും എത്തിയിരുന്നു. നിരവധി തമിഴ് – തെലുങ്ക് ചിത്രങ്ങളില്‍ നായികയുമായി. പ്രശസ്ത തമിഴ് നടന് പാര്‍ത്ഥിപനുമായി സീത വിവാഹിത യാവുകയും കുടുംബിനിയായി കഴിയുക യുമായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ക്ക്, അഭിനയ, കീര്‍ത്തന, രാധാകൃഷ്ണന് എന്നീ മക്കളുമുണ്ട്. ഈ അടുത്ത കാലത്ത് പാര്‍ത്ഥിപനില്‍ നിന്നും വിവാഹ മോചനം നേടി വീണ്ടും അഭിനയ രംഗത്ത് സജീവമായി. മലയാളത്തില്‍ തന്മാത്ര, വിനോദയാത്ര, നോട്ട്ബുക്ക് എന്നീ സിനിമ കളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

വിനോദയാത്ര യില്‍ സീത
തമിഴ് സീരിയലുകളായ വേലന്‍, പെണ് എന്നിവയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ട താരമായി മാറിയ സീത, പുതിയ ഭര്‍ത്താവായ സതീഷിനോടൊപ്പം മിനി സ്ക്രീനില്‍ സജീവമായി നില്ക്കും എന്നറിയുന്നു.








മലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക് ചെയ്യപ്പെട്ടു. വെബ് സൈറ്റ് ഹാക്ക് ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ് മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക് ചെയ്തതായ് ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്കിയിരിക്കുന്നു.




















