ദുബായ് : ഈ വര്‍ഷത്തെ AMMA – Annual Malayalam Movie Awards – പ്രഖ്യാപിച്ചു. 2009ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളി സമൂഹം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതാണ് ഈ പുരസ്ക്കാരങ്ങള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവമ്പര്‍ ആറിന് നടക്കുന്ന വമ്പിച്ച പരിപാടിയില്‍ വെച്ച് പുരസ്ക്കാര ദാനം നടത്തും.
രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നയിക്കുന്നത്. ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന് ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര് അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ പ്രകടനവും അരങ്ങേറും.
നടത്തിപ്പിന്റെ നിലവാരത്തിന് പേരു കേട്ട ആനുവല്‍ മലയാളം മൂവീ അവാര്‍ഡ്സ് ആവിഷ്ക്കാരം ചെയ്ത് സംഘടിപ്പിക്കുന്നത് ദുബായിലെ ഏഷ്യാ വിഷ്യന്‍ അഡ്വര്‍ടൈസിങ് കമ്പനിയാണ്.





ഇന്റര്‍നാഷണല്‍ ഫിലിം ഫ്രാറ്റേണിറ്റി ഓഫ് ഒമാന്‍ ഏക ദിന സിനിമാ ആസ്വാദന ശില്‍പ്പശാല നടത്തുന്നു. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശില്‍പ്പശാലയില്‍ പങ്കെടുത്ത് സിനിമയിലെ ശബ്ദ മിശ്രണത്തിന്റെ സാങ്കേതിക വശങ്ങള് വിശദീകരിക്കും. സിനിമയുടെ വിവിധ ഘടകങ്ങളെ കുറിച്ച് ഡോ. ജബ്ബാര്‍ പട്ടേല്‍ ക്ലാസെടുക്കും.
കുവൈറ്റ് : കാവാലം നാരായണ പണിക്കരുടെ പ്രസിദ്ധമായ നാടകം “അവനവന്‍ കടമ്പ” കുവൈറ്റില്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനിയറിംഗ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ പൊതു വേദിയായ കുവൈറ്റ് എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ത്തോടനു ബന്ധിച്ചായിരുന്നു ഫോറം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചത്. 








അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം ഒക്ടോബര്‍ 29 വ്യാഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. ചിത്രകാരന്‍ കൂടിയായ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത “കാലിഡോസ്കോപ്പ് ” എന്ന സിനിമ, കേരളത്തിലെ സമകാലിക സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ്.
ചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ‘ ശരിയോ തെറ്റോ ‘ എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച ‘വേലുത്തമ്പി ദളവ’ എന്ന നാടക ത്തിലൂടെയാണ് ആദ്യം അരങ്ങി ലെത്തിയത്. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.


















