സിനിമാ നടി മീന ഇന്നലെ തിരുപ്പതിയില്‍ വെച്ച് വിവാഹിതയായി. വിദ്യാ സാഗറാണ് വരന്‍. ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ആണ് ഇദ്ദേഹം. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.

1982ല്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചങ്കള്‍’ ആണ് മീനയുടെ ആദ്യ സിനിമ. ബാല താരമായിട്ടായിരുന്നു ഈ സിനിമയില്‍ മീന. ചെറു പ്രായം മുതല്‍ താന്‍ നില നിന്ന രംഗ എന്ന നിലയില്‍ വിവാഹത്തിനു ശേഷവും സിനിമയില്‍ അഭിനയം തുടരുന്നതില്‍ താന്‍ അസ്വാഭാവികത കാണുന്നില്ല എന്ന് മീന പറയുന്നു.



ഭാരതത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ വ്യാഴാഴ്ച ഇന്ത്യന്‍ ടെറ്റിട്ടോറിയല്‍ ആര്‍മി ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത് കൊണ്ടാണ് അദ്ദേഹത്തിനു ഈ ബഹുമതി നല്‍കിയത്. കരസേന ആസ്ഥാനം ആയ സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ആര്‍മി ചീഫ് ജനറല്‍ ദീപക് കപൂര്‍ ആണ് ഔദ്യോഗികം ആയി കരസേനയിലെ ഹോണററി ലെഫ്‌റ്റനന്റ്റ് കേണല്‍ എന്ന പദവി മോഹന്‍ലാലിന് നല്‍കിയത്. സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി എ. കെ. ആന്റണിയ്ക്ക് സല്യൂട്ട് നല്‍കി. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം ആണ് അദ്ദേഹം സൌത്ത് ബ്ലോക്കില്‍ എത്തിയത്.













‘മറിയാമ്മക്കായി’ എന്ന ഹാസ്യ വീഡിയോ ആല്‍ബത്തിനു ശേഷം ജെന്‍സണ്‍ ജോയ് സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ വീഡിയോ ആല്‍ബമായ ‘THE മൂട്ട’ പ്രദര്‍ശനത്തിനു തയ്യാറായി. ബാച്ച്ലര്‍ മുറികളില്‍ ഡ്രാക്കുള എന്ന് ഓമന പ്പേരിട്ടു വിളിക്കുന്ന ഒരു കൊച്ചു ജീവിയായ മൂട്ട യുടെ ലീലാ വിലാസങ്ങള്‍ കൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസിയുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങളുടേയും, പ്രതിബന്ധങ്ങളുടേയും കഥ ഹാസ്യ രൂപേണ അവതരിപ്പിക്കുമ്പോള്‍ തന്നെ ഇതിന്‍റെ മറു പുറമായ ആഘോഷങ്ങളും ആകര്‍ഷകമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
ചാവക്കാട്: കടല്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ചിട്ടുള്ളതും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ മായതുമായ സിനിമകള്‍, ‘ഒരുമ ഫിലിം സൊസൈറ്റി’ ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാര്‍ലിമെന്റ് മെംബര്‍ പി. സി . ചാക്കോ മുഖ്യാതിഥി ആയിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘രാമു കാര്യാട്ട് അനുസ്മരണം’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹന്‍ നിര്‍വ്വഹിക്കും.
ഇന്ത്യയിലെ ഒറീസ്സയിലെ ഗ്രാമങ്ങളില്‍ വച്ച് ചിത്രീകരിച്ച ദ ലിവിങ്ങ് ഗോസ്റ്റ് എന്ന ചിത്രം ഇന്ന് മസ്ക്കറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് പ്രദര്‍ശനം. ഒമാനിലെ ഫിലിം സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.




















